ഈശ്വര മീരാന്റി എന്നെ കൊള്ളിച്ചു പറഞ്ഞ പോലെ എനിക്ക് തോന്നി…
അരുണും ഒന്ന് ചമ്മിട്ടുണ്ട്…
“എന്തായാലും അരുൺ ഓസ്ട്രേലിയ പോയാൽ one year കഴിഞ്ഞാൽ വരുലോ… അപ്പൊ നമുക്ക് രണ്ടിനേം അങ്ങ് തളച്ചാലോ മാഷേ… ”
ഇത് പറഞ്ഞത് എന്റെ അച്ഛൻ ആട്ടോ…
ഈശ്വര അപ്പോ എല്ലാരും എല്ലാം അറിഞ്ഞു അല്ലെ….
“കേട്ടോ ടീച്ചറെ.. മൂത്തോളെ കാണാൻ വരുൺ വന്ന അന്ന് തന്നെ എന്റെ താഴെയുള്ള പുത്രൻ എന്നോട് പറയാ.. രണ്ടു ചേച്ചി മാർ ഉണ്ട് ഏതിനെ വേണേലും ചേട്ടന് കൊടുത്തോ… താഴെ ഉള്ളതിനെ ഞാൻ തരില്ല എന്ന്… ”
എല്ലാരും എല്ലാം അറിഞ്ഞിരിക്കുന്നു…
അരുൺ ചമ്മി തൊലി ഉരിഞ്ഞാണ് ഇരുപ്പ്…
ഞാൻ പയ്യെ എണീറ്റു.. അകത്തോട്ടു പോയി.. പിന്നാലെ അരുണും എണീറ്റു..
“എങ്ങോട്ടാ… ”
ഒരു വളിച്ച ഇളി പാസ്സാക്കി അരുൺ എന്റെ ഒപ്പം നടുമുറ്റത്തെ തിണ്ണയിൽ വന്നിരുന്നു…
“എന്താടോ… ഹാപ്പി ആയില്ലേ… ഇനി എന്താ നെക്സ്റ്റ് പ്ലാൻ… കുഞ്ഞേച്ചി ടെ കല്യാണം കഴിഞ്ഞാൽ…. ആ പ്ലാൻ തന്നെ ആണോ ഇപ്പോളും.. ”
“ഏയ് അങ്ങനെ ഒന്നും ഇല്ല.. ”
“തനിക്കു ഇനിയും പഠിക്കണം എങ്കിൽ ആവാട്ടോ.. ”
“ഏയ് എനിക്ക് പഠിക്കണ്ട… ”
“ആഹാ നല്ല മടിയില്ലാത്ത കുട്ടി.. ”
“പാസ്പോർട്ട് ഒക്കെ റെഡി ആക്കി വച്ചോ… നമുക്ക് അടിച്ചു പൊളിക്കണ്ടേ… ”
“ഉം… ”
“നാളെ എന്താ പ്ലാൻ… ”
“പ്രത്യേകിച്ച് ഒന്നും ഇല്ല… “
Superb!!
Ee story ippoya kanunnatth nice feel good story ❤️❤️❤️
????
Adipoli
Endhaappo parayaaa…vaakkukal kittunnilla..
ottayirippinu Ella bhakavum vayichu theerthu manogaram….
വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…
?
ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…