വായാടി 143

“ഇല്ല മാഷേ ,ഇന്ന് എന്നോടുള്ള സ്നേഹം കൊണ്ടല്ല മാഷ് ഈ ചോദിക്കുന്നത് സഹതാപം ഒന്നുകൊണ്ടു മാത്രം ആണ്”

ഒട്ടും പ്രതീക്ഷിക്കാത്ത വാക്കുകൾ
പറഞ്ഞു കൊണ്ടവൾ തിരിഞ്ഞു നടക്കാൻ നിന്നപ്പോൾ ആ കൈകൾ പിടിച്ചു ചേർത്തു നിർത്തി കൊണ്ടു പറഞ്ഞു..

“ഒരിക്കലും ഇല്ല പെണ്ണേ ,
അന്ന് നിന്നെ ആഗ്രഹിക്കാൻ ഉള്ള യോഗ്യത പോലും എനിക്കില്ലായിരുന്നു ,അത്രമാത്രം പ്രാരാബ്ധങ്ങൾ എനിക്ക് ഉണ്ടായിരുന്നു. ഇന്ന് എനിക്ക് നിന്നെ കൂടെ കൂട്ടാൻ ഉള്ള സാഹചര്യങ്ങൾ ആയി,നിന്നെ പോലെ ഒരു വായാടി പെണ്ണിനെ ആരാണ് ഇഷ്ടപെടാത്തത് പെണ്ണേ”

നിറഞ്ഞ കണ്ണുകളോടെ അവൾ നെഞ്ചോട് ചേർന്നപ്പോൾ..

ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..

ഈ പ്രവാസ ജീവിതത്തിലോട്ട് തിരിച്ചു വരുന്നതിനു മുൻപ്..

കൈയിൽ വളയും വിരലിൽ മോതിരവും ഈ ജന്മം എനിക്ക് മാത്രം സ്വന്തമെന്ന അടയാളമായി അവളിൽ അണിയിച്ചു..

ഒന്നുചേർന്നു മഴ നനയാനും,തണുപ്പിൽ ഒട്ടിച്ചേർന്നു കിടക്കാനും ,കിന്നാരം ചൊല്ലാനും തല്ലുകൂടാനും പിണങ്ങാനും ഇണങ്ങാനും വായാടി പെണ്ണിനെ സ്വന്തമാക്കാൻ അടുത്ത അവധിക്കാലം വരെ ഈ പ്രവാസമണ്ണിൽ കാത്തിരിപ്പ്..

3 Comments

  1. Super!!

Comments are closed.