നെന്മേനി വാകയുടെ കിഴക്കോട്ടുപോയ വേര് ഞായറാഴ്ച കിളച്ചെടുത്ത് തഴച്ച് കുറിതൊട്ടാല് അഗ്നിബാധ അടുക്കില്ല അതും ക്രമീകരിച്ചു
അങ്ങനെ എല്ലാവിധ തയ്യാറെടുപ്പുകളും മേൽനോട്ടത്തോടെ നടക്കുന്നത് നോക്കി ഇരിക്കുന്നുണ്ടായിരുന്നു മന്ത്രവാദി.
ദുര്മന്ത്രവാദത്തില് താമസകര്മങ്ങള്ക്കാണ് പ്രാമുഖ്യം…….
കൈബലിയ്ക്കായി ഉള്ള ഒരുക്കങ്ങൾ ആയിരുന്നു അടുത്തതു വാഴപ്പോള കൊണ്ട് ബലിപീഠം/ബലിത്തട്ട് ഉണ്ടാക്കി, കുരുത്തോല നറുക്കുകളും കോല്ത്തിരിയും കുത്തി, അതില് ചില ബലികള് അര്പ്പിക്കുകയാണ് കൈബലിയുടെ സ്വഭാവം. കുരുതിതര്പ്പണവും ബലിപീഠത്തില് ചെയ്യാം…….
ഭൂതമാരണബലി.യുടെ കളങ്ങൾ അതിഘോരൻ നേരിട്ട് തന്നെ ആണ് വരയ്ക്കുന്നത് കാരണം മാരണഭൂതം, അപസ്മാരദേവത, മാരന്, ഗന്ധര്വ്വന്, വിമാനദേവതകള് തുടങ്ങിയവയെ ഉച്ചാടനം ചെയ്യുവാനുള്ള ബലികര്മമാണ് ഭൂതമാരണബലി.
അരി, വെറ്റില, ഇളനീര്, പൂവ്, പൊരി, തിരി തുടങ്ങിയ ഒരുക്കുകളും.
“ഇലഞ്ഞിക്കുഴ പിച്ചിപ്പൂ മഞ്ചാടിക്കുഴയും തഥാ അടയ്ക്കാ മലര് തെറ്റിപ്പൂ കൂവളത്തിലയും മലര് നിണവും മധുവും പനിനീര് തൂകിയങ്ങുടന് തുടഗിയവയും തയാറാക്കി വയ്ക്കുകയും ചെയ്ത അതിഘോരൻ അടുത്തതായി ഭദ്രബലി,രാവണബലി തുടങ്ങിയ ക്രിയകളുടെ ഒരുക്കങ്ങളിലേക്കു പോയി
മന്ത്രവാദസംബന്ധമായി ശ്രീഭദ്രയ്ക്ക് നല്കുന്ന ബലിയാണ് ഭദ്രബലി…….
ഓലകൊണ്ട് ഒരു രൂപമുണ്ടാക്കി, പുറത്തട്ട് (ഒരുതരം മുടി) വെച്ചു കെട്ടി, അതിന്റെ മുന്നിലാണ് ബലി അര്പ്പിക്കേണ്ടത്.അതിൽ കോഴിബലി മുഖ്യമാണ് എന്നാൽ നരബലി ഉണ്ടെങ്കിൽ കോഴി നിർബന്ധമല്ല താനും.
രാത്രിയുടെ അന്ത്യയാമത്തില് കഴിക്കുന്ന ബലികര്മമാണ് ‘രാവണബലി’ (രാവ്+അണ+ബലി).
ഒരു വലിയ കുഴി ആ മുറിയുടെ കിഴക്കു ഭാഗത്തായി എടുത്തിരുന്നു അതിന്റെ വശങ്ങളിൽ അത് മൂടാനുള്ള പലകകളും മറ്റും സജീകരിച്ചിരുന്നു
ആ കുഴിയിൽ കോഴിയെയോ മനുഷ്യനെയോ ആക്കി, പലക പാവി മണ്ണ് നിരത്തി, അതിന്മീതെ ഹോമാദികര്മങ്ങള് ചെയ്യുകയെന്നത് കുഴിബലിയുടെ പ്രത്യേകതയാണ്. ഹോമ കുണ്ഡത്തിന്റെ നേരെ താഴെ ആയി ഒരു ചെറിയ ദ്വാരം കുഴിയിലേക്ക് ഇടുകയും ചെയ്യും
ഹോമം കഴിയുമ്പോൾ ആ ജീവൻ ഏകദേശം പുക ശ്വസിച്ചും ചൂട് കൊണ്ടും പ്രാണവായു ഇല്ലാതെയും മരിച്ചിരിക്കും – ശേഷം പലക മാട്ടൂമ്പോൾ കുഴിയിലേക്ക് വീഴുന്ന ആ ഹോമകുണ്ഡത്തെ തല വെട്ടി രക്തം കൊണ്ട്
തീയേ വയ്ക്കുന്നത് വരെ നീണ്ടും പോലും ആ കർമ്മം.
അതിലേക്കായി ഏഴു ചുകന്ന ചോറുപിണ്ഡവും ഒരു കറുത്തപിണ്ഡവും തട്ടു നറുക്കിലയില് വെച്ച് എട്ടു വിളക്കു തിരികളും കത്തിച്ച വയ്ക്കാനുള്ള തയ്യാറെടുപ്പും ഏഴു കുത്തുപാളകളില് കുരുതിയും ഒന്നില് കറുത്ത നീരും തയ്യാറാക്കി കഴിഞ്ഞിരുന്നു
അങ്ങനെ ആ മന്ത്രവാദി തന്റെ ചിരകാല സ്വപ്നം കീഴടക്കാൻ ഉള്ള എല്ലാ സജ്ജീകരങ്ങളും അയാൾ ചെയ്തിരുന്നു.
ഒന്ന് കൊണ്ടും തന്റെ കർമ്മങ്ങൾക്കു തടസം വരരുത് അയാൾക്ക് നിർബന്ധം ഉണ്ടായിരുന്നു ആയതിനാൽ അയാൾ എല്ലാ വിധ മുൻകരുതലും എടുത്തിരുന്നു കൂടെ കബോളയുടെമ റെഡ്ഢിയുടെയും സഹായവും ഉണ്ടായിരുന്നു.
കബോളയുടെ കിങ്കരന്മാർ സാധാ ആ ഗ്രാമത്തിൽ റോന്തു ചുറ്റിക്കൊണ്ടേ ഇരുന്നു – ഒരു വീട്ടിലും പൂജകളോ പ്രാര്ഥനകളോ നടക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ അവർ അവിടെ തന്നെ ഉണ്ടായിരുന്നു.
കൂട്ടുകാരെ താമര മോതിരം 14 – ഇട്ടിട്ടുണ്ട് (21 -JAn / 5 .50 PM )
താമസിച്ചു പോയതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു
വായിക്കുക – വായിച്ചു അഭിപ്രായം കുറിക്കുക
അതുമാത്രമാണ് മുന്നോട്ടു പോകാനുള്ള പ്രചോദനം
സ്വന്തം ഡ്രാഗൺ
?
എവിടെ ബ്രോ കാണുന്നില്ലല്ലോ
താമര മോതിരം 14 -ട്രെയ്‌ലർ
30 – നു മുന്നേ അടുത്ത പാർട്ട് ……………………………………
കൂട്ടുകാരെ താമസിപ്പിക്കുന്നത് ക്ഷമ ആദ്യമേ ചോദിക്കുന്നു
ജോലിയുടെ കാര്യത്തിനായി ഒരു യാത്ര പോകേണ്ടി വന്നത് എന്റെ എല്ലാ പദ്ധതിയെയും തകിടംമറിച്ചു
എഴുത്തു പൂർണമായും നിർത്തി വയ്‌ക്കേണ്ടി വന്നു.
പിന്നീട് തുടങ്ങിയപ്പോൾ മനസ്സിൽ ഉണ്ടായിരുന്ന പല ആശയങ്ങളും ചിതൽ മൂടിയിരുന്നു,
അവയൊക്കെ വീണ്ടും പൊടി തട്ടി എടുത്തു -എഴുതി ഫലിപ്പിച്ചെടുക്കാൻ കുറച്ചു സമയം വേണ്ടി വന്നു.
വീണ്ടും നിങ്ങളെ മുന്നിൽ എത്തിയിരിക്കുന്നു – അനുഗ്രഹിക്കുക – തെറ്റുകൾ ഉണ്ടെങ്കിൽ കുറിക്കുക – സപ്പോർട്ട് ചെയ്യുക
സ്വന്തം – ഡ്രാഗൺ
താമര മോതിരം 14 -ട്രെയ്‌ലർ
ബദാമിയിൽ
തന്റെ ശരീരത്തിൽ നിന്നും പ്രാണൻ പോകുമ്പോഴും സന്തോഷത്തിന്റെ അങ്ങേയറ്റം ആയിരുന്നു ആ ‘അമ്മ ഹൃദയം – തന്റെ മകൻ അവന്റെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ തിരികെ വന്നിരിക്കുന്നു , തന്നെ കെട്ടിപിടിച്ചിരിക്കുന്നു –
ഇനി അവൻ ഒറ്റയ്ക്കാണ് – അവനെ കാത്തോളണേ ” മഹാദേവാ ‘ എന്ന് പ്രാർത്ഥിച്ചു കണ്ടു തന്റെ ജീവൻ വെടിഞ്ഞു ആ മാതാവ്.
അമ്മയുടെ ശരീരത്തിൽ ജീവൻ ഇല്ല എന്നത് മനസിലാകാതെ തന്റെ കയ്യിലുണ്ടായിരുന്ന തുണി പാവ കൊണ്ട് അമ്മയുടെ മുഖത്തു ഉണ്ടായിരുന്ന രക്തം തുടച്ചു മാറ്റുന്നുണ്ടായിരുന്നു ആ ബാലൻ
*****************
കോട്ടയിൽ
അതിഘോരന്റെ കൂടെ ഉണ്ടായിരുന്ന ശിഷ്യർ എല്ലാം ആകെ തരിച്ചു നിൽക്കുകയാണ് – പലതരത്തിലുള്ള ക്രിയകളും കർമങ്ങളും കണ്ടിട്ടുണ്ട് – ബലി പോലും നേരിട്ട് കണ്ടിട്ടുണ്ട് – എന്നാൽ ആദ്യമായാണ് ഇതുപോലെ ഇത്ര കഠിനമായ ബലി കർമ്മം കാണുന്നത്.
ഹോമകുണ്ഡത്തിൽ തീ പകർന്നു തുടങ്ങിയപ്പോൾ തന്നെ ആ കുഴിക്കുള്ളിലേക്കു ചൂട് പകരാൻ തുടങ്ങി. ഹോമകുണ്ഡത്തിലേക്കു കൂടുതൽ തീ ആളി കത്തിയപ്പോൾ കാഞ്ഞിര തടിയിലേക്കു ചൂട് പിടിക്കുകയും തടിയിൽ കുതിർന്നു ഉണങ്ങി ഇരുന്ന രക്തം ചൂട് കൊണ്ട് ഉരുകി ഒളിക്കാൻ തുടങ്ങി – അവിടെ മുഴുവൻ പച്ച മാംസം കത്തുന്ന ഗന്ധം ഉയരാൻ തുടങ്ങി
ആ മുറിയുടെ വലത്തേ മൂലയിൽ വലിയ ചുവന്ന തുണി കൊണ്ട് മൂടി വച്ചിരുന്ന ഒരു രൂപം .
ഈ പ്രതിഷ്ടയുടെ പ്രതേകത എന്താണെന്നു വച്ചാൽ -ഇത് വിജയകരമായി ആദ്യ പൂജ ഏറ്റുവാങ്ങുന്ന ആ വേളയിൽ ആയിരം വർഷങ്ങൾ കൊണ്ട് ഒരു പ്രതിഷ്ടക്ക് കിട്ടുന്ന അതെ മുൻതൂക്കവും പ്രാധാന്യവും എല്ലാ അർത്ഥത്തിലും ആ പ്രതിഷ്ടക്ക് കിട്ടുന്നതായിരിക്കും.
ആ വലിയ പ്രതിഷ്ടയുടെ മുന്നിൽ ഇരുന്ന മന്ത്രവാദി അതി ഭയങ്കര ശബ്ദത്തിൽ വിളിച്ചു
“അതിഘോര “-
കർമ്മം ചെയ്യുമ്പോൾ അവിടെ കാരുണ്യത്തിനും പാവത്തിനും സ്ഥാനമില്ല – കർമ്മങ്ങൾ അതിന്റെ ശെരിയായ രീതിയിൽ പൂർത്തീകരിച്ചില്ലെങ്കിൽ അതിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുന്നത് കർമ്മിയുടെ വരും തലമുറകൾ കൂടി ആണെന്ന് മറന്നു പോയോ നീ………………………….
*******************************
വൈദ്യ ആശ്രമത്തിൽ
സാക്ഷാൽ വൈദ്യനാഥനെ സ്മരിച്ചു കൊണ്ട് വൈദ്യർ പുറത്തേക്കു ഇറങ്ങി – ഉണ്ണിയെ പൂർണ ആരോഗ്യവാനായി മാറ്റുവാൻ സ്വ ക്ഷേത്രത്തിൽ പൂജ അർപ്പിക്കുവാൻ ആയി.
മനസ് കൊണ്ട് ചെയ്ത അറിയുന്നതും അല്ലാത്തതുമായ എല്ലാ തെറ്റുകൾക്കും പരിഹാരം തേടി ഉറങ്ങിയ ശരീരത്തിൽ അതി ശക്തമായ മനസ് ഒരുക്കിയെടുക്കുകയായിരുന്നു എണ്ണത്തോണിയിൽ കിടക്കുന്ന ഉണ്ണി. ഇനിയുള്ള പലതിനെയും നേരിടാൻ വേണ്ടി
****************************
കണ്ണന്റെ വീട്
ദേവു ;- തന്റെ സ്വത സിദ്ധമായ പരിഭവത്തിലൂടെ മുഖം സങ്കടപ്പെടുത്തി വച്ച് – അവരോടു പറഞ്ഞു – എന്നോട് സംസാരിക്കാൻ ഇപ്പോൾ നിങ്ങള്ക്ക് സമയമോ താല്പര്യമോ ഇല്ല .പറഞ്ഞാൽ മതി ഞാൻ അങ്ങ് പൊയ്ക്കോളാം
കണ്ണൻ എഴുനേറ്റു :- പിന്നെ ദേവു വിന്റെ അടുക്കലായി ചെന്ന് പറഞ്ഞു
ദേവു…… എന്റെ മോളെ നിനക്കിതെന്താ…………… , നിന്നെ അങ്ങനെ ഇവിടെ നിന്ന് പറഞ്ഞു വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ , നിനക്ക് പോകണം എന്ന് പറഞ്ഞ പോലും നിന്നെ വിടും എന്ന് തോന്നുന്നുണ്ടോ
കണ്ണന്റെ മോളെ എന്ന വിളി കേട്ടപ്പോൾ തന്നെ ദേവു മുന്നോട്ടു ആഞ്ഞു കണ്ണനെ ചുറ്റി കെട്ടി പിടിച്ചിരുന്നു – അവനെ മോളെ എന്ന വിളി കേട്ടപ്പോഴേ അവളുടെ സ്വബോധം നഷ്ടപ്പെട്ടു അവനോടുള്ള പ്രേമം അതിന്റെ പരതമ്യത്തിൽ എത്തിയിരുന്നു.
അവളെ അവളുടെ എല്ലാ ശക്തിയും എടുത്തു അവൾ കണ്ണനെ വരിഞ്ഞു മുറുകിയിരുന്നു.
********************
അഗസ്ത്യകൂടം- കാർത്തു
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്.
കുളി കഴിഞ്ഞു തന്റെ നിതംബത്തോളം നീളമുള്ള പനംകുല പോലെ ഉള്ള മുടി വിടർത്തിയിട്ടു – മാട്ടിയുടുക്കാൻ കൊണ്ടുവന്ന വസ്ത്രങ്ങളും മാറി ഈറനോടെ അവൾ വീട്ടിലേക്കു നടന്നു പോയി, കൂടെ ആ പശു കിടാങ്ങളും
വീട്ടിലേക്കു നടക്കുമ്പോഴും അവളുടെ മനസ് മറ്റെവിടെയോ ആയിരുന്നു – ഇപ്പോൾ കുറച്ചു ദിവസം ആയി അവളുടെ മനസ് കൈമോശം വന്ന അവസ്ഥയിൽ ആണ്.
അതിനു കാരണം അവൾ രാത്രികളിൽ കാണുന്ന സ്വപ്നം തന്നെ ആണ്.
താമരയുടെ വള്ളി – ഇലകൾ ഒന്നും ഇല്ല ഒരു വള്ളിയുടെ ഒരറ്റത്ത് കുറച്ചു വെറും മറു അറ്റത്തു ഒരു പൂവിന്റെ മൊട്ടും മാത്രം ഉള്ള ഒരു നീളത്തിലുള്ള വള്ളി.
കാണാൻ നല്ല അഴകുള്ള ഒരു ചെറിയ പൂ മൊട്ടു.
അയാൾ കുളി കഴിഞ്ഞു കരയിലേക്ക് കയറി വരുന്നു. ഒരു ചെറുപ്പക്കാരൻ ഇരുപത്തി അഞ്ചിൽ കൂടാത്ത പ്രായം ആറടിയോളം പൊക്കം , ഉറച്ച ശരീരം , ആ ശരീരത്തിൽ നിന്നും ജലകണങ്ങൾ ചന്ദ്ര വെളിച്ചത്തിൽ തിളങ്ങുന്നു ,
പ്രത്യക്ഷത്തിൽ ലക്ഷണ ശാസ്ത്ര പ്രകാരം കലിയുഗ വരദനായി തോന്നാമെകിലും ശാസ്ത്രീയമായി അപഗ്രഥിച്ചാൽ “ ഭഗവാൻ കണ്ണുമടച്ച് ധ്യാനനിഷ്ഠയിൽ മുഴുകി ഇരിക്കുന്നതിനാൽ മുഖം തേജഃപൂർണ്ണവും, പ്രശാന്തവുമാണ്.
***************************
ലിജോയുടെ വീട്
കാരണം സാധാരണ ക്രിമിനൽസ് ഒരിക്കൽ തോറ്റുപോയാൽ – പിന്നെ പെട്ടെന്നൊന്നും അടുത്ത പദ്ധതി ഇടുകയില്ല,അതാണെങ്കിൽ എത്രനാൾ എന്ന് കരുതി ലിജോയെ ഇങ്ങനെ പ്രൊട്ടക്ട് ചെയ്യും – ഇതിപ്പോ പെട്ടെന്ന് തന്നെ അവനെ പിടിക്കാൻ സാധിക്കും എന്ന് തോന്നി Sp ക്കു.
Sp തിരികെ താഴേക്ക് ഇറങ്ങി പോയപ്പോൾ കുറച്ചു അകലെ മാറി ലിജോയുടെ വീടിനു പിന്നിലുള്ള റോഡിൽ ഒരു മരത്തിന്റെ ചുവട്ടിലായി പാർക്ക് ചെയ്തിരുന്ന കറുത്ത നിറമുള്ള സ്കോർപിയോ ചെറിയൊരു മുരൾച്ചയോടെ സ്റ്റാർട്ട് ആയി – അതിന്റെ ഡ്രൈവിംഗ് സീറ്റിൽ കറുത്ത വട്ട തൊപ്പി അണിഞ്ഞ ഒരാൾ ഇരിക്കുന്നണ്ടായിരുന്നു ചുണ്ടിൽ ചെറിയൊരു പരിഹാസ ചിരിയോടുകൂടി.
??????
❤️❤️❤️❤️