വായാടി 143

ഒരു പൊട്ടി പെണ്ണ് ആണ് ,കിട്ടുന്നവൻ ഭാഗ്യവാൻ ആവും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുപാവം കുസൃതി കുടുക്ക

വിദേശ മണ്ണിന്റെ തിരക്കിൽ പെട്ടത്തിൽ പിന്നെ പതിയെ നാടിന്റെ വിശേഷങ്ങൾ അറിയാൻ വൈകി തുടങ്ങി..

അമിത വേഗത്തിൽ വന്ന ലോറി രാജൻ മാഷിനെ ഇടിച്ചു തെറിപ്പിച്ചു പോയതും അരക്ക് താഴെ തളർന്ന് കിടപ്പിലായതും അറിയാനും എന്നെ വീട്ടുകാർ അറിയിക്കാനും വളരെ വൈകി..

അതിലും വേദന ആയിരുന്നു ,അമൃത നഴ്‌സിംഗ് പഠനം നിർത്തി ,ജോലിക്ക് പോയി തുടങ്ങിയെന്ന വാർത്ത..

അറിഞ്ഞ നാൾ തൊട്ട് അവളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവൾ പിടിതരാതെ ഒഴിഞ്ഞു മാറി.

ആരുടെയും സഹതാപം അവൾക്ക് ഇഷ്ടം അല്ലായിരുന്നു,കാരണം നേരെ നിന്നപ്പോൾ മാഷ് പലർക്കും തണൽ ആയിരുന്നു കിടപ്പിൽ ആയപ്പോൾ പലരും തിരിഞ്ഞു നോക്കാതെയും ആയതിനാൽ..

നാല് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ എത്തിയപ്പോൾ ആദ്യം പോയത് മാഷിന്റെ അടുത്താണ്

മാഷിന്റെ കിടത്തവും അവൾ അനുഭവിക്കുന്ന കഷ്ടപാടുകളും അറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു..

ഒന്നു മാത്രമേ എനിക്ക് ചോദിക്കാൻ തോന്നിയുള്ളൂ അപ്പോൾ ..

” എനിക്ക് തന്നൂടെ നിങ്ങടെ വായാടി പെണ്ണിനെ ,മുഴുമിപ്പിക്കാൻവല്ലാതെ ബുദ്ധിമുട്ടി ശരിക്കും..

“കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം രാജൻ മാഷ് എന്റെ കൈകൾ ചേർത്തു പിടിച്ചു ,കാണാമായിരുന്നു ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു ഒഴുകുന്നത്..

“അനന്ദൂ, പക്ഷേ അവളുടെ ഇഷ്ടം കൂടി അറിയാതെ ഞങ്ങൾ എന്തു പറയും”

“അത് ഞാൻ ചോദിച്ചോളാം അവളുടെ സമ്മതം അറിഞ്ഞേ മുന്നോട്ട് പോകൂ,അച്ഛനും അമ്മയ്ക്കും കൂടെ എന്നും ഞാൻ ഉണ്ടാവും ഒരു മകൻ ആയിട്ട്..”

“നിറഞ്ഞു നിൽക്കുന്ന ആ രണ്ടു കണ്ണുകളിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തെളിച്ചം കാണാമായിരുന്നു”

“അവളെ നേരിൽ കിട്ടിയ നേരം..
വരുന്നോ പെണ്ണേ എന്റെ കൂടെ ഇനിയുള്ള എഴുത്തിലും ജീവിതത്തിലും ഒരു വായാടി പെണ്ണിനെ കൂടെ കൂട്ടാൻ ഞാൻ അങ്ങട് തീരുമാനിച്ചു”

പക്ഷേ….

3 Comments

  1. Super!!

Comments are closed.