ആരോ ഉള്ളത് പോലെ തോന്നി ലിജോയ്ക്കു ,അയാൾ കണ്ണുകൾ തുറന്നു എങ്കിലും എനിക്കാണ് പോലും അകത്തെ പേടി കൊണ്ട് ആ കട്ടിലിൽ തന്നെ കിടന്നു.
ജനലിൽ ചെറിയൊരു മുട്ട് കേട്ട് ലിജോ പതിയെ എണിറ്റു – അയാൾക്ക് തോന്നി നേരത്തെ ഇവിടെ നിന്നും ഓടി പോയ ഗുണ്ടകൾ ആകും എന്ന് –
ലിജോ എണിറ്റു ജനലിന്റെ അടുക്കൽ വന്നു പട്ടിയെ ജനലിന്റെ കൊളുത്തു മാറ്റി – വാതിൽ തുറന്നു -അവിടെ ലിജോ അവിടെ നിന്നും ഓടി പോയ ഗുണ്ടകളിൽ ഒരാളെ കണ്ടു- അയാൾ പറഞ്ഞു
സർ – ഈ പോലീസുകാർ നമ്മളെ കൊല്ലാനാണ് നോക്കുന്നത് – ഞങ്ങളെ അവർ ആണ് പോകാൻ പറഞ്ഞത് –
സർ അവർ അറിയാതെ പുറത്തേക്കു ഇറങ്ങി വരൂ ,നമ്മൾക്ക് ഇവിടെ നിന്നും പോകണം – കമ്മത്തിന്റെ വീട്ടിലേക്കു പോകുന്നത് ആണ് നല്ലതു – ഈ വീടിന്റെ പിന്നിലുള്ള റോഡിൽ വണ്ടി കൊണ്ട് വന്നിട്ടുണ്ട്,
സർ അവർ കാണാതെ ഇറങ്ങി വരൂ – പിന്നിലൂടെ വന്നാൽ മാറ്റി ഇപ്പോൾ പിന്നിൽ പോലീസുകാർ ആരും ഇല്ല
ലിജോ തലകുലുക്കി സമ്മതിച്ചു – പിന്നെ പുറത്തേക്കു ഇറങ്ങി – മുന്നിൽ നിൽക്കുന്ന പോലുകാർ കാണാതെ പതുങ്ങി പിന്നിലാതെ വാതിലിന്റെ അടുക്കൽ എത്തി – അത് തുറന്നു പറത്തിറങ്ങി അപ്പോൾ മുറിയിൽ ലിജോ കിടന്ന കട്ടിലിൽ തലയിണയുടെ കീഴിൽ അയാളുടെ തോക്കു ഉണ്ടയിരുന്നു – ലിജോ അത് എടുക്കാൻ വിട്ടു പോയിരുന്നു.
പുറത്തിറങ്ങി മതിലിന്റെ മുകളിൽ കയറി വെളിയിലേക്കു ശബ്ദം ഉണ്ടാക്കാതെ ചാടി ലിജോ – കുറച്ചു ദൂരെ ഒരു കാർ നിൽപ്പുണ്ടായിരുന്നു. അതിന്റെ അടുക്കലേക്കു നടന്നു ലിജോ.
പെട്ടെന്ന് തന്റെ പിന്നിൽ എന്തോ ഒരു ശബ്ദം കേട്ട് ലിജോ തിരിഞ്ഞു നോക്കി
അവിടെ ഒന്നും തന്നെ ഇല്ലായിരുന്നു – അറിയാതെ ലിജോയുടെ കൈ പിന്നിൽ തോക്കു തപ്പി – അപ്പോഴാണ് അത് താൻ എടുത്തില്ല എന്ന് മനസിലായത് –
അയാളുടെ നട്ടെല്ലിൽ കൂടി ഒരു വിറയൽ പാഞ്ഞു പോയി – അയാൾക്ക് ചുറ്റും പുകമഞ്ഞു വന്നു നിറയും പോലെ തോന്നി ലിജോയ്ക്,
ചുറ്റും തണുപ്പ് വന്നു നിറയുന്നതും ഒന്നും കാണുവാൻ സാധിക്കാത്തതും ലിജോയെ അസ്സ്വസ്ഥൻ ആക്കി – കൂടെ ഭയം കൊണ്ട് അയാൾക്ക് കാറിൽ ഇരിക്കുന്നവരെ ഒന്ന് വിളിക്കാൻ പോലും നാവു പൊന്തിയില്ല.
പെട്ടെന്ന് ഒരു ചെറിയ കാറ്റിൽ അയാൾക്കു ചുറ്റുമുള്ള മഞ്ഞൊക്കെ മാറി കാഴ്ച നേരെ ആയി.
എന്നാൽ തെന്റെ മുന്നിൽ ഉണ്ടായിരുന്ന കാറോ , പിന്നിൽ ഉണ്ടായിരുന്ന തന്റെ വീടോ അയാൾക്ക് കാണുവാൻ കഴിഞ്ഞില്ല .
താനിപ്പോ നിൽക്കുന്നത് ഒരു മലയുടെ മുകളിൽ ആണ് എന്ന സത്യം ലിജോ മനസിലാക്കി
ചുറ്റും മരങ്ങളും പാറകളും നിറഞ്ഞ ഒരു വലിയ മല.
ലിജോ ചുറ്റും നോക്കി – അയാൾക്ക് കുറച്ചു അകലെ ഒരാൾ നിൽപ്പുണ്ടായിരുന്നു – വലിയ കറുത്ത കോട്ടും കറുത്ത തൊപ്പിയും അണിഞ്ഞ ഒരാൾ
ലിജോ ആലോചിച്ചു – സദാശിവന്റെ വീഡിയോ വന്നപ്പോൾ അവിടെ ഉണ്ടായിരുന്ന സദാശിവനെ ഉപദ്രവിച്ച ആൾ, അയാളുടെ വേഷവും ഇതുപോലെ തന്നെ.
ലിജോയ്ക്കും മനസിലായി അയാളുടെ മരണം അടുക്കൽ ആയി എന്ന് –
അയാൾ അത് ഉൾക്കൊള്ളാൻ തയ്യാറായി, ഇനി ഏതു തരത്തിൽ മരിക്കുമെന്നും വേദന സഹിക്കാതെ എത്രയും പെട്ടെന്ന് തന്നെ അത് ഉണ്ടായാൽ മതി എന്നുമാണ് ഒരേ ഒരു ആഗ്രഹം.
കൂട്ടുകാരെ താമര മോതിരം 14 – ഇട്ടിട്ടുണ്ട് (21 -JAn / 5 .50 PM )
താമസിച്ചു പോയതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു
വായിക്കുക – വായിച്ചു അഭിപ്രായം കുറിക്കുക
അതുമാത്രമാണ് മുന്നോട്ടു പോകാനുള്ള പ്രചോദനം
സ്വന്തം ഡ്രാഗൺ
?
എവിടെ ബ്രോ കാണുന്നില്ലല്ലോ
താമര മോതിരം 14 -ട്രെയ്‌ലർ
30 – നു മുന്നേ അടുത്ത പാർട്ട് ……………………………………
കൂട്ടുകാരെ താമസിപ്പിക്കുന്നത് ക്ഷമ ആദ്യമേ ചോദിക്കുന്നു
ജോലിയുടെ കാര്യത്തിനായി ഒരു യാത്ര പോകേണ്ടി വന്നത് എന്റെ എല്ലാ പദ്ധതിയെയും തകിടംമറിച്ചു
എഴുത്തു പൂർണമായും നിർത്തി വയ്‌ക്കേണ്ടി വന്നു.
പിന്നീട് തുടങ്ങിയപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന പല ആശയങ്ങളും ചിതൽ മൂടിയിരുന്നു,
അവയൊക്കെ വീണ്ടും പൊടി തട്ടി എടുത്തു -എഴുതി ഫലിപ്പിച്ചെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നു.
വീണ്ടും നിങ്ങളെ മുന്നിൽ എത്തിയിരിക്കുന്നു – അനുഗ്രഹിക്കുക – തെറ്റുകൾ ഉണ്ടെങ്കിൽ കുറിക്കുക – സപ്പോർട്ട് ചെയ്യുക
സ്വന്തം – ഡ്രാഗൺ
താമര മോതിരം 14 -ട്രെയ്‌ലർ
ബദാമിയിൽ
തന്റെ ശരീരത്തിൽ നിന്നും പ്രാണൻ പോകുമ്പോഴും സന്തോഷത്തിന്റെ അങ്ങേയറ്റം ആയിരുന്നു ആ ‘അമ്മ ഹൃദയം – തന്റെ മകൻ അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ തിരികെ വന്നിരിക്കുന്നു , തന്നെ കെട്ടിപിടിച്ചിരിക്കുന്നു –
ഇനി അവൻ ഒറ്റയ്ക്കാണ് – അവനെ കാത്തോളണേ ” മഹാദേവാ ‘ എന്ന് പ്രാർത്ഥിച്ചു കണ്ടു തന്റെ ജീവൻ വെടിഞ്ഞു ആ മാതാവ്.
അമ്മയുടെ ശരീരത്തിൽ ജീവൻ ഇല്ല എന്നത് മനസിലാകാതെ തന്റെ കയ്യിലുണ്ടായിരുന്ന തുണി പാവ കൊണ്ട് അമ്മയുടെ മുഖത്തു ഉണ്ടായിരുന്ന രക്തം തുടച്ചു മാറ്റുന്നുണ്ടായിരുന്നു ആ ബാലൻ
*****************
കോട്ടയിൽ
അതിഘോരന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യർ എല്ലാം ആകെ തരിച്ചു നിൽക്കുകയാണ് – പലതരത്തിലുള്ള ക്രിയകളും കർമങ്ങളും കണ്ടിട്ടുണ്ട് – ബലി പോലും നേരിട്ട് കണ്ടിട്ടുണ്ട് – എന്നാൽ ആദ്യമായാണ് ഇതുപോലെ ഇത്ര കഠിനമായ ബലി കർമ്മം കാണുന്നത്.
ഹോമകുണ്ഡത്തിൽ തീ പകർന്നു തുടങ്ങിയപ്പോൾ തന്നെ ആ കുഴിക്കുള്ളിലേക്കു ചൂട് പകരാൻ തുടങ്ങി. ഹോമകുണ്ഡത്തിലേക്കു കൂടുതൽ തീ ആളി കത്തിയപ്പോൾ കാഞ്ഞിര തടിയിലേക്കു ചൂട് പിടിക്കുകയും തടിയിൽ കുതിർന്നു ഉണങ്ങി ഇരുന്ന രക്തം ചൂട് കൊണ്ട് ഉരുകി ഒളിക്കാൻ തുടങ്ങി – അവിടെ മുഴുവൻ പച്ച മാംസം കത്തുന്ന ഗന്ധം ഉയരാൻ തുടങ്ങി
ആ മുറിയുടെ വലത്തേ മൂലയിൽ വലിയ ചുവന്ന തുണി കൊണ്ട് മൂടി വച്ചിരുന്ന ഒരു രൂപം .
ഈ പ്രതിഷ്ടയുടെ പ്രതേകത എന്താണെന്നു വച്ചാൽ -ഇത് വിജയകരമായി ആദ്യ പൂജ ഏറ്റുവാങ്ങുന്ന ആ വേളയിൽ ആയിരം വർഷങ്ങൾ കൊണ്ട് ഒരു പ്രതിഷ്ടക്ക് കിട്ടുന്ന അതെ മുൻതൂക്കവും പ്രാധാന്യവും എല്ലാ അർത്ഥത്തിലും ആ പ്രതിഷ്ടക്ക് കിട്ടുന്നതായിരിക്കും.
ആ വലിയ പ്രതിഷ്ടയുടെ മുന്നിൽ ഇരുന്ന മന്ത്രവാദി അതി ഭയങ്കര ശബ്ദത്തിൽ വിളിച്ചു
“അതിഘോര “-
കർമ്മം ചെയ്യുമ്പോൾ അവിടെ കാരുണ്യത്തിനും പാവത്തിനും സ്ഥാനമില്ല – കർമ്മങ്ങൾ അതിന്റെ ശെരിയായ രീതിയിൽ പൂർത്തീകരിച്ചില്ലെങ്കിൽ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് കർമ്മിയുടെ വരും തലമുറകൾ കൂടി ആണെന്ന് മറന്നു പോയോ നീ………………………….
*******************************
വൈദ്യ ആശ്രമത്തിൽ
സാക്ഷാൽ വൈദ്യനാഥനെ സ്മരിച്ചു കൊണ്ട് വൈദ്യർ പുറത്തേക്കു ഇറങ്ങി – ഉണ്ണിയെ പൂർണ ആരോഗ്യവാനായി മാറ്റുവാൻ സ്വ ക്ഷേത്രത്തിൽ പൂജ അർപ്പിക്കുവാൻ ആയി.
മനസ് കൊണ്ട് ചെയ്ത അറിയുന്നതും അല്ലാത്തതുമായ എല്ലാ തെറ്റുകൾക്കും പരിഹാരം തേടി ഉറങ്ങിയ ശരീരത്തിൽ അതി ശക്തമായ മനസ് ഒരുക്കിയെടുക്കുകയായിരുന്നു എണ്ണത്തോണിയിൽ കിടക്കുന്ന ഉണ്ണി. ഇനിയുള്ള പലതിനെയും നേരിടാൻ വേണ്ടി
****************************
കണ്ണന്റെ വീട്
ദേവു ;- തന്റെ സ്വത സിദ്ധമായ പരിഭവത്തിലൂടെ മുഖം സങ്കടപ്പെടുത്തി വച്ച് – അവരോടു പറഞ്ഞു – എന്നോട് സംസാരിക്കാൻ ഇപ്പോൾ നിങ്ങള്ക്ക് സമയമോ താല്പര്യമോ ഇല്ല .പറഞ്ഞാൽ മതി ഞാൻ അങ്ങ് പൊയ്ക്കോളാം
കണ്ണൻ എഴുനേറ്റു :- പിന്നെ ദേവു വിന്റെ അടുക്കലായി ചെന്ന് പറഞ്ഞു
ദേവു…… എന്റെ മോളെ നിനക്കിതെന്താ…………… , നിന്നെ അങ്ങനെ ഇവിടെ നിന്ന് പറഞ്ഞു വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ , നിനക്ക് പോകണം എന്ന് പറഞ്ഞ പോലും നിന്നെ വിടും എന്ന് തോന്നുന്നുണ്ടോ
കണ്ണന്റെ മോളെ എന്ന വിളി കേട്ടപ്പോൾ തന്നെ ദേവു മുന്നോട്ടു ആഞ്ഞു കണ്ണനെ ചുറ്റി കെട്ടി പിടിച്ചിരുന്നു – അവനെ മോളെ എന്ന വിളി കേട്ടപ്പോഴേ അവളുടെ സ്വബോധം നഷ്ടപ്പെട്ടു അവനോടുള്ള പ്രേമം അതിന്റെ പരതമ്യത്തിൽ എത്തിയിരുന്നു.
അവളെ അവളുടെ എല്ലാ ശക്തിയും എടുത്തു അവൾ കണ്ണനെ വരിഞ്ഞു മുറുകിയിരുന്നു.
********************
അഗസ്ത്യകൂടം- കാർത്തു
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.
കുളി കഴിഞ്ഞു തന്റെ നിതംബത്തോളം നീളമുള്ള പനംകുല പോലെ ഉള്ള മുടി വിടർത്തിയിട്ടു – മാട്ടിയുടുക്കാൻ കൊണ്ടുവന്ന വസ്ത്രങ്ങളും മാറി ഈറനോടെ അവൾ വീട്ടിലേക്കു നടന്നു പോയി, കൂടെ ആ പശു കിടാങ്ങളും
വീട്ടിലേക്കു നടക്കുമ്പോഴും അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു – ഇപ്പോൾ കുറച്ചു ദിവസം ആയി അവളുടെ മനസ് കൈമോശം വന്ന അവസ്ഥയിൽ ആണ്.
അതിനു കാരണം അവൾ രാത്രികളിൽ കാണുന്ന സ്വപ്നം തന്നെ ആണ്.
താമരയുടെ വള്ളി – ഇലകൾ ഒന്നും ഇല്ല ഒരു വള്ളിയുടെ ഒരറ്റത്ത് കുറച്ചു വെറും മറു അറ്റത്തു ഒരു പൂവിന്റെ മൊട്ടും മാത്രം ഉള്ള ഒരു നീളത്തിലുള്ള വള്ളി.
കാണാൻ നല്ല അഴകുള്ള ഒരു ചെറിയ പൂ മൊട്ടു.
അയാൾ കുളി കഴിഞ്ഞു കരയിലേക്ക് കയറി വരുന്നു. ഒരു ചെറുപ്പക്കാരൻ ഇരുപത്തി അഞ്ചിൽ കൂടാത്ത പ്രായം ആറടിയോളം പൊക്കം , ഉറച്ച ശരീരം , ആ ശരീരത്തിൽ നിന്നും ജലകണങ്ങൾ ചന്ദ്ര വെളിച്ചത്തിൽ തിളങ്ങുന്നു ,
പ്രത്യക്ഷത്തിൽ ലക്ഷണ ശാസ്ത്ര പ്രകാരം കലിയുഗ വരദനായി തോന്നാമെകിലും ശാസ്ത്രീയമായി അപഗ്രഥിച്ചാൽ “ ഭഗവാൻ കണ്ണുമടച്ച് ധ്യാനനിഷ്ഠയിൽ മുഴുകി ഇരിക്കുന്നതിനാൽ മുഖം തേജഃപൂർണ്ണവും, പ്രശാന്തവുമാണ്.
***************************
ലിജോയുടെ വീട്
കാരണം സാധാരണ ക്രിമിനൽസ് ഒരിക്കൽ തോറ്റുപോയാൽ – പിന്നെ പെട്ടെന്നൊന്നും അടുത്ത പദ്ധതി ഇടുകയില്ല,അതാണെങ്കിൽ എത്രനാൾ എന്ന് കരുതി ലിജോയെ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യും – ഇതിപ്പോ പെട്ടെന്ന് തന്നെ അവനെ പിടിക്കാൻ സാധിക്കും എന്ന് തോന്നി Sp ക്കു.
Sp തിരികെ താഴേക്ക് ഇറങ്ങി പോയപ്പോൾ കുറച്ചു അകലെ മാറി ലിജോയുടെ വീടിനു പിന്നിലുള്ള റോഡിൽ ഒരു മരത്തിന്റെ ചുവട്ടിലായി പാർക്ക് ചെയ്തിരുന്ന കറുത്ത നിറമുള്ള സ്കോർപിയോ ചെറിയൊരു മുരൾച്ചയോടെ സ്റ്റാർട്ട് ആയി – അതിന്റെ ഡ്രൈവിംഗ് സീറ്റിൽ കറുത്ത വട്ട തൊപ്പി അണിഞ്ഞ ഒരാൾ ഇരിക്കുന്നണ്ടായിരുന്നു ചുണ്ടിൽ ചെറിയൊരു പരിഹാസ ചിരിയോടുകൂടി.
??????
❤️❤️❤️❤️