“നിന്റെ പേര് “
“എന്തിനാ മാഷേ പേരൊക്കെ… എന്റെ പേര് പോലും ഞാൻ മറന്നു.. പലർക്കും തോനുന്ന പേരാണ് വിളിക്കാറുള്ളത്.. ചിലർ കാത് പൊട്ടുന്ന ചീത്തയും… പിന്നെ പ്രത്യകിച്ചു ഒരു പേര് വേണം എന്ന് തോന്നിയിട്ടില്ല എനിക്ക്..മാഷിന് ഇഷ്ടം ഉള്ളത് വിളിച്ചോളൂ… “
” എന്തിരുന്നാലും നിനക്ക് ഒരു പേര് ഇല്ലേ അത് പറയു നീ…. ചുമ്മാ കേൾക്കേട്ടെടോ ഞാൻ ഒന്നു.. ഒരു കാര്യം നീ പേര് പറയുന്നതിന് മുൻപു നിന്റെ കണ്ണുളളിൽ കണ്മഷി എഴുത്തു ഒന്നു… കണ്മഷി എഴുതിയ നിന്റെ കണ്ണുകൾക്ക് വല്ലാത്തൊരു വശ്യത ഉണ്ടുട്ടോ.. “
എന്റെ ആ ചോദ്യവും സംസാരവും കേട്ട് അവളുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു.. എന്തോ അവൾ ആഗ്രഹിച്ചത് എന്തോ മുൻപിൽ കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ട്.. അവൾ എനിക്ക് അരികിൽ ഇരുന്ന ബാഗിൽ നിന്നും കണ്മഷി എടുത്ത് കയ്യിൽ വെച്ച്.. എന്റെ കണ്ണുകളിലേക്ക് നോക്കിയവൾ..
” മാഷേ ഇങ്ങോട്ട് ഒന്നു നോക്കിക്കേ… ആ കണ്ണുകളിൽ നോക്കി ഞാൻ എന്റെ കണ്ണിൽ ഈ കണ്മഷി ഒന്ന് എഴുതിക്കോട്ടെ?”
അവളുടെ ആ ചോദ്യത്തിൽ ഒരുപാട് നഷ്ട്ടസ്വപ്നങ്ങളുടെ നിറ ചാർത്തുകൾ ഞാൻ കണ്ടു.. മൗനമായി അവൾക്കുനേരെ എന്റെ മുഖം തിരിച്ചു.. എന്റെ കണ്ണുകളിൽ നോക്കി കണ്മഷി എഴുതുന്ന അവളുടെ മിഴികൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.. ആ മുഖത്ത് എനിക്കപ്പോൾ കാണുവാൻ കഴിഞ്ഞത് സ്നേഹവും വാത്സല്യവും നിറഞ്ഞ എന്റെ അമ്മയുടെ ജീവിതം ആയിരുന്നു..കുറെ നിമിഷങ്ങൾ ഞങ്ങൾ മൗനമായി ഞാൻ ആ മിഴികളിൽ നോക്കിയിരുന്നു..
” അല്ല മാഷേ ഇങ്ങനെ നോക്കിയിരുന്നാൽ മാത്രം മതിയോ? കുട്ടുകാർ അൽപനേരം പോലും വിശ്രമിക്കാൻ പോലും എനിക്ക് സമയം തന്നിട്ടില്ല.. ഇതിപ്പോൾ എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് ഒരുപാട് നേരം ആയല്ലോ.. ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു അനുഭവം എനിക്ക്.. “
“ഞാൻ നിന്നോട് ചോദിച്ചതിന് ഉത്തരം നീ ഇതുവരെയും എനിക്ക് തന്നിട്ടില്ല.. “
” ഹോ എന്റെ പേര് അല്ലേ ? ഞാൻ മറന്നതല്ല എന്തോ മാഷ് കൂടെ ഇരുന്നപ്പോൾ മനസ്സിൽ ഇതുവരെയും തോന്നാത്ത ഒരു സന്തോഷം അങ്ങനെ ഇരുന്നു പോയത് ആണ്.. “ചാരു” അതാണ് എന്റെ പേര്…”
” ചാരു നല്ലപേര് “
“അല്ല നീ ഇങ്ങനെ ഈ ജീവിതം തിരഞ്ഞെടുത്തത് എന്തിനു വേണ്ടി? “
” എന്തിനാ മാഷേ ഇതൊക്കെ? ഞാൻ മറക്കാൻ ആഗ്രഹിക്കുന്ന കാര്യം.ആണ് അത്..”
❤️❤️❤️❤️
വളരെ മനോഹരമായ കഥ!
Nalla story