12 + 55 + 33 =100 അങ്ങനെ 100 കിട്ടുന്ന ബോട്ടിലായിരിക്കും ഡയമണ്ട്സ് ഉണ്ടാകുക.
സുധി പറഞ്ഞവസാനിപ്പിച്ചപ്പോൾ രഞ്ജൻ അയാളുടെ മുഖത്തേക്ക് നോക്കി.
“7 ജനുവരി 1993. ഇതിൽനിന്നും എന്താണ് നിനക്ക് മനസിലാകുന്നത്.?”
രഞ്ജൻ ചോദിച്ചു.
“ഒന്നെങ്കിൽ ആ വർഷവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവങ്ങൾ. അല്ലങ്കിൽ സ്ഥലങ്ങൾ, ചിലപ്പോൾ മാസംവരുന്ന തിയ്യതിവരെയാകാം. അതിൽ ഏതാണെന്ന് അവൾ ഒരുസൂചന തരും. ബാക്കി നമ്മൾ കണ്ടെത്തണം.”
“ഷിറ്റ്..!”
രഞ്ജൻ ഇടതുകൈകൊണ്ട് തന്റെ മുടിയിഴകളെ പിന്നിലേക്ക് ഒതുക്കിവച്ച് അവിടെനിന്നും മടങ്ങി.
ശേഷം നേരെ ചെന്നത് അറസ്റ്റിലായ വാർഡന്റെ അടുത്തേക്കായിരുന്നു.
“നീനയുടെ കൈവശമുള്ള ഈ കീ എന്തിന്റെയാണെന്ന് അറിയോ?”
ജയിലിന്റെ വാതിൽതുറന്ന് രഞ്ജൻ അകത്തേക്ക് പ്രവേശിച്ചുകൊണ്ട് ചോദിച്ചു.
“ഇല്ല സർ.”
വാർഡൻ തലകുനിച്ചുനിന്നു.
“കള്ളം പറയരുത്. ”
അരിശംമൂത്ത രഞ്ജന്റെ വാക്കുകൾക്ക് ശൗര്യം കൂടി.
“ഇല്ല സർ. എനിക്ക് അറിയില്ല.”
വാർഡൻ തറപ്പിച്ചു പറഞ്ഞു.
“ചോദിക്കേണ്ട രീതിയിൽ ചോദിച്ചാലെ നീയൊക്കെ സത്യം പറയൂ. അതെനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല.”
സെല്ലിൽ നിന്നും പുറത്തേക്കിറങ്ങി രഞ്ജൻ വനിതാകോൺസ്റ്റബിൾ സുഷമയെകണ്ട് ചോദിക്കേണ്ടരീതിയെക്കുറിച്ചു പറഞ്ഞുകൊടുത്തു. സുഷമയും മറ്റുരണ്ടു വനിതാപോലീസുകാരും ചേർന്ന് വാർഡൻ കിടക്കുന്ന സെല്ലിലേക്ക് നടന്നു.
××××××××××××
ഇന്ദിരാവിമൻസ് ഹോസ്റ്റലിൽ പരിശോധനക്ക് എത്തിയ അനസ് നിരശോയോടെ ഹോസ്റ്റലിന്റെ പടികൾ ഇറങ്ങി. നീനയുടെ റൂമിലും വാർഡന്റെ മുറിയിലും, ഓഫീസിലും അനസും കൂട്ടരും മിന്നൽ പരിശോധന നടത്തിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല.
How Anas got the secret of 7 January 1993????