“ഉവ്വ്, ഞാനോർക്കുന്നു. എന്നെ അപായപ്പെടുത്തുമെന്ന് അന്ന് ഫോൺ ഭീഷണി മുഴക്കിയിരുന്നു.”
രഞ്ജൻ സംസാരിക്കുന്നതിനിടയിൽ കയറി മിനിസ്റ്റർ പറഞ്ഞു.
“യെസ് സർ, അതുതന്നെ. ആ ഒരു പ്രതികാരംകൂടെ അയാൾ ഇതിൽ ഉപയോഗിച്ചു. നീന തമാസിക്കുന്ന ഹോസ്റ്റലിലെ വാർഡനും മകളും ക്രിസ്റ്റീഫറുടെ ആളുകളാണ്. മോർഫിൻ എന്ന മരുന്ന് 5 mgക്കുമുകളിൽ നീനയുടെ ശരീരത്തിൽ കുത്തിവച്ച് മയക്കികിടത്തി. ബ്രില്യന്റായ ഒരു ഡോക്ടർക്കെ പോസ്റ്റ്‌മോർട്ടത്തിൽ അത് കണ്ടെത്താൻ കഴിയൂ. ശേഷം ലൂക്കവന്ന് അവളെ ഹോസ്റ്റലിലെ മെസ്സിൽ…”
ബാക്കിപറയാൻ രഞ്ജൻ അല്പം ബുദ്ധിമുട്ടി.
“ലോക്കൽ പൊലീസ് അന്വേഷിച്ച ഈ കേസ് ആത്മഹത്യ ആണെന്നുപറഞ്ഞ് പിന്നെ എങ്ങനെ കൊലപാതകത്തിലേക്ക് എത്തി.?”
“സർ, വത്സലയുടെ ഒരു മൊഴിയാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. അവര് മെസ്സിലേക്ക് വന്നപ്പോൾ കുറച്ചപ്പുറത്ത് മാറി രണ്ടു കസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്നപോലെ കണ്ടു. അതാണ് വഴിത്തിരിവ്. പിന്നെ പോസ്റ്റുമോർട്ടം ചെയ്ത് ഡോക്ടറുടെ മരുമകന്റെ അകൗണ്ടിലേക്ക് വന്ന കണക്കില്ലാത്ത ഒരുകോടി രൂപ. വിശദമായ വിവരങ്ങൾ ഈ ഫയലിൽ ഉണ്ട് സർ.
നീനയുടെ കൈവശമുണ്ടായിരുന്ന 50 കോടിയുടെ ഡയമണ്ട്‌സും ആ ഫയലിന്റെ കൂടെയുണ്ട്. ഐ പി സി 302, 307 120 എന്നീവകുപ്പുപ്രകാരം ലെനജോസ്, വാർഡൻ, ലൂക്കാഫ്രാൻസിസ്,ക്രിസ്റ്റീഫർ, ഡോക്ടർ ശ്രീനിവാസൻ എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടാതെ ലൂക്കയ്ക്ക് മറ്റൊരു കേസുകൂടെയുണ്ട്. ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീജിത്ത് എന്ന പോലീസുകാരനെ കൈയേറ്റംചെയ്തതും, കൃത്യനിർവഹണം തടസ്സപ്പെടുത്തിയതും,കൊലപാതകശ്രമവും. 307 പ്രകാരം വേറെ കേസ് എടുത്തിട്ടുണ്ട്.”
അത്രയും പറഞ്ഞ് രഞ്ജൻ ദീർഘശ്വാസമെടുത്തുനിന്നു.
“വാട്ട് നെക്സ്റ്റ് രഞ്ജൻ?”
ഡിജിപി ചോദിച്ചു.
“എന്റെ ജോലി കഴിഞ്ഞു സർ. ഇനി നീതിപീഠത്തിന്റെഭാഗത്തുനിന്നാണ് അനുകൂലമായ വിധിയുണ്ടാകേണ്ടത്. എനിക്ക് തന്ന 14 ദിവസത്തിൽ ഒരു ദിവസംകൂടെ ബാക്കിയുണ്ട്. നാളെ ഞാൻ തിരിച്ചുപോകും. ഇവിടെ കാര്യങ്ങൾ നോക്കാൻ സി ഐ അനസുണ്ട്. അറസ്റ്റിലായവരെ നാളെ കഴിഞ്ഞ് തിങ്കളാഴ്ച്ച കോടതിയിൽ ഹാജരാക്കും.”
“രഞ്ജൻ, എന്റെ മോൾടെ മരണകാരണം എനിക്കറിയണം എന്നെയുണ്ടായിരുന്നോള്ളൂ. പക്ഷെ അതൊരു കൊലപാതകമാകുമെന്ന് ഞാനൊരിക്കലും കരുതിയില്ല.”
നിറമിഴികളോടെ മിനിസ്റ്റർ പറഞ്ഞു.
സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤
കൊള്ളാം;
വായിച്ചിരിക്കാം
ക്ലൈമാക്സ് സൂപ്പറായി വിനു.