6.15ന് മുൻപുതന്നെ അവർ എയർപോർട്ടിലെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ സഹായത്തോടെ ആഗമനകാവാടത്തിന്റെ അരികിലേക്ക് അവർ നടന്നു.
എയർഇന്ത്യ ലാൻഡ് ചെയ്തിരിക്കുന്നുയെന്ന് അനൗൺസ്‌മെന്റ് കേട്ടയുടനെ രഞ്ജൻ ക്രിസ്റ്റീഫറെ കാണാനുള്ള തയ്യാറെടുപ്പുനടത്തി.
ആഗമനകവാടത്തിലൂടെ അധികം വൈകാതെ ഓരോ യാത്രക്കാരായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
കറുത്തകോട്ടിട്ട് കണ്ണടവച്ച് വീൽചെയറിൽ ഒരാൾ ആഗമനകവാടത്തിലൂടെ പുറത്തേക്കുവന്നു. കൂടെ അംഗരക്ഷകന്മാരെ പോലെ നാലുപേരും. രഞ്ജൻ തന്റെ കൈയിലുള്ള ഫോട്ടോയെടുത്തുനോക്കി വരുന്നത് ക്രിസ്റ്റീഫർ ആണെന്ന് ഉറപ്പുവരുത്തിയ ശേഷം എയർപോർട്ട് പോലീസിനൊപ്പം മുന്നോട്ട് ചലിച്ചു.
വീൽചെയറിൽ വരികയായിരുന്ന ക്രിസ്റ്റീഫറുടെ ചുറ്റുഭാഗവും പോലീസ് വളഞ്ഞു.
“മിസ്റ്റർ ക്രിസ്റ്റീഫർ, യൂ ആർ അണ്ടർ അറസ്റ്റ്.”
മധ്യത്തിൽനിന്നുകൊണ്ട് രഞ്ജൻ പറഞ്ഞു.
“മീ, ഹഹഹ, ഡു യു നോ ഹു അയാം.?”
ക്രിസ്റ്റീഫർ മുഖത്തെ കണ്ണട ഇടതുകൈയാൽ ഊരി എടുത്തുകൊണ്ട് ചോദിച്ചു.
“ഹാ, അതെന്ത് ചോദ്യമാണ് സർ. ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടല്ലേ ഞങ്ങൾ നിങ്ങളുടെ മുൻപിൽ ദേ ഇങ്ങനെ
വന്നുനിൽക്കുന്നത്.”
രഞ്ജൻ രണ്ടടി മുൻപിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.
ക്രിസ്റ്റീഫർ തന്റെ പിന്നിലുള്ളയാളെ നോക്കി. മാനേജർ എന്നുതോന്നിക്കുന്ന അയാൾ മുൻപിലേക്ക് കടന്നുനിന്നു.
“എസ്ക്യൂസ് മീ ഓഫീസർ, വാട്ട് യൂ വാണ്ട്. വാട്ട് ഈസ് യുവർ പ്രോബ്ലം.”
“നീന മർഡർ കേസുമായിബന്ധപ്പെട്ട് മിസ്റ്റർ ക്രിസ്റ്റീഫറെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടാണിത്.”
രഞ്ജൻ കൈയിലുള്ള രേഖ അയാൾക്കു കൈമാറി.
വാറണ്ട് വായിച്ചുനോക്കിയ ശേഷം അയാൾ ക്രിസ്റ്റീഫറുടെ ചെവിയിൽ എന്തോ സ്വകാര്യം പറഞ്ഞു.
“ഓക്കെ, ലെറ്റ്സ് ഗൊ.”
പുഞ്ചിരി പൊഴിച്ചുകൊണ്ട് ക്രിസ്റ്റീഫർ പറഞ്ഞു.
“അനസ്.”
സൂപ്പർ കഥ കൊള്ളാം ഇനിയും ഇത് പോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു ❤
കൊള്ളാം;
വായിച്ചിരിക്കാം
ക്ലൈമാക്സ് സൂപ്പറായി വിനു.