“ഹഹഹ, മിസ്റ്റർ ഓഫീസർ, ഈ പറഞ്ഞതൊക്കെ ശരിയാണ്. ഞാൻ തന്നെയാണ്, ഞാൻ പറഞ്ഞിട്ടാണ് നീനയെ കൊലപ്പെടുത്തിയത്. എനിക്ക് മറ്റെന്തിനേക്കാളും വലുത് എന്റെ ബിസ്നസാണ്. എന്റെ സാമ്രാജ്യമാണ്. അതിനുമുൻപിൽ തടസം നിൽക്കുന്നവർക്ക് ഞാൻ കൊടുക്കുന്ന സമ്മാനമാണ് മരണം. നീനയെ മാത്രമല്ല വിരലിൽ എണ്ണാൻ കഴിയാത്ത ഒരുപാടുപേരെ കർത്താവിന്റെ സന്നിധിയിലേക്ക് പറഞ്ഞയച്ചിട്ടുണ്ട് ഈ ക്രിസ്റ്റീഫർ. തെളിയിക്കാൻ പറ്റുമെങ്കിൽ തെളിയിക്ക്. ഐ ഡോണ്ട് കെയർ അബൗട്ട് ദാറ്റ്. പിന്നെ അവളെ കൊന്ന് വല്ല കായലിലോ തോട്ടിലോ തള്ളാൻ അറിയാഞ്ഞിട്ടല്ല മിനിസ്റ്ററുടെ കൊച്ചുമകളുടെ മരണം ഒരു ആത്‍മഹത്യയാക്കി മാറ്റിയത്. മിനിസ്റ്റർക്കുള്ള ഒരു പാരിദോഷികമാണ്. അലയണം മരണകാരണം തേടി.
എനിക്ക് നഷ്ട്ടപെട്ട വർഷങ്ങൾ, എന്റെ സ്വപ്നങ്ങൾ, എന്റെ സാമ്രാജ്യം എല്ലാം തകർത്തെറിഞ്ഞ ബാസ്റ്റഡ് ആണത്.
ഇത്രെയെങ്കിലും ഞാൻ ചെയ്യേണ്ടേ?. നീന കൊച്ചുമകളാണ് എന്നകാര്യം ഞാനറിഞ്ഞത് ഈയടുത്താണ്, മുൻപേ അറിഞ്ഞിരുന്നുയെങ്കിൽ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ എന്നേ അവളെ അടക്കം ചെയ്തേനെ.”
ക്രിസ്റ്റീഫർ അതുപറയുമ്പോൾ അയാളുടെ കണ്ണുകൾ ചുവന്നുതുടുത്തിരുന്നു.
“മരണം ദൈവനിശ്ചയമാണ് ക്രിസ്റ്റീഫർ. മനുഷ്യർക്കാർക്കും അതുനടപ്പിലാക്കാൻ അധികാരമില്ല. ശിക്ഷ നീതിയാണ് നിനക്കുള്ള ശിക്ഷയിൽ ഞാൻ നീതി നടപ്പാക്കുന്നു.”
രഞ്ജൻ കസേരയിൽനിന്നും എഴുന്നേറ്റു.
“നാളെ കഴിഞ്ഞ് കോടതിയിൽ കാണാം. തയ്യാറായിയിരുന്നോളൂ.”
“മിസ്റ്റർ ഓഫീസർ, എങ്ങനെയാണോ വന്നത് അതുപോലെതന്നെ ക്രിസ്റ്റീഫർ തിരിച്ചുപോകും. ഞാൻ പറയുന്നതാണ് എന്റെ വിധി. ഞാൻ എഴുതുന്നതാണ് എന്റെ നിയമം.”
പരിഹാസത്തോടെ അയാൾ പറഞ്ഞു.
രഞ്ജൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി
ഐജിയുടെ ഓഫീസിലേക്ക് നടന്നു.
ഹാഫ് ഡോർ തുറന്ന് അയാൾ അകത്തേക്ക് കടന്ന് ഐജിക്കുനേരെ സല്യൂട്ടടിച്ചു നിന്നു.
“ടെയ്ക്ക് യുവർ സീറ്റ്.”
ഐജി കസേരയിലേക്ക് കൈചൂണ്ടി പറഞ്ഞു.
“താങ്ക് യൂ സർ.”
രഞ്ജൻ കസേരയിലേക്ക് ഇരുന്നു.
സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤
കൊള്ളാം;
വായിച്ചിരിക്കാം
ക്ലൈമാക്സ് സൂപ്പറായി വിനു.