The Shadows – 5 49

“സർ, ഹി ഈസ്‌ മിസ്സിങ്. നീന മരണപ്പെട്ട അന്നു തന്നെ, ലോക്കൽ സ്റ്റേഷനിൽ ഒരു മാൻമിസ്സിങ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ”

ഉടനെ രഞ്ജൻ ഉണ്ണിയെനോക്കി.

“ഉണ്ണി, ഒരു സഹായംകൂടെ വേണം. ഈ നമ്പർ ഇപ്പോൾ ഏത് ടവറിലാണ് എന്നുകൂടെ പറഞ്ഞുതരണം.”

“ഷുവർ സർ.”
ഉണ്ണി തന്റെ ഫോണെടുത്ത് ഓഫീസിലേക്ക് വിളിച്ച് അവശ്യം അറിയിച്ചു.

പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ അയാൾക്ക് തിരികെ ഒരു ഫോൺകോൾ വന്നു.
ഉണ്ണി ഫോൺ എടുത്ത് അൽപസമയം സംസാരിച്ചു. ശേഷം ഫോൺ കട്ട് ചെയ്ത് രഞ്ജനോട് പറഞ്ഞു.

“സർ, സുധീഷിന്റെ നമ്പറിലെ അവസാന ലൊക്കേഷൻ കാക്കനാടാണ് കാണിക്കുന്നത്.”

“ശരി ഉണ്ണി. താങ്ക് യൂ.. ”
രഞ്ജൻ നന്ദി രേഖപ്പെടുത്തി.

“സർ, എന്നാ ഞാനങ്ങോട്ട്”

“ശരി. അങ്ങനെയാകട്ടെ.”
ഉണ്ണി യാത്രപറഞ്ഞ് തിരിഞ്ഞു നടന്നു.

“അപ്പോൾ നമ്മുടെ മൂന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി. ഇനി രണ്ടാമത്തെ ചോദ്യം. റൂം മേറ്റ്‌സിന് പങ്കുണ്ടോ?”

രഞ്ജൻ രണ്ടുപേരോടുംകൂടെ ചോദിച്ചു.

“സർ, അതുല്യയിൽനിന്ന് തുടങ്ങാം.”
ശ്രീജിത്ത് പറഞ്ഞു.

മൂന്നുപേരും ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റ് കാർ പാർക്ക് ചെയ്തിരുന്ന ഇടത്തേക്ക് നടന്നു.

ആറുമണിയായപ്പോഴേക്കും ഇന്ദിര വിമൻസ് ഹോസ്റ്റലിന്റെ കവാടത്തിനരികിലെത്തി. രഞ്ജനും കൂട്ടരും.
വൈകാതെ വാർഡനെ ചെന്നുകണ്ട് അതുല്യയോട് സംസാരിക്കണം എന്ന ആവശ്യം അറിയിച്ചു.