“കേറൂ വേദു… ”
അപ്പോളേക്കും കുഞ്ഞേച്ചി എന്റെ ലഞ്ച് കൊണ്ടു ഓടി വന്നു..
“കുഞ്ഞോളെ എന്തെ ഫുഡ് എടുക്കാഞ്ഞേ… ”
ഛെ… കല്പിച്ചു കൂട്ടി ഞാൻ വച്ചിട്ട് പോന്നതാ.. ഇന്നത്തെ ബിരിയാണി പോയി.. ഈ കുഞ്ഞേച്ചിനെ കൊണ്ടു തോറ്റു..
കാറിൽ ബാക്ക് ഡോർ തുറന്നതും
” ഇങ്ങോട്ട് കേറൂ പെണ്ണെ നീ… ഞാൻ നിന്റെ ഡ്രൈവർ ഒന്നും അല്ലല്ലോ… ”
കാർ മൂവ് ആയിട്ടും ഒരു നിശ്ശബ്തത ഞങ്ങൾക്കിടയിൽ തളം കെട്ടി…
കുറച്ചു കഴിഞ്ഞു ഞാൻ തന്നെ മിണ്ടി…
“സോറി ട്ടോ ചേട്ടാ.. എനിക്ക് ആരാന്നു അറിയില്ലായിരുന്നു… ”
പെട്ടന്നുള്ള എന്റെ ചേട്ടാ വിളിയിൽ പുള്ളി ഒന്ന് നടുങ്ങി…
“അതൊന്നും സാരമില്ലടോ… തന്റെ ചേച്ചി എങ്ങനാ തന്നെ പോലെ തന്നെ ആണോ..? ”
“അയ്യോ അല്ലല്ല.. അവൾ ഒരു പാവാ.. ”
“താനിപ്പോ b.Com അല്ലെ…എന്താ നെക്സ്റ്റ് പ്ലാൻ.. ”
“പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല.. കുഞ്ഞേച്ചിടെ കൂടെ കല്യാണം വേഗം കഴിഞ്ഞാൽ രക്ഷപെട്ടു.. ”
“അതെന്താ… ”
“പിന്നെ അടുത്തത് എന്റെ അല്ലെ… ”
അയാൾ പിന്നേം ഞെട്ടി.. ഹഹഹഹ… നമ്മളോടാ കളി…
“ചേട്ടന് വല്ല ലൈനും ഉണ്ടോ.. ”
“ഹഹഹ.ഉണ്ടെങ്കിൽ..? ”
പണി പാളി.. വേണ്ട ഇനി കൂടുതൽ ചോദിച്ചാൽ തിരിച്ചും ചൊറിയും എന്ന് മനസിലായൊണ്ട് കൂടുതൽ ചൊറിയാൻ നിന്നില്ല ഞാൻ…