അത് പറയുമ്പോൾ അവളുടെ കണ്ണകൾ നിറയുന്നത് ഞാൻ കണ്ടു.. എന്തോ അവളുടെ ആ മറുപടിയിൽ തന്നെ ഉണ്ട് ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത നഷ്ട്ടങ്ങളുടെ നീറുന്ന ഓർമ്മകൾ.. പിന്നെ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ നിന്നില്ല.. അപ്പോഴാണ് അവൾ കുളിക്കുമ്പോൾ പാടിയ പാട്ട് ഒന്നു കേൾക്കണം എന്ന് തോന്നിയത്..
“ചാരു…”
” എന്തോ…. മാഷേ വർഷങ്ങൾക്കു ശേഷം ആണ് ഒരാൾ എന്റെ പേര് വിളിച്ചു കേൾക്കുന്നത്.. മനസ്സിൽ അടക്കാൻ കഴിയാത്ത അത്രയും സന്തോഷം തോനുന്നു എനിക്കിപ്പോൾ..”
അവളുടെ മുഖവും കണ്ണുകളും സന്തോഷം കൊണ്ട് ചുവന്നു.. ഒരു ചെറു പുഞ്ചിരി ആ ചുണ്ടുകളെ ഒരുപാട് സൗന്ദര്യം ഉള്ളതാക്കി മാറ്റി.. അവളുടെ ചുവന്ന കവിളുകളിൽ നുണക്കുഴി തെളിഞ്ഞു.. നാണം കൊണ്ട് അവളുടെ മുഖം താണു.. ശരിക്കും ഇപ്പോൾ ആണ് അവൾ ഒരു പെണ്ണ് ആയത്.. അവളെക്കുറിച്ചു ഒരുപാട് അറിയണം എന്ന് ആഗ്രഹം തോന്നി.. അവളുടെ പൂർവ്വജന്മത്തെക്കുറിച്ച് ഒരിക്കൽ കൂടെ ചോദിക്കാൻ ഞാൻ തീരുമാനിച്ചു…
” ചാരു… ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ സാധിച്ചു തരുമോ നീ? “
” മാഷ് ചോദിച്ചോളൂ ഞാൻ പറയാന്നേ..”
” നീ ഈ ജീവിതം തിരഞ്ഞെടുക്കുന്നതിന് മുൻപുള്ള ചാരുന്റെ ജീവിതം എനിക്ക് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്..ഓർക്കാൻ ഇഷ്ടം ഇല്ല എന്ന് അറിയാം എങ്കിലും എനിക്കുവേണ്ടി വിരോധം ഇല്ലച്ഛാ ഒന്നു പറയോ..”
” ഉം…പറയാം മാഷേ… “
പച്ചവിരിച്ച പാടവും കാവും അമ്പലങ്ങളും ഒക്കെ നിറഞ്ഞ ഒരു കുഞ്ഞു ഗ്രാമം ആയിരുന്നു എന്റെത്.. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബം.. സാമാന്യം തെറ്റില്ലാത്ത ചുറ്റുപാടിൽ ആണ് വളർന്നത് അച്ഛൻ സംഗീത അദ്ധ്യാപകൻ ആണ് അതുകൊണ്ട് തന്നെ നന്നേ ചെറുപ്പത്തിൽ തന്നെ സംഗിതം പഠിക്കാൻ തുടങ്ങിയിരുന്നു ഞാൻ… അച്ഛനോടൊപ്പം കുട്ടികൾക്ക് ക്ലാസ് എടുക്കാനും കച്ചേരിക്കും ഒക്കെ പോയിരുന്നു ഞാൻ…
❤️❤️❤️❤️
വളരെ മനോഹരമായ കഥ!
Nalla story