വേദ -1 161

“എങ്കിൽ ഞാനിന്നു ക്ലാസ്സിൽ പോണില്ല..

“ഡി മടിച്ചി പാറു.. കാരണം നോക്കി ഇരിക്കുവാ മുടങ്ങാൻ… എണീറ്റെ മതി.. ”

കുഞ്ഞേച്ചിനെ പ്രാകി കൊണ്ടു ചവിട്ടി തുള്ളി എണീറ്റു പല്ലുതേച്ചു.. താളിയും തോർത്തും എടുത്തു കുളത്തിലോട്ട് നടക്കുമ്പോളും വല്ല്യേച്ചിടെ മുഖം ആയിരുന്നു മനസ്സിൽ…

അമ്പലത്തിൽ ഒക്കെ പോകുമ്പോൾ വല്ല്യേച്ചിനെ നോക്കി കാവൽ നിൽക്കുന്ന അനിയേട്ടൻ.. പുള്ളി പല വട്ടം ചേച്ചിനോട് പറഞ്ഞിരിക്കണൂ ഇഷ്ടം ആണെന്ന്.. പക്ഷെ ചേച്ചി ചുട്ടിക്കു അടുക്കനില്ല…

പാവം അനിയേട്ടൻ… സാരല്ല്യ ചേച്ചി പോയാൽ ഞാനും കുഞ്ഞേച്ചിയും ഒക്കെ ഉണ്ടല്ലോ.. വേണേൽ അഡ്ജസ്റ്റ് ചെയ്‌തോട്ടെ…

കുളിക്കാൻ ഇറങ്ങാൻ മടിച്ചു പടവിൽ ചുമ്മാ ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോൾ പെട്ടന്ന് ആരോ വെള്ളത്തിലോട്ട് ചാടി…

എന്റെ ഉള്ള ജീവൻ അപ്പൊ പോയി..

“ഇതാരപ്പാ… നമ്മുടെ വീട്ടിലെ കുളത്തിൽ ഇത്രയും ധൈര്യത്തിൽ കുളിക്കാൻ വന്നേ… ”

മുങ്ങി നിവർന്ന ആളെ കണ്ടിട്ട് ഒരു പിടിയും കിട്ടുന്നില്ല…

“ഇത് പഞ്ചായത്ത്‌ കുളം അല്ല.. ഓടി വന്നു ചാടാൻ… ”

“യ്യോ കൊല്ലുലോ ഇപ്പൊ.. ”

എന്ത് ഭംഗി ആണി ചെക്കനെ.. ഹോ കണ്ണെടുക്കൻ തോന്നുന്നില്ല… എന്നാലും കുറച്ചു ജാട ഇട്ടു ഞാൻ പിന്നേം പറഞ്ഞു…

“തന്നെ ഇതുവരെ കണ്ടിട്ടില്ലല്ലോ.. ഇപ്പൊ എവിടന്നു പൊട്ടിമുളച്ചതാ… ”

“ഞാൻ ഇപ്പൊ ജനിച്ചു വീണതാടി… എന്താ കുഴപ്പം ഉണ്ടോ… ”

“എടി എന്നോ… ”

എനിക്ക് ശരിക്കും ദേഷ്യം കേറി.. മര്യാദ ഇല്ലാത്ത കിറുക്കൻ..

ഇവനെ കാണാൻ ഉള്ള സ്റ്റൈൽ മാത്രം ഉള്ളു..പെരുമാറാൻ കൊള്ളില്ല..

“വേദു..കുളിക്കുന്നില്ലേ… “

1 Comment

  1. ❤️❤️❤️

Comments are closed.