“എങ്കിൽ നമുക്ക് പാലക്കൽ അമ്പലത്തിൽ ഒന്ന് പോയാലോ… ”
“ഉം… ”
“എങ്കിൽ പോയി ഉറങ്ങിക്കോ… രാവിലെ ഞാൻ വന്നു വിളിക്കണോ.. ”
“ഏയ് വേണ്ട… ഞാൻ എണീറ്റോളം… ”
“ഇനി നാളെ ഞാൻ ആയി… വരാൻ പറ്റില്ല എന്ന് പറയോ ?”
“അയ്യോ ???.. ഇല്ല .. ”
“എങ്കിൽ ഗുഡ് നൈറ്റ്… സ്ലീപ്പിങ് പിൽസ് എന്തേലും തരുന്നുണ്ടോ… ”
“ഇല്ല… പോടാ… ”
****
കുളിച്ചു മുണ്ടും നേരിതും ഉടുത്തു അമ്പലത്തിൽ പോയി തൊഴുതു ഇറങ്ങുമ്പോൾ ഒന്നേ ഉണ്ടായിരുന്നുള്ളു പ്രാർത്ഥിക്കാൻ…
“എന്റെ അമ്മേ.. ദേവി… ഈ സ്നേഹം എന്നും ഉണ്ടാകണേ… ആയുസ്സും ആരോഗ്യവും കൊടുക്കണേ… കാത്തോണേ.. ”
“ടോ ആ ഇല പറിക്കണ്ടേ നമുക്ക്.. ”
“ഉം.. ”
ഇലയെടുത്തു പ്രാർത്ഥിച്ചു അരയാലിന്റ ചുവട്ടിൽ കുഴിച്ചിട്ടു…
“അരുൺ എന്താ പ്രാർത്ഥിച്ചേ… ”
“എന്റെ പെണ്ണിന്റെ ആദ്യപ്രസവത്തിൽ മൂന്ന് കുട്ടികളെ കൊടുത്തു അവൾക്കു എട്ടിന്റെ പണി കൊടുക്കണേ എന്ന്.. ”
“ഹഹഹ്ഹഹ്ഹ.. കലക്കി… അച്ഛന്റെ മേൽ പെടച്ചു കയറുന്ന കുരുത്തം കെട്ട മൂന്നെണ്ണം ആണേൽ പെടുന്നത് നീ തന്നെ ആണ് മോനെ… ”
“ദേവി….. ?????”…,
ഇനി ഞങ്ങൾ ഒന്ന് നല്ലോണം പ്രണയിക്കട്ടെ…. കുറച്ചു സ്വപ്‌നങ്ങൾ കണ്ടു കൂട്ടാൻ ഉണ്ട്…. ഒരുപാട് ദൂരം നടക്കാൻ ഉണ്ട്… ഒന്നിച്ചു മഴ നനയാൻ ഉണ്ട്…. ഒരുപാട് മോഹങ്ങൾ തീർക്കാൻ ഉണ്ട്…
കല്യാണത്തിന് എല്ലാരേം വിളിക്കാം ട്ടോ….
******
അവസാനിച്ചു….
Superb!!
Ee story ippoya kanunnatth nice feel good story ❤️❤️❤️
????
Adipoli
Endhaappo parayaaa…vaakkukal kittunnilla..
ottayirippinu Ella bhakavum vayichu theerthu manogaram….
വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…
?
ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…