The Shadows – 2 36

“ഡി പെണ്ണേ ഇപ്പൊ എനിക്ക് നീനയുടെ കേസാണ് നോക്കാനുള്ളത്. അന്വേഷണഉദ്യോഗസ്ഥനെ മാറ്റി എന്നുപറഞ്ഞു ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എനിക്ക് തോന്നുന്നു അവളെ ആരോ …”

“അതുപറയാൻ വേണ്ടിയിട്ടാണ് ഞാൻ വിളിപ്പിച്ചത്. ആ കുട്ടിയെ ഞാൻ മുൻപ് കണ്ടിട്ടുണ്ട്. ”

“എവിടെ വച്ചിട്ട്”
അർജ്ജുൻ ആകാംഷയോടെ ചോദിച്ചു.

“രണ്ടുദിവസം മുൻപ് ഓഫിസിലേക്ക് വന്നിരുന്നു. കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു.”

“അതേതു ചെറുപ്പക്കാരൻ. നിനക്ക് എങ്ങനെ മനസിലായി അത് നീനയാണെയെന്ന്.”

അർജ്ജുൻ ഒറ്റശ്വാസത്തിൽ ചോദിച്ചു.

“ബുർക്കയായിരുന്നു വേഷം ഓഫീസ്സ്റ്റാഫ് ജ്യൂസ് കൊടുത്തപ്പോൾ അതുകുടിക്കാൻ വേണ്ടി അവൾ മുഖത്തിന്റെ മറ നീക്കി. അപ്പോൾ കണ്ടതാണ്.”

“അപ്പൊ എന്റെ ഊഹം ശരിയാണ് നീന ആത്മഹത്യ ചെയ്തതല്ല.”

××××××××

ഡിജിപിയുടെ മുറിയിലേക്കുള്ള ഹാൾഫ് ഡോർ തുറന്ന് ഐജി അകത്തേക്കുകയറി.

“ആ, തന്നോടുവരാൻ പറഞ്ഞത് മറ്റൊരു കാര്യത്തിനാണ്.
മിനിസ്റ്റർ പോളച്ചൻ വിളിച്ചിരുന്നു. ആ കേസ് ക്രൈംബ്രാഞ്ചിനെ ഏല്പിക്കാൻ പറഞ്ഞു.”

“ഹാ അടിപൊളി. ഇനിയിപ്പ ആരെ ഏൽപ്പിക്കും സർ.”
ചെറിയാൻ പോത്തൻ ചിന്താകുലനായി ഡിജിപിയുടെ എതിർ ദിശയിലുള്ള കസേരയിൽ ഇരുന്നു.

“എടോ നമ്മുടെ ആ പഴയ ഐ പി സ് എവിടെ?

“ആര് സർ, വെണ്മല കൊലപാതകം അന്വേഷിച്ച
ഓഫീസറോ? അയാൾ സസ്‌പെൻഷനിലാണ് സർ. കഴിഞ്ഞമാസം അസിസ്റ്റന്റ് കമ്മീഷ്ണറെ തല്ലിയ കേസുണ്ടായിരുന്നു.”
ചിരിച്ചുകൊണ്ട് ഐ ജി പറഞ്ഞു.

1 Comment

  1. *വിനോദ്കുമാർ G*

    സൂപ്പർ കഥ തുടക്കം കൊള്ളാം ?

Comments are closed.