The Storyteller [Prayag Padassery] 28

അവൾ ആ പ്രൊഫൈലിലെ ഡിസ്പ്ലേ പിക്ചർ എടുത്തു നോക്കി. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ആയിരുന്നു. കഴുത്തറ്റം ചുരുണ്ടമുടിയുള്ള സുമുഖനായ ചെറുപ്പക്കാരൻ. ട്രിം ചെയ്ത കുറ്റി താടി. ഒരു ലൂസ് ലൈറ്റ് കളർ ടീഷർട്ടും ജീൻസും ഇട്ട് ഒരു ബീച്ചിൽ ഇരിക്കുന്ന ഒരു ഫോട്ടോ. കയ്യിൽ ഒരു ബുക്കും ഉണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു ഇന്റലെക്ച്വൽ ജെന്റിൽമാൻ.

അവൾ റൈറ്റ് സ്വൈപ് ചെയ്ത് ആഡ് ചെയ്തതും പ്രൊഫൈൽ മാച്ച് ആയി. ഇത്ര ദിവസവും തോന്നാത്ത ഒരു തണുത്ത മരവിപ്പ് ആനിക്ക് അനുഭവപ്പെട്ടു. മാച്ച് ആവുമെന്ന് അവൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല.

 

അങ്ങോട്ട് മെസേജ് അയച്ച് തുടങ്ങാനുള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഇങ്ങോട്ട് മെസേജ് വന്നു:

 

“Ah, it seems you’ve found your favorite book to write. Why not begin crafting your story?”

 

“ഏഹ്?”

 

“മാച്ച് ആയിട്ടും എന്താ മെസേജയക്കാൻ ഇയാൾക്ക് ഒരു മടി?”

 

“അത് പിന്നെ.. ഒന്നുമില്ല!”

 

“ആദ്യമായിട്ടാണോ?”

 

“എന്ത്?”

 

“അല്ല.. ഈ ചാറ്റിങ്ങും ഡേറ്റിംഗുമൊക്കെ!”

 

“ആണെങ്കിൽ?”

 

“ആണെങ്കിൽ ഡബിൾ ഹാപ്പി. എന്തും ഫസ്റ്റ് ടൈം ചെയ്യുമ്പോൾ കിട്ടുന്ന ഒരു ത്രില്ലും ആ ടെൻഷനും ഒക്കെ ഉണ്ടല്ലോ..! അതിന്റെ ഹൈ പിന്നീടൊരിക്കലും കിട്ടില്ല.”

 

“☺️☺️” ഒന്നും പറയാൻ കിട്ടാതെ ആനി റിപ്ലേ ഇമോജികളിൽ ഒതുക്കി.

സാധാരണ ഹൈ, ഹലോ, വീടെവിടെ എന്നൊക്കെയാണ് ചോദ്യം ഉണ്ടാവാറുള്ളത്. ഇയാളിത് മൊത്തത്തിൽ വിചിത്രമാണല്ലോ..!!

 

“ഷേക്സ്പിയർ ഫാൻ ആണോ?” എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്ത് ആനി അങ്ങോട്ട് ചോദിച്ചു.

 

” ബയോ കണ്ടിട്ടാണോ?”

 

“അതേ!”

 

“ഫാനൊന്നുമല്ല. ഈ വരികൾ ഇഷ്ടമായതു കൊണ്ട് ഇട്ടു. അത്രയേ ഉള്ളൂ!”

 

“ഇതെന്താ പേരിങ്ങനെ? സ്റ്റോറി ടെല്ലർ എന്നൊക്കെ?”

 

” ഞാനൊരു കഥപറച്ചിലുകാരൻ ആയതുകൊണ്ട്. പിന്നെ പേരെന്തായാലും റോസാപ്പൂവിന്റെ സുഗന്ധം മാറില്ലെന്നല്ലേ ഷേക്സ്പിയറും പറഞ്ഞേക്കുന്നേ?”

 

“അപ്പോ ഇയാളെ എല്ലാവരും കഥാകാരൻ എന്നാണോ വിളിക്കുന്നത്?”

 

“ഹ..ഹ..! എന്നെ ആർക്കും എന്തു പേരും വിളിക്കാം. ഞാൻ വിളി കേട്ടാൽ പോരേ?

ആനിക്ക് എന്ത് വിളിക്കാനാ തോന്നുന്നത്?”

 

” അതിപ്പോ…. വെയിറ്റ്! ഒന്ന് ആലോചിക്കട്ടെ!”

 

“ശരി!”

 

“ആനന്ദ്! ഞാൻ അങ്ങനെ വിളിച്ചോളാം!”

 

“ഞാൻ വല്ല അപ്പുവെന്നോ അച്ചുവെന്നോ ഒക്കെയാ പ്രതീക്ഷിച്ചത്!”

 

“ആനി-ആനന്ദ് നല്ല മാച്ച് ഇല്ലേ?”

2 Comments

Add a Comment
  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *