അങ്ങനെ ഇരിക്കെ ഒരു കച്ചേരിക്ക് പോയകൂട്ടത്തിൽ ഞങ്ങൾക്ക് അഭിനന്ദനങ്ങൾ അറിക്കാൻ വന്നവരുടെ കൂടെ അവനും ഉണ്ടായിരുന്നു. സുധി അതാണ് പേര്… പൂച്ചകണ്ണുകളും പാറിപ്പറന്നു കിടക്കുന്ന നീളൻ ചെമ്പൻ മുടിയും നല്ല കട്ടിയുള്ള താടിയും മീശയും വെളുത്തു മെലിഞ്ഞു ഒരു പയ്യൻ.. അച്ഛനോട് സംസാരിക്കുന്ന അവനെ ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു.. എന്നെ ഒന്ന് നോക്കുക പോലും ചെയ്യുനില്ല.. എനിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു.. അവിടെ നിന്നും ഞാൻ പുറത്തേക്കു പോയി… കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ എന്റെ അടുക്കൽ വന്നു… കച്ചേരി നന്നായിട്ടുണ്ട് എന്ന് മാത്രം പറഞ്ഞ് നടന്നു നീങ്ങി..
വിട്ടിൽ ചെന്നിട്ടും അവന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ലയിരുന്നു.. ഉറക്കത്തിൽ പോലും അവന്റെ പൂച്ചക്കണ്ണുകൾ എന്നെവിടാതെ പിൻന്തുടർന്നു..ഞങ്ങളുടെ കച്ചേരി ഉള്ള സ്ഥലത്തൊക്കെ സ്ഥിരമായി അവൻ വന്നുതുടങ്ങി.. എപ്പോഴോ പരസ്പരം ഇഷ്ടം കൈമാറി ഞങ്ങൾ..പോകെപ്പോകെ ഞങ്ങൾ ഒരുപാട് അടുത്തു.. ഞങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞു.. പ്രശ്നം ആയി വിവാഹം നടക്കില്ല എന്ന് ഉറപ്പായപ്പോൾ ഞാൻ സുധിക്കൊപ്പം ഇറഞ്ഞിപോന്നു..
ഞാനും സ്വപ്നങ്ങൾ കണ്ടുതുടങ്ങി കുടുംബം, കുട്ടികൾ, സംഗിതം…വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഒരു യാത്ര പോയി ഞങ്ങൾ… പക്ഷേ ആ യാത്രയിൽ എന്റെ സ്വപ്നങ്ങളും എന്നെയും നഷ്ടമാകുകയായിരുന്നു… ഞങ്ങൾ പോയ വണ്ടി ഒരു അപകടത്തിൽ പെട്ടു. ആ അപകടത്തിൽ നിസാര പരിക്കുകൾ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ പക്ഷേ എന്റെ സുധി… അവിടെ കൂടിയവർ ഞങ്ങളെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു അവരുടെ കടമ ഭംഗിയായി പൂർത്തീകരിച്ചു…
സുധിയേ നോക്കിയ ഡോക്ടർ എന്നെ വിളിപ്പിച്ചു.. അയാൾക്ക് അരികിൽ ചെന്ന എന്നോട് സുധിയുടെ നില വളരെ ഗുരുതരം ആണെന്നും വേഗം ഒരു ഓപ്പറേഷൻ ചെയ്യണം ഇല്ലെങ്കിൽ സുധിയുടെ ജീവൻ തന്നെ നഷ്ട്ടപ്പെടും എന്നും പറഞ്ഞു… അതിന്റെ ചിലവ് രണ്ടുലക്ഷം രൂപയാണ് എന്നും, ഓപ്പറേഷന് മുൻപായി ഒരുലക്ഷം രൂപം കൗണ്ടറിൽ അടച്ചൽ മാത്രമേ രോഗിയെ ഓപറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോകു എന്നും പറഞ്ഞു..
സുധിയെ രക്ഷിക്കാൻ ഞാൻ പലരുടെയും മുൻപിൽ ഇരന്നു… ആരും സഹായിക്കാനുള്ള മനസ്സ് കാണിച്ചില്ല….എന്റെ നിസ്സഹായവസ്ഥ കണ്ടിട്ട് ഹോസ്പിറ്റലിൽ ഉള്ള ഒരു സിസ്റ്റർ പറഞ്ഞു…
“കൂട്ടി ഡോക്ടറിന്റെ വിട്ടിൽ പോയി ഒന്നു കണ്ടു സംസാരിക്കു ചിലപ്പോൾ പണത്തിന്റെ കാര്യത്തിൽ ഇളവ് ചെയ്താലോ നിങ്ങൾക്ക്… “
❤️❤️❤️❤️
വളരെ മനോഹരമായ കഥ!
Nalla story