വേദ -2 114

പെട്ടന്ന് എന്റെ ഉള്ളിൽ ഇതുവരെ തോന്നാത്ത ഒരു സങ്കടം വന്നു…

എങ്ങനെയോ കുളിച്ചെന്നു വരുത്തി ഞാൻ അമ്പലത്തിലേക്ക് നടന്നു…

വീട്ടിൽ ഇരിക്കാൻ എന്തോ വിഷമം പോലെ.. എന്നാലും ആ ഫോണിൽ വിളിച്ച പെണ്ണ് ആരായിരിക്കും എന്ന് ഓർത്തിട്ടു ഒരു സമാധാനവും കിട്ടണില്ല ..

വീട്ടിൽ നിന്ന് ഇറങ്ങിയതും

“വേദു.. ഞാനും വരുന്നു… ”

എന്നും പറഞ്ഞു അരുണും കൂടെ വന്നു.. ഇടിവെട്ട് ഏറ്റവനെ പാമ്പ് കടിച്ചു..

അല്ലാതെ എന്ത് പറയാൻ …

അമ്പലം എത്തുന്നതിനു മുന്നുള്ള വളവിൽ ആണ് അനിയേട്ടന്റെ തോട്ടം…

“വല്ല്യേച്ചി എന്തെ കുഞ്ഞോളെ… ”

“ചേച്ചി ഇനി ഇങ്ങോട്ടു ഒന്നും അധികം വരൂല അനിയേട്ടാ.. ചേച്ചി ടെ കല്യാണം ആയി… ”

ഒരു മനസ് തകർത്തപ്പോൾ വല്ലാത്ത ഒരു ആശ്വാസം…

ഹോ ഹാപ്പി ആയി ഞാൻ…

അമ്പലം എത്തിയപ്പോൾ അരുൺ പുറത്തു നിന്നോളം..

തൊഴുതു വരാൻ പറഞ്ഞു എന്നെ വിട്ടു..

അമ്പലത്തിൽ നിന്ന് പോകുന്ന പെണ്ണുങ്ങൾ മുഴുവൻ അരുണേ നോക്കി പോകുന്ന കണ്ടപ്പോൾ എനിക്കെന്തോ അങ്ങ് സഹിച്ചില്ല… ഞാൻ വേഗം തൊഴുതു ഇറങ്ങി…

ഭണ്ഡാരത്തിന്റ അവിടെ ഇലയിൽ ഇരുന്ന പ്രസാദം എടുത്തു കയ്യിൽ പിടിച്ചു നടന്നു…

“എനിക്ക് തരനില്ലെ ചന്ദനം..”

എന്റെ കൈ അറിയാതെ ആ നെറുകയിൽ ഒരു കുറി തൊട്ടപ്പോൾ മനസ് ഞാൻ പോലും അറിയാതെ പ്രാർത്ഥിച്ചു.. ഈ ചൊങ്കൻ ചെക്കനെ എനിക്ക് തന്നെ തരണേ എന്ന്…

വീട്ടിൽ എത്തി… കളിയും ചിരിയും എല്ലാവരും കൂടെ ഒരു ഉത്സവം പോലെ ആയിരുന്നു വീട്…