അതിൽ പറയുന്നത് രണ്ടു കസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പോലെ കിടന്നിരുന്നുയെന്ന്. അതിനർത്ഥം ഒരാൾ കൂടെ അന്നുരാത്രി അവിടെ ഉണ്ടായിരുന്നു എന്നല്ലേ?
സർ നമുക്കുപറ്റിയ ഒരു വീഴ്ച്ച ആദ്യമേ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തി. കൂടുതൽ തെളിവുകൾ അന്വേഷിച്ചില്ല. കണ്ടെത്തിയില്ല. പിന്നെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അനുകൂലമായിരുന്നല്ലോ.
നിരാശയോടെ രഞ്ജൻ പറഞ്ഞു.
“ദൻ, വാട്ട് നെക്സ്റ്റ്.”
ഐജി ചോദിച്ചു.
“എനിക്ക് ആ റിപ്പോർട്ടിൽ സംശയമുണ്ട് സർ. എന്തെങ്കിലും അല്ലങ്കിൽ ഏതെങ്കിലുംതരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഇനിയിപ്പൊ നമുക്ക് കണ്ടെത്താനുള്ളത് 3 ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.
1 ഈ കീ..?
2 നീനയുടെ റൂം മേറ്റ്‌സ്ന് ഇതിൽ എന്തെങ്കിലും പങ്കുണ്ടോ?
3 ആരെ വിളിക്കാൻ വേണ്ടിയാണ് നീന ഈ രണ്ട് സിംകാർഡുകൾ ഉപയോഗിക്കുന്നത്. ബാക്കിയുള്ള ചോദ്യങ്ങൾക്കുമുൻപേ ഇതിനുള്ള ഉത്തരങ്ങൾ കണ്ടുപിടിക്കണം.”
“ഓക്കെ രഞ്ജൻ. എനിക്ക് അറിയാമായിരുന്നു തന്നെ ഏൽപ്പിച്ചാൽ ഈ കേസ് എന്തെങ്കിലുമായിത്തീരുമെന്ന്.”
“സർ,”
വൈകാതെ മീറ്റിങ് അവസാനിപ്പിച്ച്
രഞ്ജൻഫിലിപ്പും, അനസും,ശ്രീജിത്തും ഐജിക്ക് സല്യൂട്ടടിച്ചിട്ട് ഓഫീസിൽ നിന്നും ഇറങ്ങി നേരെപോയത് മറൈൻഡ്രൈവിലേക്കായിരുന്നു. വൈകുന്നേരം നാലരയോടുകൂടെ സൈബർസെല്ലിൽ നിന്ന് അനസിന്റെ സുഹൃത്തായ ഉണ്ണി അവരെ കാണാൻ വന്നു. കൈയിൽ ഒരു ഫയലും ഉണ്ടായിരുന്നു.
അന്തിച്ചോപ്പ് പരന്നുതുടങ്ങിയ കൊച്ചിയിലെ സായാഹ്നം തീർത്തും മനസിനെ ബാധിച്ച മാനസികസമ്മർദ്ദത്തെ കുറക്കാനാകുമെന്ന് മനസിലാക്കിയതുകൊണ്ടാകാം വൈകുന്നേരങ്ങളിൽ ഒരുപാടു പേർ മറൈൻഡ്രൈവിലെ വീഥിയിലൂടെ സകല തിരക്കുകളും ഒഴിവാക്കിവരുന്നത്.