പഴയ ഫ്രഡ്സ് നെ കിട്ടിപ്പോ അച്ഛനും അമ്മേം നിലത്തൊന്നും അല്ലാണ്ടായി..
പെട്ടന്ന് വീട്ടിലെ ലാൻഡ് ഫോൺ ബെല്ലടിച്ചു..ഫോൺ എടുത്തതും കേട്ട വാർത്ത എന്നെ ഉറക്കെ കരയിച്ചു….
“അനിയേട്ടൻ വിഷം കഴിച്ചു… ”
പറഞ്ഞു തീരും മുന്നേ ഞാൻ ബോധം മറഞ്ഞു വീണു പോയി…
***
ഹോസ്പിറ്റലിൽ തളർന്നു ഇരിക്കുന്ന അനിയേട്ടന്റെ അമ്മയുടെ മുഖം എന്നെ ഒരുപാട് സങ്കടപ്പെടുത്തി…
വല്യേച്ചീടെ മനസ്സ് ഇത്രയും കല്ലാണോ… തിരിച്ചൊന്നു സ്നേഹിച്ചിരുന്നെങ്കിൽ….
ഓരോന്നും ചിന്തിച്ചു നിൽകുമ്പോൾ ആണ് ICU വിൽ നിന്നും ഒരു നേഴ്സ് വന്നു… അനിലിന്റെ ആരേലും ഉണ്ടോ എന്ന് ചോദിച്ചത്.. മറുപടി പറയുന്നതിന് മുന്ന് വല്ല്യേച്ചി ഓടി അകത്തു കേറി.. ഞാൻ ശരിക്കും ഞെട്ടിപ്പോയി…
അകത്തു നിന്ന് ഇറങ്ങി വന്ന ചേച്ചിയുടെ കണ്ണുകൾ കലങ്ങിയിരുന്നു…
വീട്ടിൽ എത്തിയപ്പോൾ മീരാന്റിയും ഫാമിലി എല്ലാം കൂടെ ഫിലിം നു പോയിട്ട് എത്തിയിരുന്നില്ല…
“എനിക്ക് ഈ വിവാഹം വേണ്ട അമ്മേ…. അനിയേട്ടൻ അല്ലാതെ വേറൊരാൾ എന്റെ ജീവിതത്തിൽ ഇനി ഉണ്ടാകില്ല… ഇത്രയും കാലം ആ സ്നേഹം കണ്ടില്ല എന്ന് നടിച്ചു ഇനി വയ്യ അമ്മേ.. ”
എല്ലാം കേട്ടു കൊണ്ടു വന്ന അച്ഛന് പറയാൻ വാക്കുകൾ ഇല്ലായിരുന്നു ..
“ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എങ്കിൽ എന്റെ കുട്ടിക്ക് മുന്നേ പറയാരുന്നു… നൂറു വട്ടം സമ്മതിച്ചെന്നില്ലേ ഞാൻ… ഞങ്ങളും ആ പ്രായം കഴിഞ്ഞല്ലേ മക്കളെ വന്നേ.. ”
“ഇതുവരെ ഞാൻ അച്ഛന്റെയും അമ്മേടേം ആഗ്രഹങ്ങൾക് എതിര് നിന്നിട്ടില്ല… ഇത്രയും സ്നേഹിച്ച ഒരാളെ വേദനിപ്പിച്ചു എങ്ങനാ ഞാൻ പുതിയ ഒരു ജീവിതം തേടി പോക… ”
“അച്ഛന്റെ മക്കള്ടെ ഒക്കെ മനസ്സ് ഒരുപാട് നല്ലതാ…. അതാ… അച്ഛന് അത് മനസിലാകും കുട്ട്യോളെ… ”
“അല്ലേലും അവൻ നല്ലൊരു പയ്യനാ മാഷേ…. മീര ടീച്ചർ നോടും കുടുമ്പത്തോടും എന്താ ഇപ്പൊ പറയാ… ”
“ഉണ്ടായത് അങ്ങനെ തന്നെ അങ്ങ് പറയാം.. വിധി പോലെ നടക്കട്ടെ… ”
തുടരും…