വായാടി 143

Vayadi by ANOOP KALOOR

“ടീ വായാടി നിനക്ക് ഈയിടെ ആയിട്ട് ഇത്തിരി കുരുത്തക്കേട് കൂടുന്നുണ്ട് ട്ടാ ”

“ഇത്തിരി കുരുത്തകേടും അതിനേക്കാൾ ഒത്തിരി കുശുമ്പും ഉള്ളത് ഇത്രേം വലിയ തെറ്റാണോ ”

“മാഷേ എന്നെയങ്ങട് പ്രേമിച്ചൂടെന്നുള്ള ചോദ്യവും കൊണ്ടായിരുന്നു ,വായനശാലയിലേക്കുള്ള അവളുടെ വരവ്…

അതും
നാട്ടുകാരനും എപ്പോഴും കൂടെ നിൽക്കുന്ന അധ്യാപകനും ആയ രാജൻ മാഷിന്റെ ഒരേ ഒരു പുത്രിയുടെ വാക്കുകൾ ആണിത്

“കുട്ടിയായി ഒന്നേ ഉള്ളു എന്നു പറഞ്ഞു കൊഞ്ചിച്ചു വളർത്തിയ ആ നല്ല അച്ഛനും അമ്മയ്ക്കും ഇങ്ങനെ തലതെറിച്ച ഒന്നിനെ ആണല്ലോ കിട്ടിയത്”

“അയ്യടാ. ഇത്രേം നല്ല ചെക്കൻ നാട്ടിൽ ഉണ്ടായിട്ട് അതും എത്രയോപേര് നേരിൽ കാണാതെ പോലും ഇഷ്ടപെട്ടുകൊണ്ടിരിക്കുന്നവൻ”

“അതിന് വല്ലാണ്ട് പൊക്കല്ലേ മോളേ കാര്യം പറ”

“അത് പിന്നേ.. സുന്ദരിയായ ഞാൻ ഇവിടെ ഉള്ളപ്പോൾ ഈ മൊതലിനെ അക്ഷരങ്ങളുടെ പ്രിയ കൂട്ടുകാരനെ വെറുതെ വേറെ ആർക്കേലും വിട്ടുകൊടുക്കേണ്ടല്ലോ എന്ന് തോന്നി മാഷേ,,

“നീയല്ല പെണ്ണേ ഒരുത്തിക്കും ഒരു നാല് വർഷത്തേക്ക് എന്റെ മനസ്സിൽ സ്ഥാനം ഇല്ല..

മാഷേ ഒരു വാക്ക് പറഞ്ഞാൽ മതി ,പ്രശ്നങ്ങളും പ്രാരാബ്ധങ്ങളും എല്ലാം എനിക്കറിയാം..

“എന്നിട്ടാണോ നീ ഇങ്ങനെ വെറുതെ ഓരോ കുട്ടികളിക്കും നിൽക്കുന്നത്

“അയ്യോ ഞാൻ കാര്യമായിട്ടാ. ഒരു വാക്ക് തന്നാൽ മതി ,നാല് അല്ല നാല്പത് വർഷം വേണേൽ ഞാൻ കാത്തിരുന്നോളാം മാഷേ”

“ടീ അമൃതേ മതിയാക്ക് നിന്റെ കുട്ടിക്കളി കൂടുന്നു”

“നിന്റെ അച്ചൻ എനിക്ക് അദ്ധ്യാപകൻ മാത്രമല്ല ,എഴുത്തും വായനയും തുടങ്ങിയ നാൾതൊട്ട് വഴികാട്ടിയും പ്രോത്സാഹനവും ഒക്കെയാണ്..

“അത് അച്ഛന് ഏട്ടനോടുള്ള ഇഷ്ടം കൊണ്ടല്ലേ ”

“അത് തന്നെയാണ് ഞാൻ പറഞ്ഞത് എന്നെ ഒരു മകനെ പോലെയാണ് അദ്ദേഹം കാണുന്നത്”

“എന്റെ മാഷേ അതിനെന്താ എന്നെയങ്ങു കെട്ടൂ അപ്പൊ പിന്നെ മരുമോൻ ആയാൽ മോൻ തന്നെ ആയല്ലോ”

“തല തിരിഞ്ഞ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല നീ പൊക്കേ പെണ്ണേ”

3 Comments

  1. Super!!

Comments are closed.