വേദ -2 114

“ഹായ് വേദു… ഞാൻ വരുൺ.. ”

പകച്ചു പണ്ടാരം ആയി നിൽക്കുന്ന എന്നെ നോക്കി പിന്നിൽ ഒരു വരുൺ ചിരിക്കുന്നുണ്ടായിരുന്നു…

ഒപ്പം എന്റെ കുടുംബം മൊത്തം എന്നെ നല്ലോണം ഒന്ന് ആക്കി ചിരിച്ചു….

അതിനുള്ളത് ഞാൻ കൊടുത്തോളം.. ഒരാഴ്ച ഞാൻ അടങ്ങി ഒതുങ്ങി ഇരിക്കുംലോ…

ഈശ്വര എനിക്ക് വട്ടായതാണോ അതോ കുടുംബം മൊത്തം വട്ടായോ…

സത്യം പറഞ്ഞാൽ ഇതുവരെ ഈ ചെക്കനോട് ഞാൻ പേരും ചോദിച്ചില്ല പരിചയപ്പെട്ടതും ഇല്ല..അപ്പൊ എന്റെ ഭാഗത്തും തെറ്റുണ്ട്..

എല്ലാവർക്കും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ അകത്തോട്ടു പോന്നു..

മുകളിലെ എന്റെ മുറിയോട് ചേർന്നുള്ള വാതിൽ തുറന്നാൽ ഒരു കൊച്ചു വരാന്ത ഉണ്ട്.. അവിടെ നിന്നാൽ പാലക്കൽ അമ്പലവും പാടവും എല്ലാം കാണാം…

മനസ്സിൽ എന്തോ ആ ചമ്മലിലും ആയിരം അമിട്ട് ഒന്നിച്ചു പൊട്ടിയ പോലെ ആയിരുന്നു…

വല്ലാത്തൊരു സന്തോഷം…

പെട്ടന്ന് പിന്നിൽ ഒരു കാൽപ്പെരുമാറ്റം തോന്നി നോക്കിയപ്പോൾ അയാൾ…

“ഹായ് വേദു.. ഞാൻ അരുൺ… തന്റെ വല്യേച്ചീടെ അനിയൻ… ”

“എന്നിട്ടെന്താ നേരത്തെ പറയാഞ്ഞേ… ”

“താൻ എന്താ ചോതിക്കാഞ്ഞേ.. ”

“ഇപ്പോളും ഞാൻ ചോതിച്ചില്ലല്ലോ.. ”

“ഹോ തന്നെ കൊണ്ടു തോറ്റല്ലോടോ… ”

“ഓഹോ.. താനിനി തോൽക്കാൻ കിടക്കണേ ഉള്ളു നോക്കിക്കോ.. വച്ചിട്ടുണ്ട് ഞാൻ.. ”

“താൻ ചൂടാവല്ലേ.. ”

പെട്ടന്ന് അരുണിനൊരു കാൾ വന്നു

“ഹായ് ഡിയർ … I miss u di… “എന്നും പറഞ്ഞു സംസാരിച്ചുകൊണ്ട് അവൻ താഴോട്ട് ഇറങ്ങി..