The Shadows – 14 45

“പറയാം സർ. ഇന്ന് പലരുടെയും ബന്ധങ്ങൾ കണ്ടെത്താൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് നമ്മുടെ സോഷ്യൽ മീഡിയയാണ്. ഹോമെക്സ് ബിൽഡേഴ്‌സിന്റെ ഫേസ്ബുക്ക് പേജിൽ ഞാനൊന്ന് കയറിനോക്കി. ആറുമാസങ്ങൾക്ക് മുൻപ് നടന്ന കമ്പനിയുടെ വാർഷികത്തിന്റെ പരിപാടിയിൽ എടുത്ത ഫോട്ടോയിൽ വാർഡന്റെ മുഖത്തിന്റെ പകുതിഭാഗമുണ്ട്.
വിശദമായ അന്വേഷണം വാർഡനെതിരെ നടത്തിയപ്പോഴാണ് ലെന മകളാണ് എന്നറിയാൻ കഴിഞ്ഞത്. പക്ഷെ അവരത് രഹസ്യമാക്കിവച്ചു.”

“പേഴ്‌സണൽ സെക്രട്ടറി ലെനയാണ് എന്നങ്ങനെ സ്ഥിതീകരിച്ചു. ?
ഡിജിപി ചോദിച്ചപ്പോൾ രഞ്ജൻ ഒന്നുപുഞ്ചിരിച്ചു.

“സർ, ലെനയ്ക്ക് റോസ്‌വില്ല എന്നുപേരുള്ള ഒരുവീടുണ്ട്. ഞാൻ മുൻപ് ഒരു മാധ്യമപ്രവർത്തകനെ കുറിച്ചു പറഞ്ഞില്ലേ. അവന്റെ ഭാര്യ ഹോമെക്സ് ബിൽഡേഴ്സിലാണ് ജോലിചെയ്തിരുന്നത്. ഇപ്പോ ആ ജോലിപോയി. ആ കുട്ടിയെ വിളിച്ച് ഒന്നന്വേഷിച്ചു. അവളാണ് കമ്പനിയുടെ ചാർട്ടേർഡ് അക്കൗണ്ടിന്റെ അഡ്രസ്സ് തന്നത്. പിന്നെ മറ്റൊരുകാര്യം.
സുധിയുടെ മൊഴിയിൽ ക്രിസ്റ്റീഫറുമായുള്ള വീഡിയോകോളിൽ ഒരു പൂച്ചയുടെ കാര്യം പറഞ്ഞിരുന്നു. അമേരിക്കയിൽ കണ്ടുവരുന്ന ക്യൂറൽ വിഭാഗത്തിൽപെട്ട ഒരിനം പൂച്ചക്കുട്ടി. ലെനയുടെ ടിക്ക്ടോക്ക് വീഡിയോകൾ പരിശോധിച്ചപ്പോൾ കഴുത്തിൽ മണികെട്ടിയ പൂച്ചക്കുട്ടിയെ അതിലുംകണ്ടു. സുധിയുമായി ആ വിവരം പങ്കുവച്ചപ്പോൾ സുധികണ്ട പൂച്ചകുട്ടിയും ലെനയുടെ കൂടെയുള്ളതും ഒന്നാണെന്ന് കണ്ടെത്തി. അങ്ങനെയാണ് അവളിലേക്ക് കൂടുതൽ അന്വേഷണം ചെന്നത്.കേരളത്തിന് അകത്തും പുറത്തും ക്രിസ്റ്റീഫർ പങ്കെടുത്ത പരിപാടികളിലെല്ലാം ലെനയുടെ സാന്നിധ്യവും ഉണ്ടായിരുന്നു സർ. ”

“ദെൻ, വാട്ട് നെക്സ്റ്റ് രഞ്ജൻ?”

“സർ, ഇന്നുരാത്രി 9 മണിക്ക് ഗൾഫ് എയറിൽ ക്രിസ്റ്റീഫർ കൊച്ചിയിൽ വന്നിറങ്ങും. അയാളെ കസ്റ്റഡിയിൽ വേണം അതിനുള്ള സൗകര്യങ്ങൾ സർ ചെയ്തുതരണം.”
രഞ്ജൻ പറഞ്ഞു.

“ഒഫ്‌കോഴ്‌സ്, ഞാൻ എയർപോർട്ട് കണ്ട്രോൾ റൂമിലേക്ക് മെസ്സേജ് പാസ്സ് ചെയ്യാം. ബാക്കി അവര് നോക്കിക്കോളും.

“സർ.”

മീറ്റിംഗ് കഴിഞ്ഞ രഞ്ജൻ ഡിജിപിയുടെ ഓഫീസിൽനിന്നുമിറങ്ങി നേരെ പോയത് ഹോസ്പിറ്റലിൽ കിടക്കുന്ന ശ്രീജിത്തിനെ കാണാൻ വേണ്ടിയായിയുന്നു.

112ാം നമ്പർ മുറിയിൽ കിടക്കുകയായിരുന്ന ശ്രീജിത്ത് രഞ്ജനെകണ്ടപ്പോൾ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു.

1 Comment

  1. How Anas got the secret of 7 January 1993????

Comments are closed.