The Shadows – 15 (Last Part) 84

“എന്തായി രഞ്ജൻ.”
മുൻപിലുള്ള ഫയലുകൾ അടച്ചുവച്ചുകൊണ്ട് ഐജി ചോദിച്ചു.

“എന്നെ ഏൽപിച്ച പണികഴിഞ്ഞു സർ. ഇനി ആ ഡയമണ്ട്‌സ്. അതുകൂടെകിട്ടിയാൽ ഇറ്റ്‌സ് ഓവർ. ക്രിസ്റ്റീഫർ ഭയങ്കര കോണ്ഫിഡന്റാണ്. കൊടികുത്തിയ വക്കീലന്മാർ നാളെ അയാൾക്കുവേണ്ടി വാദിക്കും. ചിലപ്പോൾ ശിക്ഷയിൽ ഇളവുലഭിക്കും ബിക്കോസ് ഹി ഈസ്‌ ആ ഹാൻഡിക്യാപ്റ്റഡ്.”
ഐജിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു രഞ്ജന്റെ ഫോൺ ബെല്ലടിച്ചത്.
ഇടതുചെവിയോട് ചേർത്തുവച്ച ബ്ലൂട്ടൂത്ത്ഹെഡ്‌സെറ്റിലേക്ക് രഞ്ജന്റെ കൈകൾ ചലിച്ചു.

“ഓഹ്, ഗുഡ് ന്യൂസ്. ഇങ്ങോട്ട് വരാൻ പറയു.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
ഫോൺ കട്ട് ചെയ്ത് അയാൾ ഐജിയെ നോക്കി.

“സർ, സ്റ്റേഷനിൽ നിന്നാണ്, ഡയമണ്ട്‌സ് കിട്ടി. ഒരുമണിക്കൂറിനുള്ളിൽ അവരെത്തും.”

“മ്, വരട്ടെ..”
ഐജി രഞ്ജൻ സമർപ്പിച്ച കേസിന്റെ ഫയലുകൾ ഓരോന്നായി ഒതുക്കിവച്ചു.

ഒരുമണിക്കൂറിന് ശേഷം സ്‌പെഷ്യൽ ടീം ഐജി ഓഫീസിലേക്ക് എത്തി.
വണ്ടിയുടെ ഓരോ സ്‌പെയർപാട്‌സ് അഴിക്കുന്ന വീഡിയോ ടീമിലെ ഉദ്യോഗസ്ഥൻ ഐജിക്കും രഞ്ജനും കാണിച്ചുകൊടുത്തു.
ബജാജ് ‘ആപേ’യുടെ പിൻഭാഗത്തെ നമ്പർ പ്ലൈറ്റിനോടുചാരി നിർമ്മിച്ച ഒരു ചെറിയ പെട്ടിയിൽ ചുവന്ന പട്ടിൽ ഭദ്രമായിപൊതിഞ്ഞ ഒരു കിഴി കണ്ടെത്തി.
വീഡിയോ ഓഫ്‌ ചെയ്ത് അയാൾ ആ കിഴി മേശപ്പുറത്തേക്ക് എടുത്തുവച്ചു.

രഞ്ജൻ ഉള്ളംകൈയിലേക്ക് ആ ഡയമണ്ട്‌സ് അടങ്ങുന്ന കിഴി എടുത്തു.

“KL 7 BM 1993,
50 കോടിയുടെ ഡയമണ്ട്‌സ്.”
രഞ്ജൻ ഐജിയുടെ മുഖത്തേക്കുനോക്കി.
കിഴി കെട്ടഴിച്ച് അയാൾ മേശപ്പുറത്തുള്ള വെളുത്ത കടലാസിലേക്ക് ചെരിഞ്ഞു. ഏകദേശം 10 മില്ലീമീറ്ററും നീല നിറമുള്ളതുമായ ഡയമണ്ട്‌സ് വെളുത്ത കടലാസിൽകിടന്നു തിളങ്ങി.

3 Comments

  1. *വിനോദ്കുമാർ G*

    സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤

  2. സ്മിതം

    കൊള്ളാം;
    വായിച്ചിരിക്കാം

  3. Dark knight മൈക്കിളാശാൻ

    ക്ലൈമാക്സ് സൂപ്പറായി വിനു.

Comments are closed.