വേശ്യയെ പ്രണയിച്ചവൻ 41

ഇത്രയും പറഞ്ഞ് എന്റെ നെറുകയിൽ അമർത്തി ചുംബിച്ചു അവൾ എന്റെ അരികിൽ നിന്നും നടന്നു നീങ്ങി.. എന്നിൽ നിന്നും അകന്നുപോകുന്ന അവളെ നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ… അവൾ എന്നിൽ നിന്നും അകലും വരെയും മിഴിചിമ്മാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നു….. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് അറിയുന്നുണ്ട് എങ്കിലും കണ്ണുകളെ നിയന്ത്രിക്കാൻ എനിക്ക് സാധിച്ചില്ല…

പിന്നീട് ഒരിക്കൽ പോലും ഞാൻ അവളെ കണ്ടിട്ടില്ല.. ഞാൻ അറിഞ്ഞിരുന്നു അവൾക്ക് എന്നോട് ഇഷ്ടം ആയിരുന്നു എന്ന് സത്യം.. പക്ഷേ എന്തോ അവൾ തുറന്നു പറയാൻ മടിച്ചത് മറ്റുള്ളവർ എന്നെ പഴിക്കും എന്ന് ഓർത്താണ് എന്നും എനിക്കറിയാം… എന്റെ മരണം വരെയും ചാരുനെ മറക്കാൻ എനിക്ക് സാധിക്കില്ല…

ഇന്നും അവളുടെ വാക്കുകൾ ഒക്കെയും ഒരു നൊമ്പരമായ് എന്നിൽ നിലകൊള്ളുന്നു… എങ്കിലും ഇന്നും ഞാൻ കേൾക്കാറുണ്ട് അവൾ എനിക്കായ് പാടിയ ആ വരികളും, അവൾക്കൊപ്പം ചിലവിട്ട നല്ല കുറച്ച് നിമിഷങ്ങളും….. ഇപ്പോഴും എന്റെ കാതുകളിൽ കേൾക്കുന്നത് അവൾ എനിക്കായ് പാടിയ പാട്ടിലെ അവസാ വരികൾ ആണ്…

“ഈറന്മേഘക്കുളിരിൽ വാടീ ആമ്പലും…..
വാർത്തിങ്കൾ മായും പരിഭവത്താൽ…..
പിരിയരുതിനിയും പ്രിയസഖി നീ…..
മറയരുതിനിയും പ്രാണനിൽ നീ….”

3 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️❤️❤️❤️

  2. സിദ്ധാർത്ഥ്

    വളരെ മനോഹരമായ കഥ!

  3. Nalla story

Comments are closed.