അർജ്ജുൻ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് ബൈക്കിന്റെ വേഗത കുറച്ച്
ഇടപ്പള്ളിയിലെ ലുലുമാളിലേക്ക് തന്റെ ബൈക്ക് ഓടിച്ചുകയറ്റി.
×××××××××
കാക്കനാട്ടെ ഒരു സ്വകാര്യലോഡ്ജിൽ തന്റെ സാധങ്ങൾ ഒതുക്കിവക്കുമ്പോഴാണ് ഫോണിൽ ഒരു സന്ദേശം വന്നുകിടക്കുന്നത് രഞ്ജൻഫിലിപ്പിന്റെ ശ്രദ്ധയിൽപെട്ടത്.
“രഞ്ജൻ, സീപോർട്ട് എയർപോർട്ട് റോഡിൽനിന്നും അല്പം ഉള്ളിലേക്ക് തനിക്കുവേണ്ടി ഒരു വീട് വാടകക്കെടുത്തിട്ടുണ്ട്. ഫ്രീയാണെങ്കിൽ ഒന്നുപോയി നോക്ക്.”
ഐജി ചെറിയാൻപോത്തൻ വാട്സ്ആപ്പ് ശബ്ദത്തിന്റെകൂടെ ആ വീടിന്റെ ലൊക്കേഷനും അയച്ചിട്ടുണ്ടായിരുന്നു.
സിഐ ശ്രീജിത്തിനെയും,അനസിനെയും കൂട്ടി രഞ്ജൻഫിലിപ്പ് തനിക്ക് താമസിക്കാനുള്ള വാടകവീട്ടിലേക്ക് പോകുന്നവഴിക്കാണ് ഇന്ദിര വിമൻസ്ഹോസ്റ്റലിന്റെ ബോർഡ് കണ്ടത്.
“സർ, ഇതാണ് ഇന്ദിര വിമൻസ് ഹോസ്റ്റൽ.”
ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് അനസ് പറഞ്ഞു.
“അപ്പൊ, നമ്മുടെ അടുത്തുതന്നെയാണ് അല്ലെ ?..”
“അതെ സർ, ”
“എന്നാലും ഒരു സൂചനപോലും തരാതെ ആ കുട്ടി ആത്മഹത്യ ചെയ്യാനുള്ളകാരണമെന്താണെന്നാ ഞാൻ ആലോചിക്കുന്നത്.”
കാറിന്റെ വിൻഡോയിലൂടെ അകത്തേക്കു പ്രവേശിച്ച കാറ്റിനെ മുഖത്തുതൊടാൻ അനുവദിക്കാതെ ഇടതു കൈകൊണ്ട് രഞ്ജൻ തടഞ്ഞുവച്ചുകൊണ്ട് പറഞ്ഞു.
“ഒരു തെളിവ് അവിടെ എവിടെയെങ്കിലും ഉണ്ടാകും സർ.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് ശ്രീജിത്ത് അയാളെ നോക്കി.
“ഉവ്വ്, നമുക്കുനോക്കാം.”
????? സൂപ്പർ