തിരുവട്ടൂർ കോവിലകം 6
Story Name : Thiruvattoor Kovilakam Part 6
Author : വിശ്വനാഥൻ ഷൊർണ്ണൂർ
കോവിലകം ലക്ഷ്യമാക്കി വന്ന ആ വിചിത്ര ജീവി കോവിലകത്തിന്റെ മുകളില്‍ എത്തിയതും ഒരു സ്ത്രീ രൂപമായി പരിണമിച്ച് വായുവിലൂടെ ഒഴുകി മുറ്റത്തേക്കിറങ്ങി .
ആ സ്ത്രീ രൂപം നിലം തൊട്ടതും നായകൾ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി . ആകാശത്ത് കറുത്ത മേഘങ്ങൾ രൂപപ്പെട്ടു. മിന്നല്‍ പിണരുകൾ ഭൂമിയിലേക്ക് തുടരേ തുടരെ പതിച്ചു കൊണ്ടിരുന്നു .
കോവിലകത്തേ നോക്കി അവള്‍ രണ്ട് തവണ അട്ടഹിച്ചു .
അപ്പോഴും ഉറങ്ങാതെയിരുന്ന അവന്തിക കോവിലകത്ത് പകലിൽ നടന്ന സംഭവങ്ങള്‍ ഭയപ്പാടോടെ വിദേശത്തുള്ള ശ്യാമിനെ അറിയിക്കുകയായിരുന്നു.
ഇടിമിന്നലുകൾ അവളുടെ കാതുകളിൽ ഇടിമുഴക്കം സൃഷ്ടിച്ചു .
“ശരി, ശ്യാമേട്ടാ ഇടിയും മിന്നലും ഉണ്ട് “
“എങ്കില്‍ നീ വെച്ചോ ഇവിടെ രണ്ട് ദിവസത്തെ തിരക്കു കൂടി ഉണ്ട് അത് മാനേജറേ ഏൽപ്പിച്ച് ഞാന്‍ പെട്ടെന്ന് എത്താം “
ശ്യാം ഫോണ്‍ വെച്ചു കഴിഞ്ഞിട്ടും അവന്തികക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല
കണ്ണുകളില്‍ അപ്പോഴും കാവല്‍ക്കാരന്റെ തുറിച്ച കണ്ണുകളും, നാവ് കടിച്ചു പിടിച്ച രൂപമായിരുന്നു.
ഈ സമയം പുറത്തേ ആട്ടുകട്ടിലിൽ ആടിക്കൊണ്ടിരുന്ന ആ സ്ത്രീ രൂപം എഴുന്നേറ്റ് പൂമുഖ വാതിലിനു നേരെ നടന്നു ചെന്നു. തൽക്ഷണം വാതില്‍ താനേ തുറന്നു .
കോവിലകത്തിന്റ അകത്തളത്തിലേക്ക് കടന്ന് മേനോന്‍ കിടക്കുന്ന മുറിയിലേക്ക് ആ സ്ത്രീ രൂപം പ്രവേശിച്ചു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണർന്ന മേനോന്‍ എന്താ മോളെ എന്തു പറ്റി എന്ന് ചോദിച്ചു കൊണ്ട് ചാടി എഴുന്നേറ്റു .
പെട്ടെന്ന് ആ സ്ത്രീ രൂപത്തിന്റെ കണ്ണുകളില്‍ നിന്നും അഗ്നി ചീളുകൾ ചിതറി. ദ്രംഷ്ടകൾ പുറത്തേക്ക് തള്ളി വന്നു, നാക്കു നീട്ടി തന്റെ നേരെ പാഞ്ഞടുക്കുന്നു . ഈ കാഴ്ച്ച കണ്ട മേനോന്‍ ഉറക്കെ നിലവിളിച്ചു.
Kadha ugran. Pakshe vaayichu aavesham koodi varumbozhekkum theernnu pokunnu. Dayavaayi pageukalude ennam koottuka