രഞ്ജൻ പിന്നിലേക്ക് തിരിഞ്ഞുനോക്കികൊണ്ട് അനസിനെ വിളിച്ചു. മുൻപിലേക്ക് കടന്നുവന്ന അനസ് ക്രിസ്റ്റീഫറുടെ വീൽചെയറിൽ പിടിയുറപ്പിച്ച് മുന്നോട്ട് ചലിച്ചു.
രണ്ടുവണ്ടികളിലായി അവർ നേരെ പോയത് ഐജിയുടെ ഓഫീസിലേക്കായിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രത്യേക മുറിയിലേക്ക് അയാളെ അവർ കൂട്ടിക്കൊണ്ടുപോയി.
“നവംബർ 14 ബുധനാഴ്ച്ച നിങ്ങൾ എവിടെയായിരുന്നു.?”
അരണ്ടവെളിച്ചത്തിൽ രഞ്ജൻ ചോദിച്ചപ്പോൾ ക്രിസ്റ്റീഫർ അയാളുടെ മുഖത്തേക്ക് നോക്കി.
“യു എ ഇ.”
“15നും നിങ്ങൾ യു എ ഇയിൽ ആയിരുന്നോ?”
“അതെ.”
“നീനയെ കൊല്ലാൻ നിങ്ങൾ തീരുമാനിച്ചത് എപ്പോഴായിരുന്നു.?
“ഞാനരേയും കൊന്നിട്ടില്ല ഓഫീസർ.”
അയാൾ ചുറ്റുഭാഗവും നോക്കിക്കൊണ്ട് പറഞ്ഞു.
“ഹാ, ഹഹഹ… അതുഞങ്ങൾക്കും അറിയാം കൊന്നിട്ടില്ലന്ന്. കൊല്ലിച്ചതല്ലേ ക്രിസ്റ്റീഫർ മ്..?
അനസ്, പ്ലെ ദ വീഡിയോ.”
രഞ്ജൻ അയാളുടെ കണ്ണുകളിലേക്ക് തീക്ഷ്ണമായി നോക്കികൊണ്ട് അനസിനോട് പറഞ്ഞു.
അനസ് പ്രോജെക്ടറിൽ ലൂക്കാഫ്രാൻസിസ്ന്റെയും, ലെനജോസിന്റെയും, വാർഡന്റെയും മൊഴികൾ റെക്കോർഡ്ചെയ്ത വീഡിയോ ക്രിസ്റ്റീഫർക്ക് കാണിച്ചുകൊടുത്തു.
“ഇനി നിങ്ങൾക്ക് നിഷേധിക്കാൻ പറ്റുമെങ്കിൽ നിഷേധിക്കാം. രാത്രിയെ പകലാക്കുന്ന കൊടികെട്ടിയ വക്കീലന്മാർ നാളെ നിങ്ങൾക്ക് വേണ്ടി ഹാജരാകുമായിരിക്കും. പക്ഷെ നിയമത്തിന്റെ ഭാഗത്തുനിന്നും ഒരാനുകൂല്യവും ലഭിക്കില്ല. കാരണം ഈ കേസന്വേഷണം നടത്തിയത് ഞാനാണ്. എല്ലാപഴുതുകളും ഭദ്രമായി അടച്ചിട്ടുണ്ട്.”
രഞ്ജൻ പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.
സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤
കൊള്ളാം;
വായിച്ചിരിക്കാം
ക്ലൈമാക്സ് സൂപ്പറായി വിനു.