തേടി വന്ന പ്രണയം 4 [പ്രണയരാജ] 406

 

ഏട്ടാ… ഇവിടെ നിർത്തിക്കോളൂ…

 

അതും പറഞ്ഞു കൊണ്ട് അവൻ ഓട്ടോയിൽ നിന്നും ഇറങ്ങി കാശും കൊടുത്ത് ഓട്ടോയെ പറഞ്ഞു വിട്ടു. ശേഷം തൻ്റെ ഫോൺ എടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു.

 

അളിയാ… ഇപ്പോയെങ്കിലും വിളിക്കാൻ തോന്നിയല്ലോടാ… നാറി,

 

സോറി ടാ… മുത്തേ…

 

എന്നാലും ഇങ്ങനെ ഒരു ട്വിസ്റ്റ് ഞാൻ ഇന്നലെ പ്രതീക്ഷിച്ചില്ല അളിയാ… ആ ഇഷാനികയ്ക്ക് ഇട്ട് ഒന്നു പൊട്ടിക്കാൻ ഞാൻ നിന്നതാണ്.

 

അതൊക്കെ  അവിടെ നിക്കട്ടെ, നീ വേഗം വാ…

 

നീ ഇപ്പോ എവിടെയാടാ..

 

എടക്കര ബാറിൻ്റെ ഇടത്തെ വശത്തെ റോഡിലുണ്ട്

 

ഞാൻ ദാ… വരാം

 

അതും പറഞ്ഞു കൊണ്ട് കോൾ കട്ടായി. അവൻ വരുന്നതും കാത്ത് ആദി  ആ റോഡ് അരികിൽ നിന്നു. ഇരുപതു മിനിറ്റുകൾക്കു ശേഷം ഒരു ബെൻസ് കാർ അവനരികിലായി വന്നു നിന്നു.

 

ആദി വേഗം കാറിലേക്കു കയറി. അവൻ കയറിയതും കാർ മുന്നോട്ടു കുതിച്ചു. കുറച്ചു ദൂരം പിന്നിട്ടതും ഒരു കോഫി ഷോപ്പിനു മുന്നിൽ വണ്ടി നിന്നു ഇരുവരും ഷോപ്പിനകത്തേക്കു കയറി. ഒരു മൂലയിൽ അധികം ആരും ശ്രദ്ധിക്കാത്തൊരു ഇടത്തിലായി ഇരുന്നു. രണ്ട് ക്യാപ്പച്ചിനോയും ഓഡർ ചെയ്തു.

 

ഇനി പറ , എന്താ ആദി പ്രശ്നം

 

അതാണ് , എൻ്റെ രുദ്രൻ , നിനക്ക് കാര്യം പിടികിട്ടി

 

ഫോണിൽ തമാശ കളിക്കാതെ നിന്നെ വന്ന് പിക്ക് ചെയ്യാൻ പറഞ്ഞപ്പോയെ ഞാനുറപ്പിച്ചു എന്തോ ഒരു പണി മണക്കുന്നുണ്ടെന്ന് .

 

അതെ, ഞാൻ നാളെ ബാംഗ്ലൂർക്കു പോകും.

 

ബാംഗ്ലൂർക്കോ അപ്പോ നമ്മുടെ നെക്സ്റ്റ് റെക്കോടിംഗ്.

 

അതു തന്നെയാണ് പൊട്ടാ ഞാൻ നിന്നോടു വേഗം വരാൻ പറഞ്ഞത്.

 

എന്താ നിൻ്റെ പ്ലാൻ

 

അവളുടെ ഒപ്പം, ഞാൻ ബാംഗ്ലൂർക്ക് പോകും , അവിടുത്തെ അഡ്രസ്സ് ഞാൻ നിനക്ക് അയച്ചു തരാം. എൻ്റെ പെർസണൽ സ്റ്റുഡിയോ നീ ആ അഡ്രസ്സിൻ്റെ 500 മീറ്ററിനുള്ളിൽ സെറ്റ് ചെയ്യണം.

 

ഒക്കെ ഡൺ, അപ്പോ നിൻ്റെ ടീമിനെയും അവിടേക്കു ഷിഫ്റ്റ് ചെയ്യണ്ടേ..

 

പിന്നെ വേണം, പുതിയ ആളുകൾ ശരിയാവില്ല എൻ്റെ ഐഡൻ്റിറ്റി അത് ഒന്നിനും കൊള്ളാത്തവനായി തന്നെ തുടരട്ടെ.

 

ഒക്കെ ഞാൻ നമ്മുടെ ബാംഗ്ലൂർ ബ്രാൻജുമായി കാര്യങ്ങൾ റെഡിയാക്കട്ടെ ആദ്യം.

 

ഒക്കെ, ഡൺ

 

ടാ.. ഇനി 6 മാസം കൂടിയെ ഉള്ളൂ ABC എൻറ്റർടൈൻമെൻ്റിൻ്റെ ആനുവൽ മീറ്റിംഗിനു

 

സമയമുണ്ടല്ലോ.. അത് അപ്പോ നോക്കാം

 

ഇത്തവണയെങ്കിലും നീ നിൻ്റെ മുഖം കാണിക്കോ…

 

നോ… സമയമായിട്ടില്ല. ഞാൻ തേടുന്ന ആ ആളെ കണ്ടെത്തട്ടെ, എന്നിട്ടു മതി ഞാനാര് , ഞാനെന്ത് എന്നൊക്കെ ലോകം അറിയുന്നത്.

20 Comments

Add a Comment
  1. Next part evideyy …….

  2. അന്ദ്രു

    Bro nxt part ponnotte waiting ann

  3. എന്തോ ഈ കാറ്റഗറി കഥകൾ വായിക്കുമ്പോൾ നമുക്കുവേണ്ടിയും ഈ കളങ്കമുള്ള ലോകത് ആരെങ്കിലും ഉണ്ടാകും എന്നൊരു തോന്നലാണ് ❤️… Plz complete…
    Eagerly waiting for you next parts

    Musthu

  4. കഥ നിർത്തിയ

  5. ഈ കഥ നിർത്തിയോ bro

  6. ഈ കഥ നിർത്തിയോ

  7. മാലാഖയുടെ കെട്ടിയോൻ

    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാവുമോ?

  8. അന്ദ്രു

    Any update pradheekshikkavo?? 🤨🤔

  9. Bro പരാചിതൻ ഫുൾ സ്റ്റോറി കിട്ടാൻ വഴി ഒണ്ടോ plzz reply 🥲😒

  10. Suuuper
    പേജ് കൂട്ടുമൊ

  11. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  12. റോക്കി

    ആകെ നാല് പേജ് എഴുതാൻ എന്തിനാ ഇത്ര ദിവസം ലാഗ്

  13. പിന്നെ., ഈ കഥയെങ്കിലും ഫിനിഷ് ചെയ്യണേ.. പാതി വഴിയിൽ ഇട്ടിട്ട് പോകല്ലേ, ഇത്രേം വായിച്ചപ്പോൾതന്നെ ഒരുപാട് ഇഷ്ട്ടമായി❤️ അതുകൊണ്ട…

  14. ട്വിസ്റ്റിന്റെ ഇടയിൽ വേരോ ട്വിസ്റ്റ്‌ മണക്കുന്നുണ്ടല്ലോ…. എന്തായാലും ആദി നിസാക്കാരനല്ല എന്ന് മനസ്സിലായി, അടുത്ത part ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, ഉണ്ടാവണം….

    “ഒരു കാര്യംകൂടെ പറഞ്ഞോട്ടെ ഈ കഥ kkstoriesലും പബ്ലിഷ് ചെയ്തുകൂടെ, ഇപ്പൊ അധികം viewers അതിലാണ്, ഇങ്ങനെ ഉള്ള stories നല്ല വിജയവും ആയിരിക്കും, താങ്കൾക്ക് അറിയാവുന്നതല്ലേ, താങ്കൾ നേരത്തെ ആ സൈറ്റിൽ എഴുതികൊണ്ടിരുന്നതല്ലേ…”

    എന്തായാലും അടുത്ത പാർട്ടിന് waiting..

  15. അന്ദ്രു

    Bro sooper ayind 💕💕 kaathirikkuvayirunnu vaikikkathe nxt part vegam poratte

  16. Broo story update speed akkk

    Supper story bro

  17. Waiting for next part

Leave a Reply

Your email address will not be published. Required fields are marked *