പ്രണയത്തോടെ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ എനിക്കുള്ള അടുത്ത മറുപടി തന്നത്… എന്റെ അധരങ്ങൾ അവന്റെ നേർത്ത അധരങ്ങളിൽ ചേർന്ന് കൊണ്ടായിരുന്നു…
പെട്ടന്ന് സ്വപ്നത്തിൽ എന്ന പോലെ മാറി തിരിയുമ്പോൾ.. ഒരു മയിൽ പീലി പോലെ പറക്കുകയായിരുന്നു ഞാൻ…
അവൻ തന്ന മരുന്നിന്റെ ശക്തി ആണോ.. ഡോക്ടർ കുറിച്ച മരുന്നിന്റെ ശക്തി ആണോ എന്നറിയില്ല എന്റെ പനി പമ്പ കടന്നു…
ഉച്ചകഴിഞ്ഞു ഡിസ്ചാർജ് വാങ്ങി പോരുമ്പോൾ മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു….
വീട്ടിൽ കല്യാണത്തിരക്കുകൾ തകൃതി ആയി നടക്കുമ്പോളും ഞാൻ മാത്രം ഏതോ സ്വപ്നലോകത്ത് ആയിരുന്നു….
വയ്യാത്തോണ്ട് അധികം ഒന്നും എടുക്കണ്ട എന്ന് പറഞ്ഞു എനിക്ക് റസ്റ്റ് കിട്ടി…
അതിനിടയിൽ ഇടയ്ക്കിടെ അരുൺ എന്നെ കാണാൻ വന്നും പോയും ഇരുന്നു…
കല്യാണത്തലേന്ന് ചെക്കന്റെ വീട്ടുകാർ താലിയുമായി വരുന്നൊരു ചടങ്ങുണ്ട്..
അരുൺ വരും എന്നെനിക്കു ഉറപ്പുണ്ടായിരുന്നു…
വൈകുന്നേരം ആകാൻ ഞാൻ കാത്തിരുന്നു…
എന്റെ മുറിയുടെ വരാന്തയിൽ പാലക്കൽ അമ്മയെ നോക്കി നിൽകുമ്പോൾ രണ്ടു കൈകൾ എന്നെ വട്ടം പിടിച്ചു…
ഇത് ഞാൻ പ്രതീക്ഷിച്ചതാണ്…
“എന്താ തല്ലുന്നില്ലെ എന്നെ… ”
അവൻ പയ്യെ എന്റെ ചെവിയിൽ പറഞ്ഞു…
“നോക്കിക്കോ നിന്നെ കെട്ടി എന്റെ പത്തു കുഞ്ഞുങ്ങളെ നിന്നെ കൊണ്ടു പ്രസവിപ്പിക്കും ഞാൻ… അതാണ് നിനക്ക് ഉള്ള എന്റെ ശിക്ഷ.. ”
എന്നും പറഞ്ഞു തിരിച്ചു നിർത്തി എന്റെ നെറുകയിൽ ഒരുമ്മ തന്നതും വല്ല്യേച്ചി അകത്തേക്ക് കേറി വന്നു…
“ഓഹ്.. ഇത് ഞാൻ പണ്ടേ ഊഹിച്ചു മക്കളെ… ”
എന്റെ മുഖത്തു വെട്ടിയാൽ ചോര പൊടിയില്ല എന്ന പോലെ ആയി…
“അയ്യോ ചേച്ചി… ചതിക്കല്ലേ.. “
Superb!!
Ee story ippoya kanunnatth nice feel good story ❤️❤️❤️
????
Adipoli
Endhaappo parayaaa…vaakkukal kittunnilla..
ottayirippinu Ella bhakavum vayichu theerthu manogaram….
വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…
?
ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…