വേദ -1 160

Vedha Part 1 by ജ്വാല_മുഖി

ചെമ്പറ തറവാട്ടിലെ ഗോവിന്ദൻ മാഷിനും ഗോമതി ടീച്ചർക്കും ആറ്റുനോറ്റു ഉണ്ടായ മൂന്ന് മക്കൾ…. ശിവദ.. വരദ.. വേദ…

രണ്ടു പെൺകുട്ടികൾ ആയപ്പോൾ മൂന്നാമത് ഒരു ആൺകുട്ടിയെ കാത്തു ഉണ്ടായതാണ് വേദ…

മൂവരും തമ്മിൽ ഒന്നര വയസ് വ്യത്യാസം മാത്രം ഉള്ളു… ശിവദ കാണാൻ അത്ര സുന്ദരി അല്ല..നന്നായി പാടും… വരദ കാണാൻ സുന്ദരി ആണ് പക്ഷെ നാണം കുണുങ്ങി ആണ്… വേദ…. അവൾ ഒരു അപ്സരസ് തന്നെ ആണ്… ആര് കണ്ടാലും ഒന്ന് നോക്കിപ്പോകുന്ന സ്വർണ തിടമ്പ്….

സംഗീതം നൃത്തം എല്ലാം സ്വായത്തമാക്കിയവൾ….

“ടീച്ചറെ…..”

“പറ മാഷേ… ”

“ശിവദക്ക് നല്ലൊരു പയ്യനെ നോക്കാൻ ആ മൂന്നാംകാരൻ ശങ്കുനോട് ഒന്ന് പറഞ്ഞാലോ… ”

“മാഷോട് ഞാൻ ഇത് അങ്ങോട്ട്‌ പറയാൻ വരുവായിരുന്നു… പിള്ളേർ എന്ത് വേഗം ആണ് വലുതായേ… ശിവദക്കിപ്പോൾ വയസ്സ് 22 ആയിരിക്കണൂ.. താഴേം നിൽക്കല്ലേ കുട്ടികൾ… ”

“പിള്ളേരുടെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് നീ ഒന്ന് ചോദിച്ചോളൂ.. ”

“ഏയ്‌ ശിവദയെ മാഷ്ക്ക് അറിഞ്ഞുടെ.. നമ്മുടെ താഴെ ഉള്ള ചട്ടമ്പി നെ ആണ് എനിക്ക് പേടി.. ”

“ടീച്ചർ ടെ അല്ലെ മോൾ… മോശം ആകില്ല… ”

“മാഷും മോശം ആയിരുന്നില്ലല്ലോ… ”

ടീച്ചർ ഒന്ന് ഇരുത്തി മൂളി കൊണ്ടു ഉറങ്ങാൻ കിടന്നു…

***

“ഡി.. വേദു… നീ ഇന്ന് ക്ലാസ്സിൽ പോണില്ലേ.. ലാസ്റ്റ് ഇയർ ആട്ടോ ഇങ്ങനെ മൂടി പുതച്ചു ഉറങ്ങിക്കോ നീ… ”

“എന്തുട്ടാ കുഞ്ഞേച്ചി.. ഇച്ചിരി നേരം കൂടെ… ”

“നീ എണീക്കൂ മോളു.. വല്ല്യേച്ചിനെ കാണാൻ ഇന്ന് ഒരു കൂട്ടർ വരുന്നുണ്ട്… ”

കണ്ണ് മലർക്കെ തുറന്നവൾ ചാടി എണീറ്റു….

“എപ്പോ..?? ”

“ഉച്ചക്ക്… “

1 Comment

  1. ❤️❤️❤️

Comments are closed.