അതുല്യ.
D/o അശോകൻ.
മാങ്ങാട്ടുകാര ഹൗസ്
പാല കോട്ടയം.
“ഓക്കെ. അനസ്, സിംകാർഡുകൾ എന്തായി.?”
കൈയിലുള്ള ഫയൽ മടക്കിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“സർ, സിംകർഡുകൾ നീനയുടെ പേരിൽതന്നെയാണ്. കോൺടാറ്റ് ലിസ്റ്റിൽ ആരുടെ നമ്പറും സേവ് ചെയ്തിട്ടില്ല
ഇൻകമിങ് ആൻഡ് ഔട്ട്ഗോയിങ് കോൾലിസ്റ്റ് ഈസ് പ്രോസസിംഗ്. ”
“മ്, ഗുഡ്. ഗെറ്റ് ഇൻ”
ശ്രീജിത്തും, അനസും കാറിലേക്ക് കയറിയിരുന്നു.
“നാളെ നമുക്കൊരു യാത്രയുണ്ട്. അക്സയുടെ വീട്ടിലേക്ക്, അതുകഴിഞ്ഞ് വയനാട്. ജിനുവിന്റെ വീട്ടിൽ. അതുല്യയെ വൈകിട്ട് വന്നുകാണാം. ”
അത്രെയും പറഞ്ഞുകൊണ്ട് രഞ്ജൻഫിലിപ്പ് കാർ സ്റ്റാർട്ട് ചെയ്ത് ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു. ഹൈവേയിലൂടെ മറൈൻഡ്രൈവിലുള്ള ഐജിയുടെ ഓഫീസിലേക്ക് കാർ പടക്കുതിരയെപോലെ കുതിച്ചുപാഞ്ഞു.
വൈകാതെ അവർ മൂന്നുപേരും ഐജി ഓഫീസിലേക്ക് കയറിചെന്നു. ഹാഫ് ഡോർ തുറന്ന് രഞ്ജൻ അകത്തേക്കുകടക്കാനുള്ള അനുമതി വാങ്ങി.
“സർ”
മൂന്നുപേരും ഒരുമിച്ചുനിന്ന് സല്യൂട്ടടിച്ചു
“എന്തായി കേസിൽ വല്ല പുരോഗമനവും ഉണ്ടോ രഞ്ജൻ?
തുറന്നിരിക്കുന്ന ഫയൽ അടച്ചുവച്ചുകൊണ്ട് ഐജി ചെറിയാൻ പോത്തൻ ചോദിച്ചു.
“ഉവ്വ് സർ”
രഞ്ജൻ പറഞ്ഞു.
“ദെൻ ടെയ്ക്ക് യുവർ സീറ്റ്.”
ഐജി പറഞ്ഞതും അവർ മൂന്നുപേരും ഒരുമിച്ചിരുന്നു.
“സർ നീനയുടെ മരണം ഒരു അസ്വാഭാവികമരണമാണ്. ഒന്നില്ലെങ്കിൽ അവളെ ആത്മഹത്യക്കുവേണ്ടി ആരെങ്കിലും നിർബന്ധിക്കുകയോ, അതുപോലെയുള്ള കൊലപാതകമോ ആകാം. അല്ലങ്കിൽ സ്വയം ആത്മഹത്യചെയ്യുക.”