അതിൽ അതേ ബൈക്ക് വേറൊരു ചെറുപ്പക്കാരൻ ഓടിച്ചുപോകുന്നു. രഞ്ജൻ ആ വീഡിയോ ദൃശ്യം വലുതാക്കി കാണിച്ചു
ബൈക്കിന് സാരമായി പരിക്കുകൾ പറ്റിയിട്ടുണ്ടെന്ന് വ്യക്തമായി കാണാം.
അടുത്തത് അർജ്ജുൻ കണ്ട ആക്‌സിഡന്റിന്റെ മൊഴിയുടെ ശബ്ദരേഖ.
എല്ലാംകേട്ട് ലൂക്ക രഞ്ജനെ തീക്ഷ്ണമായി നോക്കി.
“ഇനി പറയൂ, നിങ്ങൾക്ക് അറിയില്ലേ?”
രഞ്ജൻ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ചോദിച്ചു.
“എനിക്ക് ഒന്നും പറയാനില്ല. യൂ ക്യാൻ ഗോ”
“ഇങ്ങോട്ടുവന്ന എനിക്ക് തിരിച്ചുപോകാനും അറിയാം മിസ്റ്റർലൂക്ക. ഞാനിപ്പോ പോകുന്നു. പക്ഷെ ഒരുവരവ് കൂടെ വരും. അന്ന് നീയുമുണ്ടാകും എന്റെകൂടെ. ഓർത്തുവച്ചോ.”
അത്രെയും പറഞ്ഞ് രഞ്ജൻ അയാളുടെ ഓഫീസിൽ നിന്നുമിറങ്ങി കാറിലേക്ക് കയറിയിരുന്നതും, അനസ് ഫോണിൽ വിളിക്കുന്നതും ഒരുമിച്ചായിരുന്നു.
“സർ, ഡോക്ടറെ ഞാൻ പൊക്കട്ടെ?”
“എന്തിന് ?”
ആശ്ചര്യത്തോടെ രഞ്ജൻ ചോദിച്ചു.
“ഐ തിങ്ക് ഇറ്റ്‌സ് എ മർഡർ.”
“വാട്ട്?”
“എസ് സർ, ഡോക്ടറെ പിടിച്ചു കുടഞ്ഞാൽ വ്യക്തമാകും. കാരണം 6 ദിവസങ്ങൾക്ക് മുൻപ് ഡോക്ടറുടെ പെങ്ങളുടെ മകന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ട്. അതും ക്രിസ്റ്റീഫർ എന്ന ആളുടെ അകൗണ്ടിൽ നിന്ന്. പിന്നെ പണം വന്ന വഴി അന്വേഷിച്ചു. ഡോക്ടറുടെ മൊഴിയും അയാളുടെ അനന്തിരവന്റെ മൊഴിയും രണ്ടും രണ്ടാണ്. സർ.”
“താൻ അവിടെത്തന്നെ നിൽക്ക് ഞാനിതാ വരുന്നു.”
രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്ത് ഹാൻഡ്ബ്രേക്ക് താഴ്ത്തി മുന്നോട്ടെടുത്തു.
തുടരും…