വേദ -1 161

ഈശ്വര എന്റെ പേരൊക്കെ ഇവന് എങ്ങനെ കിട്ടി…

“ഇറങ്ങേടോ നമുക്ക് ഒന്നിച്ചു കുളിക്കാം.. ”

“ച്ചി.. പോടാ.. എന്റെ കുളത്തിൽ വന്നു എന്നെ കുളിപ്പിക്കാൻ ഇരിക്കുന്നോ.. ”

“ഓഹ് ഈ കുളം വെധേടെ ആയിരുന്നോ.. ”

“അല്ല…. എന്റെ വായിൽ നല്ലത് വരുന്നുണ്ട്… കേറി പോകാൻ നോക്ക് ചെക്കാ.. എനിക്ക് ക്ലാസ്സിൽ പോകാൻ ഉള്ളതാ… ”

“ഓഹ്.. ഇന്ന് ഒരു ദിവസം ക്ലാസ്സിൽ പോയില്ല എന്ന് വച്ചു ഒന്നും സംഭവിക്കില്ല പെണ്ണെ… ”

“പെണ്ണോ…,?”

“അയ്യോ കണ്ടപ്പോൾ പെൺകുട്ടി ആണെന്ന് തോന്നി. ”

“കൂടുതൽ തമാശിക്കാതെ കേറി പോടോ.. ”

കുളത്തിൽ നിന്നും അവൻ കേറി വരുന്നത് കണ്ടു അന്തം വിട്ടു നിന്ന് പോയി ഞാൻ… എന്തൊരു ഭംഗി ആണി ചെക്കന്… എന്നാലും എവിടത്തെ ആണെന്ന് ഒരു പിടിയും കിട്ടണില്ല…
ഒരു ആറടി പൊക്കം അതിനൊത്ത വണ്ണം.. അവന്റെ കുറ്റി താടിയിൽ നിന്നും ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ… നല്ല വിടർന്നു നിൽക്കുന്ന കണ്ണുകൾ… സ്വപ്നം കാണുന്ന പോലെ നോക്കി നിന്ന് പോയി…

എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു അവൻ നടന്നു പോയി…

തണുത്തിട്ടു എങ്ങനെ ഇറങ്ങും എന്ന് ആലോചിച്ചു പടവിൽ ഇരിക്കുമ്പോൾ കുഞ്ഞേച്ചി അന്നെഷിച്ചു വന്നു..

“നീ ഇത് വരെ കുളിച്ചില്ലേ… ”

“തണുക്കുന്നു കുഞ്ഞേച്ചി .. ”

ബ്ലും…..

എന്നെ കുളത്തിലേക്കു തള്ളി ഇട്ടു അവൾ ഓടി…

ചെല്ലട്ടെ കൊടുക്കുന്നുണ്ട് ഞാൻ….
വെള്ളത്തിൽ ഇറങ്ങിക്കഴിഞ്ഞാൽ എന്നെ പിടിച്ചാൽ കിട്ടൂല .. നീന്തി തുടിച്ചു നല്ലൊരു കുളിയും പാസാക്കി വീട്ടിൽ എത്തിയപ്പോൾ സമയം 8 കഴിഞ്ഞു…

1 Comment

  1. ❤️❤️❤️

Comments are closed.