The Shadows – 14 45

The Shadows Part 14 by Vinu Vineesh

Previous Parts

“ദൈവം ചൂണ്ടിക്കാണിച്ചുതരും സർ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുകൊണ്ടുവരാനുള്ള താക്കോൽ.”
രഞ്ജൻ വീണ്ടും പുഞ്ചിരിപൊഴിച്ചുകൊണ്ട് പറഞ്ഞു.

“വാട്ട് യു മീൻ.?
ഡിജിപി രഞ്ജന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

“യെസ് സർ. അവിചാരിതമായി കണ്ടുമുട്ടിയ അർജ്ജുൻ എന്ന മാധ്യമപ്രവർത്തകനിലൂടെയാണ് ഞങ്ങൾ ലൂക്കാഫ്രാൻസിസ് എന്നയാളിലേക്കെത്തുന്നത്. ഡീറ്റൈൽസ് ഇതിലുണ്ട് സർ.”
രഞ്ജൻ ബാഗിൽനിന്നും മറ്റൊരുഫയൽ ഡിജിപിക്കുനേരെ നീട്ടി. അദ്ദേഹം അത് കൈനീട്ടി വാങ്ങിയശേഷം മറിച്ചുനോക്കി.

“സർ, വാർഡനെ മിനിഞ്ഞാന്നുവരെ സംശയമുണ്ടായിരുന്നില്ല. പക്ഷെ ഇന്നലെ അതുതിരുത്തേണ്ടിവന്നു. എന്റെ ഭാര്യ ഓൺലൈനായി ഒരു ഡയമണ്ട് നെക്ലസ് വാങ്ങിയിരുന്നു. മിനിഞ്ഞാന്ന് രാത്രി അതിന്റെ കണ്ണിപൊട്ടിയെന്നുപറഞ്ഞ് അവൾ പരിഭവം പറഞ്ഞപ്പോൾ ഞാനാസൈറ്റിൽ കയറി കംപ്ലയിന്റ് കൊടുത്തു. ശേഷം ചുമ്മായൊന്നു കറങ്ങിനടന്നപ്പോഴാണ് റോബർട്ട് മുസ്ലിൻ എഴുതിയ ‘ദ മാൻ വിത്തോട്ട് ക്വാളിറ്റി’ എന്ന പുസ്തകത്തിന്റെ മുകളിൽ ചുവന്ന കടലാസിൽവച്ച 4 ഡയമണ്ട്സ് അടങ്ങിയ ഒരു ഫോട്ടോ കണ്ടത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി മൊഴിതന്ന അതുല്യയെ ഒരുദിവസം ഹോസ്റ്റലിൽപോയി കണ്ടിരുന്നു. ഞങ്ങൾ പിരിഞ്ഞതിന് ശേഷം വാർഡനെ മുറിയിൽപോയി കണ്ടു. അന്ന് വാർഡന്റെ മേശപ്പുറത്ത് ഇടതുവശം ചേർന്ന് കുറച്ചു പുസ്തകങ്ങൾ അടക്കിവച്ചിട്ടുണ്ട്. അതിലുണ്ടായിരുന്ന ഒരു പുസ്‌തകം ഇതാണ് സർ.”

“എങ്ങനെ സ്ഥിതീകരിക്കും രഞ്ജൻ? പലരുടെ കൈകളിലുമുണ്ടാകില്ലേ ഈ പുസ്തകം.?”
ഡിജിപി ചോദിച്ചു.

ഉടനെ രഞ്ജൻ ബാഗുതുറന്ന് 6×4 സൈസിലുള്ള 2 ഫോട്ടോകൾ ഡിജിപിക്കു നേരെനീട്ടി.

“സർ ഇതുകണ്ടോ, അതേ സൈറ്റിൽനിന്നും കിട്ടിയ മറ്റൊരു ഫോട്ടോയാണ്. ഇതിൽ ടേബിളിന്റെ മുകളിൽവിരിച്ചിട്ട തുണി അല്പം കാണുന്നുണ്ട്. ഇതേ തുണിതന്നെയാണ് വാർഡന്റെ ഓഫീസിലുള്ള ടേബിളിന്റെ മുകളിലുമുള്ളത്.”

“മ്..”
ഫോട്ടോവാങ്ങി പരിശോധിച്ച ഡിജിപിക്ക് രഞ്ജൻ പറഞ്ഞ കാര്യങ്ങൾ വളരെ വ്യക്തമായി കാണാൻ കഴിഞ്ഞു.

“ഈ വാർഡന്റെ മകൾ എങ്ങനെ കയറിവന്നു.?”
സംശയത്തോടെ രഞ്ജന്റെ വലതുവശത്തിരിക്കുന്ന ഐജി ചോദിച്ചു.

1 Comment

  1. How Anas got the secret of 7 January 1993????

Comments are closed.