“എന്താടോ അർജന്റായി കാണണമെന്നുപറഞ്ഞത്.”
ഡിജിപി ഇരിക്കുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് ചോദി
“സർ, എന്നെ ഏൽപിച്ച ജോലികഴിഞ്ഞു.”
രഞ്ജൻ കൈയിലുള്ള ഫയൽ ഡിജിപിക്കുനേരെ നീട്ടി.
“മ്, എനിക്കറിയാമടോ. യു ആർ എ ബ്രില്യന്റ് ഗൈയ്.”
“സർ. 15.11.2018 വ്യാഴാഴ്ച്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ ഇന്ദിരാവിമൻസ് ഹോസ്റ്റലിലെ കിച്ചണിൽ നീനയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ ആത്മഹത്യ എന്നുതോന്നിക്കുന്ന അതി സമർത്ഥമായ കൊലപാതകം. ഹോസ്റ്റലിൽ ഭക്ഷണമുണ്ടാക്കുന്ന വത്സലയിൽ നിന്നാണ് ആദ്യം തുടങ്ങുന്നത്. പിന്നീട് അപ്രതീക്ഷിതമായി മുന്നിൽ വന്നുചാടിയ അർജ്ജുൻ എന്ന മധ്യമപ്രവർത്തകനിലൂടെ ലൂക്കാഫ്രാൻസിസ് എന്നയാളിലേക്കും.”
“നീനയുമായി ഇവർക്കൊക്കെ എന്താ ബന്ധം.”
ഡിജിപി അതുചോദിച്ചപ്പോൾ രഞ്ജൻ ഇരിപ്പിടത്തിൽനിന്നുമെഴുന്നേറ്റു.
“സർ, ഡയമണ്ട്‌സിന്റെ ഇന്റർനാക്ഷണൽ ഡീലറാണ് ക്രിസ്റ്റീഫർ. അതിലെ ഒരു കണ്ണിയാണ് നീന.”
“നൊ, എന്റെ കൊച്ച് അങ്ങനെയൊന്നും ചെയ്യില്ല..!”
മിനിസ്റ്റർ പോളച്ചൻ പ്രകോപിതനായി
“സർ റിലാക്സ്. വിശ്വസിച്ചേ പറ്റൂ. അതിന്റെ തെളിവുകളാണ് സാറിന്റെ മുൻപിലിരിക്കുന്നത്. ആഡംബരജീവിതം നയിക്കാനായിരുന്നു നീനയ്ക്ക് ഇഷ്ടം. വീട്ടിൽനിന്ന് അതിനുള്ള പണം കിട്ടുന്നില്ലാത്തതുകൊണ്ട്. അവൾ പണത്തിനുവേണ്ടി പുറത്തേക്കിറങ്ങി. സുധി എന്ന ചെറുപ്പക്കാരനിലൂടെ അവൾ ലൂക്കാഫ്രാൻസിസിന്റെ അടുത്തെത്തി. തുടർന്ന് പല ഡലിവറികൾ. ആയിടക്കാണ് സുധിയുമായി പ്രണയത്തിലാകുന്നതും ഇടപാടുകൾ അവസാനിപ്പിക്കാനും മുതിരുന്നത്. സൗത്ത് ആഫ്രിക്കയിൽനിന്നും വന്ന 50 കോടിയുടെ ഡയമണ്ട്‌സ് മുംബൈ വഴി നീനയുടെ കൈകളിലെത്തുന്നതും ആയിടക്കാണ്. സുധിയുമായി നാടുവിടാൻ തീരുമാനിച്ച അവൾ ആന്ധ്രയിലെ ഒരു സേട്ടുവിന് ഡയമണ്ട്‌സ് മറിച്ചു വിൽക്കാൻ തീരുമാനിച്ചു. ഈ വിവരം സുധിയെ ഫോണിൽ വിളിച്ചുപറഞ്ഞു. സുധിയുടെ ഫോൺ ട്രെയ്സ് ചെയ്ത് ലൂക്കയും കൂട്ടുകാരും വിവരം എത്തിക്കേണ്ടിടത്ത് എത്തിച്ചു. നീന ഇനി തുടർന്നാൽ അവരെ സാരമായി അതുബാധിക്കുമെന്ന് മനസിലായതുകൊണ്ടാകാം കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഈ ക്രിസ്റ്റീഫർക്ക് അങ്ങയോട് വർഷങ്ങൾക്കുമുൻപുള്ള ഒരു പകയുണ്ട്. പണ്ട് ചന്ദന തൈലത്തിന്റെ ഒരു സംഘത്തെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ ക്രിസ്റ്റീഫറുമുണ്ടായിരുന്നു, അന്ന് അങ്ങയെ വന്ന് കേസിൽനിന്നും ഒഴിവാക്കിത്തരാൻ കുറെ നിർബന്ധിച്ചു പക്ഷെ സത്യത്തിനൊപ്പം, നീതിക്കൊപ്പം നിൽക്കുന്ന അങ്ങയെപോലെയുള്ള ഒരാൾക്ക് അതിന് കഴിയുമായിരുന്നില്ല.”
സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤
കൊള്ളാം;
വായിച്ചിരിക്കാം
ക്ലൈമാക്സ് സൂപ്പറായി വിനു.