❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50

ആയതാ…അതാ കല്യാണം അന്വേഷിച്ച് വന്നത്….നിക്കാഹിന്റെ അന്ന് വരാൻ പറ്റിയില്ല….പിന്നെ രാത്രി നിനക്ക് കാൾ ചെയ്യാം എന്ന് കരുതി….എന്നിട്ടോ….കാൾ ചെയ്യുമ്പോൾ ഒക്കെ നീ ബിസി….1.00 ക്കും 2.00ക്കും ഒക്കെ നീ ഓൺലൈനിൽ…ഫോൺ വിളിച്ചാൽ ബിസി….പിന്നെ ഞാൻ വിളിക്കൽ നിർത്തി….നീ ആരെയാ ഫോണിൽ ഈ സമയം വിളിക്കുന്നത് എന്ന് എനിക്ക് അറിയിയില്ല….അത് ഓർത്ത് ദേഷ്യം വെന്നിട്ടാണ് നേരത്തെ ഞാൻ നിന്നോട് ചൂടായാത്… എത്ര ചൂടായാലും എന്റെ ഇഷ്ടം പുറത്ത് വരും…അതാ നിന്നെ പേടിച്ച് നില്കുന്നത് കണ്ടപ്പോ അറിയാതെ….”

അതും പറഞ്ഞ് അവൻ നിർത്തിക്കളഞ്ഞ് നമ്മളെ കൈ വിട്ട് ബെഡിൽ ഓരം ചേർന്ന് കിടന്നു….നമ്മളെ കിളി ഒക്കെ കൂടും കുടുക്കയും എടുത്ത് നാട് വിട്ടു…ഓ മൈ ഗോഡ്….ശിറ്റ്….ഇവനോട് അല്ലെ അപ്പൊ നമ്മള് ചാറ്റ് ചെയ്തിരുന്നതും കാൾ ചെയ്തിരുന്നതും….അപ്പൊ നമ്മള് ദിവസവും കാൾ ചെയ്യുന്ന കോഴി ഇവൻ അല്ലേ….

നമ്മള് വേഗം മൊബൈൽ എടുത്ത് നോക്കി…എന്നിട്ട് കോഴിയുടെ നമ്പറിലേക്ക് കാൾ ചെയ്തു….

“ഹലോ….ഹാപ്പി ഫസ്റ്റ് നൈറ്റ് മുത്തേ ദല്ലാ….ഇത് നമ്മളാണ് റെയ്ന…”

“എടീ സാമദ്രോഹി റെയ്‌ന….നീ എന്താ ഈ കോഴിയുടെ ഫോണിൽ….”

“മോളെ ഇത് കോഴിയുടെ ഫോൺ ഒന്നും അല്ല….എന്റെ കാക്കുന്റെ ഫോൺ ആണ്…. നമ്മള് നിനക്ക് ഒരു പണി തരാൻ വേണ്ടി 500 രൂപ മുടക്കിയാണ് കാക്കുവിനെ കോഴി ആക്കിയത്….”

“ഡീ തെണ്ടീ….അത് എങ്ങനെ നടന്നു…..”

“സിമ്പിൾ മുത്തേ…വേറെ ഒന്നും അല്ല….എന്റെ കാക്കു നിന്റെ ഹസ്ബന്റ് റിഷുവിന്റെ ഫ്രണ്ട് കൂടിയാണ്….അപ്പൊ റിഷുവിന്റെ നമ്പർ എന്ന നിലയിൽ കാക്കുന്റെ നമ്പർ ആണ് അതിൽ സേവ് ചെയ്തിട്ടുള്ളത്….അത് എങ്ങനെ വന്നു എന്ന് വെച്ചാൽ റിഷുവിന് കുറച്ച് ബിസി ആയിരുന്നു ആ സമയത്ത്….അപ്പൊ നമ്പർ സേവ് ചെയ്യാൻ ഒക്കെ എന്റെ കാക്കുവിനെയാ ഏല്പിച്ചിരുന്നത്….ഹി..ഹി….”

“എടീ എന്റെ ജീവിതം കുളം തോണ്ടിയപ്പോ നിനക്ക് സമാധാനം ആയല്ലോല്ലേ…..”

“മോളെ ഇത് ഒക്കെ ചെറുത്….എനിക്ക് നീ തന്ന പണി ഞാൻ മറന്നിട്ടില്ല….എന്തൊക്കെ ആയിരുന്നു എന്റെ ഫസ്റ്റ് നൈറ്റിന് ബോയ്സിന്റെ ശബ്ദത്തിൽ എന്റെ ഫോണിലേക്ക് വിളിക്കുന്നു…സൊള്ളുന്നു…അത് ഒന്നും ഞാൻ മറന്നിട്ടില്ല….അങ്ങനെ ഞാനും എന്റെ ഹസ്സും തെറ്റിയിരുന്നത് ഒരു വർഷമാ…നിനക്ക് അറിയോ….”

“ഹി..ഹി…അത് ഒക്കെ ഒരു രസം അല്ലെ മുത്തേ റെയ്‌നാ….”

“ആഹ്…രസം ആണല്ലോ…അത് പോലെ ഒരു രസം ഞാൻ നിനക്കും തന്നു അത്രേ ഒള്ളൂ….അപ്പൊ ഒക്കെ ഒരിക്കൽ കൂടി ഹാപ്പി ഫസ്റ്റ് നൈറ്റ്….?”

അതും പറഞ്ഞ് തെണ്ടി ഫോൺ വെച്ച്….അത് നമ്മളെ ചങ്ങത്തി
ആണ് ട്ടോ….അവൾക്ക് പണി കൊടുത്തപ്പോ ഓർത്തില്ല ഇങ്ങനെ ഒന്ന് തിരിച്ച് കിട്ടും എന്ന്… ങ്ങീ….

നമ്മള് ചെക്കനെ നോക്കിയപ്പോ ലവൻ ഉണ്ട് ചുരുണ്ട് മൂടി കിടക്കുന്നു…പിന്നെ ഒന്നും നോക്കിയില്ല നേരെ അവന്റെ അടുത്ത് പോയി കെട്ടിപ്പിടിച്ച്കിടന്നു….
അവൻ നമ്മളെയും ചേർത്ത് പിടിച്ചു….

റിശുവിന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു….അവനോട് കുറച്ച് മുന്നേ അവളുടെ ഫ്രണ്ട് റെയ്നയുടെ കാക്കു അതായത് അവന്റെ ചങ്ക് എല്ലാ കാര്യവും പറഞ്ഞിരുന്നു….അവളെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ഓരോന്ന് ചെയ്തത് ആണെന്ന് പറഞ്ഞു….ആദ്യം ചങ്ക് പറയുന്നത് കേട്ട് അവന് ദേഷ്യം വന്നു…..പിന്നെ ചങ്കിന് കൊടുത്ത പണി ഒക്കെ നോക്കുമ്പോൾ ഇത് ഒക്കെ പുല്ല് ആണ് എന്ന് അവന് തോന്നി…

അവൻ അവളെ നോക്കിക്കൊണ്ട് മനസ്സിൽ മെല്ലെ മന്ത്രിച്ചു…എനിക്കായ് *തെളിഞ്ഞ് വന്ന പൂക്കാലം* ആണ് പെണ്ണെ നീ….

###################

അപ്പൊ പിന്നെ പറയാനുള്ളത് അത് തന്നെ…ആ…മനസ്സിലായില്ലേ….ഇഷ്ടം ആയാലും ആയില്ലേലും നമ്മക്ക് വേണ്ടി ഒരു വരിയെങ്കിലും കുറിക്കണംട്ടോ.. .,.മറക്കല്ലേ…

3 Comments

  1. Super!!!

  2. ♥️♥️♥️

  3. സുദർശനൻ

    നന്നായിട്ടുണ്ട്.

Comments are closed.