“അന്ന് നീ കതകിൽ മുട്ടി കുഞ്ഞോളെ വിളിക്കുമ്പോൾ ഞാൻ കണ്ടതാ നീ കരഞ്ഞു കലങ്ങി ഇറങ്ങി പോണത്… പിന്നെ കുളത്തിൽ നിന്റെ ഫ്രഡ്സ് ഇവളെ വായിൽ നോക്കണ കണ്ടപ്പോൾ നീ വേദുനെ വിളിക്കാൻ പറഞ്ഞു എന്നെ വിട്ടപ്പോളും ഞാൻ ഊഹിച്ചു മോനെ… ”
അരുണിന്റെ മുഖത്തെ ചമ്മൽ അവൻ എന്നെ മറക്കാൻ കുറെ പാടു പെട്ടു…
നിമിഷങ്ങൾക്കു കുതിരകളേക്കാൾ വേഗത ഉണ്ടെന്നു അന്ന് എനിക്ക് തോന്നി…
***
ഇന്ന് ചേച്ചിമാരുടെ കല്യാണം ആണ്… എനിക്ക് ഷൈൻ ചെയ്യാൻ പറ്റിയ ദിവസം…
ഗോൾഡനും മെറൂണും മിക്സ് ചെയ്ത ദാവണി ആയിരുന്നു എന്റെ വേഷം…
“ഇത്രേം ഭംഗി മതി.. മോൾ കൂടുതൽ ഒരുങ്ങേണ്ട… ”
ഇടയ്ക്കിടെ അരുൺ എന്റെ അടുത്ത് വന്നു പറഞ്ഞു കൊണ്ടിരുന്നു…
അവന്റെ ഫ്രഡ്സ് ഒക്കെ എന്റെ പിറകെ മണപ്പിച്ചു നടപ്പുണ്ട്..
അത് കാണുമ്പോളെക്കും അരുൺ എന്തേലും പറഞ്ഞു അവരെ വന്നു കൊണ്ടു പോകും…
മൊത്തത്തിൽ ഞാൻ ശരിക്കും എൻജോയ് ചെയ്തു…
വൈകുന്നേരം രണ്ടു ചേച്ചിമാരുടെയും ആദ്യ വിരുന്ന് ഇവിടെ ആയിരുന്നു…
****
തിരക്കും ആരവവും ഒഴിഞ്ഞു… മണിയറയിലേക്ക് നാണം കുണുങ്ങി പോകുന്ന ചേച്ചി മാരെ കണ്ടു എനിക്ക് ചിരി വന്നു…
“ചട്ടമ്പി വല്ലതും ഒപ്പിച്ചിട്ടുണ്ടോ അകത്തു… ”
“ഇല്ല.. പേടിക്കണ്ട.. .വരുണേട്ടൻ ധൈര്യം ആയിട്ട് പൊക്കോ.. ”
എന്നെ നല്ല പേടി ഉണ്ട്…
എന്നോടാ കളി… അവരുടെ റൂമിന്റെ വെന്റിലെറ്ററിന്റെ അവിടെ നിരത്തി നാല് കുഞ്ഞി അലാറം വച്ചിട്ടുണ്ട് ഞാൻ… പാവങ്ങൾ 12 മണി മുതൽ ബെല്ലടി തുടങ്ങിക്കോളും…
പുതുമുടികൾ മണിയറയിലേക്ക് പോയതും മീരന്റിം മാഷും അരുണും കൂടെ വന്നു..
ഞങ്ങൾ എല്ലാരും കൂടെ ഉമ്മറത്തു കത്തി വച്ചു ഇരുന്നു..
“കേട്ടോ മാഷേ.. നമ്മൾ അറിയാതെ ഇവിടെ ചില ചുറ്റികളികൾ നടക്കുന്നുണ്ട്… “
Superb!!
Ee story ippoya kanunnatth nice feel good story ❤️❤️❤️
????
Adipoli
Endhaappo parayaaa…vaakkukal kittunnilla..
ottayirippinu Ella bhakavum vayichu theerthu manogaram….
വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…
?
ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…