“ഡു വാട്ട് ഐ സെ.”
അത്രയും പറഞ്ഞ് രഞ്ജൻ പുറത്തേക്ക് നടന്നു.
സമയം 4.00.pm
ഐജി ഓഫീസിനുപുറത്ത് തന്റെ ബെലേനോ കാറിൽ ഇരിക്കുകയായിരുന്ന രഞ്ജൻ ഫോണെടുത്ത് കോട്ടയം പാലാ സിഐ ജോണിനെ വിളിച്ചു.
“എന്തായി ജോണേ?”
“വീട്ടുകാർകാർക്കും ആ കുറിപ്പിനെകുറിച്ച് ഒന്നുമറിയില്ല സർ. മാത്രവുമല്ല ഇവിടെ അസ്വഭാവികതയുള്ള ഒരു ബോക്സ്‌പോലും ഇല്ല. എല്ലാ റൂമുകളും ഷെൽഫുകളും തുറന്നുനോക്കി.”
ജോണിന്റെ മറുപടി അക്ഷരാർത്ഥത്തിൽ രഞ്ജനെ നിരാശപ്പെടുത്തി. രഞ്ജൻ വേഗം സ്റ്റേഷനിലേക്ക് തിരിച്ചു.
കസ്റ്റഡിയിലുള്ള സുധീഷ്കൃഷ്ണയെ ചെന്നുകണ്ട് ജിനു കൊടുത്ത കുറിപ്പ് കാണിച്ചുകൊടുത്തു. കൂടെ ചാവിയും.
“സർ, കോഡ് അവൾ തരുന്നുണ്ടെങ്കിലും എന്റെകൈവശം കിട്ടിയാൽ ഞാൻ വിളിക്കും. സംസാരം തുടങ്ങുന്നത് ഈ കോഡ് ആദ്യം പറഞ്ഞുകൊണ്ടാണ്.
ഇടപാടിൽ ആർക്കെങ്കിലും സംശയമുണ്ടെന്നു തോന്നിയാൽ മാത്രമേ ഞങ്ങൾ കോഡ് ഉപയോഗിക്കാറുള്ളൂ.”
“ഇതിനു മുൻപ് ഉപയോഗിച്ച ഏതെങ്കിലും കോഡുണ്ടോ?”
രഞ്ജന്റെ ചോദ്യം കേട്ട സുധി അല്പനിമിഷം ഒന്നാലോചിച്ചുനിന്നു.
“ഉവ്വ് സർ. ആപ്പിൾ 6 എസ് പ്ലസ്, ആലിഞ്ചുവട് ഓൺലൈൻ, ടു കോഫീ , ബ്ലൂ ലാഗൂൺ 100cl, അങ്ങനെ.”
“എങ്ങനെയാണ് തിരിച്ചറിയുന്നത് ?ഈ ആപ്പിൾ 6 എസ് പ്ലസ്, ബ്ലൂ ലാഗൂൺ എന്താണ്.?”
സംശയത്തോടെ രഞ്ജൻ ചോദിച്ചു.
“ആപ്പിൾ 6 എസ് പ്ലസ് ഒരു മോഡലാണ് സർ, ഐഫോണിന്റെ പാക്കിങ്ങിന്റെ കൂടെ 6 ഡയമണ്ട്‌സ് വച്ച് ഡെലിവറി നടത്തും. പിന്നെ ബ്ലൂ ലാഗൂൺ ജ്യൂസിന് ഉപയോഗിക്കുന്ന ഒരു സിറപ്പാണ്.
മലേഷ്യയിൽ നിർമ്മിക്കുന്ന ഈ സിറപ്പ് മോനിൻ ഫ്രാൻസിന്റെ അതോറിറ്റിയിലാണുള്ളത്. ഒരുലിറ്റർ ബോട്ടിലിന്റെ ഇടതുവശത്ത് താഴെ100 cl എന്ന് എഴുതിയിട്ടുണ്ടാകും. അതിനോടുചാരി ബോട്ടിൽ നമ്പറും ഉണ്ടാകും. കഴിഞ്ഞ ഡെലിവറിക്ക് മലേഷ്യയിലെ ഏജന്റ് തന്ന കോഡാണ് ബ്ലൂ ലാഗൂൺ. അതിൽ വന്ന ഒരു ബോട്ടിൽനമ്പറാണ് 125533. അതുപോലെ ഓരോ ബോട്ടിലിനും ഓരോ നമ്പറുണ്ടാകും. ഡയമണ്ട്‌സ് നിറക്കുന്ന ബോട്ടിൽനമ്പർ രണ്ടക്കം വച്ച് മൊത്തത്തിൽ കൂടിയാൽ 100 കിട്ടും സർ.
How Anas got the secret of 7 January 1993????