വായാടി 143

“ഞാൻ നിന്നേം കൊണ്ടേ പോകൂ മോനേ, എന്റെ കഴുത്തിൽ ഒരുത്തൻ താലി കെട്ടുന്നെങ്കിൽ അത് നീ തന്നെ ആവും മോനേ”

“ഓഹ് ..മ്മക്ക് കാണാം മോളേ നീ ഇപ്പോ പോവാൻ നോക്ക്.വല്ലതും വായിക്കുന്നത് ഇല്ലാതെ ആക്കല്ലേ”

“ഞാൻ പൊക്കോളാം പിന്നേ ആ മനസ്സിൽ ഒരുത്തിക്കും സ്ഥാനം കൊടുത്തിട്ടില്ലെന്നറിയാം ഇനി ഒരുത്തി ഉണ്ടേൽ അത് ഞാൻ ആയാൽ മതി ട്ടാ മോനേ”

“നീ എന്നെ കളിയാക്കുവാണോ പെണ്ണേ എന്റെ എല്ലാ സാഹചര്യങ്ങളും അറിഞ്ഞു കൊണ്ട്”

“അയ്യോ അല്ല മാഷേ എല്ലാ കഷ്ടപ്പാടുകളും അറിഞ്ഞു തന്നെയാ ”

“നിനക്ക് നല്ല അടി കിട്ടാത്തതിന്റെ കുറവാണ് ,

“ആണോ.എന്നാൽ എന്നെ അങ്ങട് കെട്ടി നല്ല കുട്ടി ആക്കി ഗുരുവിന് കാണിച്ചു കൊടുക്ക്”

“അച്ചോടാ പോടീ വായാടീ, അവളുടെ ചെവി പിടിച്ചു തിരിച്ചു കൊണ്ടായിരുന്നു മറുപടി,

കുതറി ഓടിയ അവൾ ഇടക്കിടെ തിരിഞ്ഞു നോക്കുന്നതും മുഖം കൊണ്ട് ഓരോരോ കോപ്രായങ്ങൾ കാട്ടുന്നതും കണ്ണെത്താ ദൂരം വരെ നോക്കിനിന്നു..

അങ്ങനെ വൈകാതെ അനേകം സ്വപ്നങ്ങൾ മനസ്സിൽ നിറച്ചാണ് പ്രവാസത്തിന്റെ വേഷം അണിയാൻ തീരുമാനിച്ചത്..

വീട്ടിൽ നിന്നും ഇറങ്ങുന്ന നേരം എല്ലാവരും എത്തിച്ചേർന്നു.എത്ര നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി,

എല്ലാവരും ഉണ്ട് കൂട്ടുകാരും കുടുംബവും രാജൻമാഷും കൂടെ അമൃതയും ഇന്നെന്തോ പെണ്ണിന് ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ ഉണ്ട് ..

എല്ലാവരോടും യാത്ര പറയുന്ന നേരം അവൾ മാത്രം ഇത്തിരി മാറി നിന്നു..

“എന്തുപറ്റി വായാടി മിണ്ടാട്ടം ഇല്ലല്ലോ അന്ന് ഞാൻ പറഞ്ഞത് ഫീൽ ആയോ അതാണോ.”

“അയ്യടാ അതിനിത്തിരി പുളിക്കും മാഷേ..അവിടെ ആകെ സെന്റി സീൻ അല്ലെ ഞാൻ വെറുതെ ചളി അടിച്ചു കുളമാക്കാണ്ടെന്നു കരുതി ‘

“ആഹാ കൊള്ളാലോ ന്നാൽ ശരി ഇനി വന്നിട്ട് കാണാം പെണ്ണേ”

“ആയിക്കോട്ടെ മാഷേ വല്യേ ആളായി കഴിഞ്ഞാൽ നമ്മളെ ഒക്കെ മറക്കാഞ്ഞാൽ മതി”

“ഹ ഹ ഹ പോടീ വായാടി”

വഴിവക്കിൽ കാണാം കൈവീശി കാണിക്കുന്ന എല്ലാവർക്കും ഇടയിൽ നിറഞ്ഞ കണ്ണുകളോടെ അമൃതയും..

3 Comments

  1. Super!!

Comments are closed.