The Shadows – 14 45

“ടെയ്ക്ക് റെസ്റ്റ് ശ്രീ, സ്ട്രെയിൻ എടുക്കേണ്ട.”
രഞ്ജൻ അടുത്തുള്ള കസേരയിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“എന്തായി സർ,?”

“വാർഡനെയും മകൾ ലെനയെയും അറസ്റ്റ് ചെയ്തു. ക്രിസ്റ്റീഫർ ഇന്ന് രാത്രി കൊച്ചിയിലെത്തും. അറസ്റ്റ് അവിടെനിന്ന്.”

കേസിന്റെ സ്ഥിതിഗതികൾ ശ്രീജിത്തിനോട് സംസാരിക്കുന്നതിനിടയിലാണ് അയാളുടെ ഫോൺ ബെല്ലടിക്കുന്നത്.
“സർ 9 മണിക്ക് ക്രിസ്റ്റീഫർ വരുന്ന ഗൾഫ് എയർ ക്യാൻസൽ ചെയ്തു. പകരം 6 മണിക്കുള്ള എയർ ഇന്ത്യയിലാക്കി.
അനസ് അതുപറഞ്ഞപ്പോൾ രഞ്ജന്റെ മുഖത്ത് അല്പം പുഞ്ചിരിവിടർന്നു.

“ഹൗ ഗെറ്റ് യു ദ ഇൻഫോർമേഷൻ.”

“സർ, ലെനയുടെ വാട്‌സ്ആപ്പിൽ വന്ന മെസേജാണ്. എയർ ഇന്ത്യയുടെ പസഞ്ചർ ലിസ്റ്റിൽ നോക്കിയപ്പോൾ അയാളുടെ പേരുണ്ട്. ഞാൻ വെരിഫൈ ചെയ്തതാണ്.”

“ഓക്കെ അനസ്. ഞാൻ ഐജിക്ക് വിളിക്കട്ടെ, എയർപോർട്ട് പോലീസിന് ഇൻഫോർമേഷൻ കൊടുക്കണം. ആഫ്റ്റർ ദാറ്റ്
ലെറ്റ്സ് ഗോ.”

രഞ്ജൻ ഫോൺ കട്ട്ചെയ്ത് ഐജി ചെറിയാൻപോത്തനെ വിളിച്ച് അനസ് കൈമാറിയ വിവരങ്ങൾ ധരിപ്പിച്ചു. ഉടനെ അദ്ദേഹം എയർപോർട്ട് പോലീസിൽ വിളിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്തു.

വൈകുന്നേരം 3 മണിയായപ്പോഴേക്കും ജിനു ഐജിയുടെ ഓഫീസിൽ ചെന്ന് രഞ്ജനെ ഫോണിൽവിളിച്ചു.

30 മിനിറ്റിനുള്ളിൽ രഞ്ജൻ ഐജിയുടെ ഓഫീസിൽ എത്തിച്ചേർന്നു.

വെയ്റ്റിങ് റൂമിൽ ഇരിക്കുന്ന ജിനുവിനെയും കൂടെവന്ന ചെറുപ്പക്കാരനെയും കോൺസ്റ്റബിൾവന്ന് ഐജിയുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഹാഫ്‌ഡോർ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ ഐജിയുടെകൂടെ രഞ്ജനെകണ്ട ജിനു ശിരസ് അല്പം താഴ്ത്തി.

“ടെയ്ക്ക് യൂർ സീറ്റ്.”
രഞ്ജൻ അവരോടായി പറഞ്ഞു.

“ഹൂ ഈസ്‌ ദിസ്.?”
കൂടെവന്ന ചെറുപ്പക്കാരനെ നോക്കിക്കൊണ്ട് രഞ്ജൻ ചോദിച്ചു.

1 Comment

  1. How Anas got the secret of 7 January 1993????

Comments are closed.