“സേട്ടാ……”
വിളിച്ചതെ ഓർമ്മ ഒള്ളൂ…പിന്നെ കാണുന്നത് പാറിക്കളിക്കുന്ന വസ്തുക്കളെ ആണ്…. മൊബൈൽ
ടി വി പൈറ്റിംഗ്സ് etc… ഒക്കെ ഇതാ പാറിപ്പറക്കുന്നു….നമ്മള് അത് ഒക്കെ
കൗതുകത്തോടെ നോക്കി….ആദ്യം ആയിട്ട ഇങ്ങനെ ഒരു സീൻ….ഇനി ഇപ്പൊ ഞാൻ അല്ലാതെ ഒന്നും ഇല്ല റൂമിൽ പാറിപറക്കാത്തത്….മിക്കവാറും ഇവൻ എന്നെയും ചവിട്ടി ഉഗാണ്ടയിലേക്ക് പറപ്പിക്കും….ഗോഡ് നീ തന്നെ തുണ….
നമ്മള് കണ്ണും പൂട്ടി ഒരു മൂലക്കൽ നിന്നു….പിന്നെ സൗണ്ട് ഒന്നും കേൾക്കാതെ ആയപ്പൊ മെല്ലെ കണ്ണ് തുറന്നു…ഡിം….ഇതാ കിടക്കുന്നു ചട്ടീം കലോം…ചെക്കൻ നമ്മളെ തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ നമ്മളോട് ചേർന്ന് മുന്നിൽ തന്നെ നില്കുന്നുണ്ട്….ആ കണ്ണുകളിലെ ഭാവം എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല….
അവന്റെ ചുടു നിശ്വാസം നമ്മളെ മുഖത്തിലൂടെ അരിച്ചതും അറിയാതെ മുഖം ചെരിച്ച് പിടിച്ചു…അപ്പൊത്തന്നെ അവൻ നമ്മളെ മുഖം അവന്റെ നേരെ ആക്കിപ്പിടിച്ചു….പെട്ടന്നാണ് അവൻ നമ്മടെ അധരങ്ങൾ കീഴടക്കിയത്….പ്രതീക്ഷിക്കാത്ത ഒന്നായതിനാൽ നമ്മള് ഒന്ന് പുളഞ്ഞു അവന്റെ ഷെർട്ടിൽ പിടി മുറുക്കി….
കുറച്ച് നേരം അത് തുടർന്നതും പെട്ടന്ന് എന്തോ വെളിവ് വെന്ന പോലെ നമ്മള് അവനെ പിടിച്ച് തള്ളി നെഞ്ചിൽ കൈ വെച്ച് നീട്ടി ശ്വാസം വലിച്ചു….
പിന്നെ അവനെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വൃത്തികേടായി കിടക്കുന്ന റൂം ഒക്കെ ശരിയാക്കി സോഫയിൽ കേറി കിടന്നു….ഹും ദുഷ്ടൻ…സത്യത്തിൽ ഇവൻ ഏതാ…കലിപ്പനോ അതോ കോഴിയോ അതോ നമ്മളെ സ്നേഹിക്കുന്ന ചെക്കാനോ…
അല്ല നേരത്തെ എന്തിനാ ലവൻ കലിപ്പായേ….കോഴി എന്ന് വിളിച്ചിട്ടോ….ഏയ് അത് ആവാൻ ചാൻസ് ഇല്ല….കോഴിയെ പിന്നെ കോഴി എന്നല്ലാതെ കൊറങ്ങാ എന്ന് വിളിക്കാൻ പറ്റോ….വേറെ എന്തോ ഉണ്ട്….
ഓരോന്ന് ആലോജിച്ച് എപ്പോഴോ ഉറങ്ങി….ഉറക്കത്തിൽ എപ്പളോ ഒന്ന് ഞെട്ടി എണീച്ചപ്പോ നമ്മള് ചെക്കനെ നോക്കി…ദാ ലവൻ ഫോണിൽ തോണ്ടുന്നു….ഹമ്മോ കോഴി….ഇവന് ഇത് തന്നാ പണി…ഇപ്പൊ ശരിയാക്കിത്തരാം മോനേ നിന്റെ കോഴിത്തരം….
നമ്മള് മെല്ലെ സൗണ്ട് ഉണ്ടാക്കാതെ എണീച്ച് ചെക്കന്റെ അടുത്ത് പോയി ഫോൺ വലിക്കാൻ നിന്നതും അവൻ നമ്മളെ പിടിച്ച് ഒറ്റ വലിയാണ്….അതോടെ നമ്മള് ബെഡിൽ ലാൻഡ് ആയി…
ചെക്കൻ നമ്മളെ തുറിച്ച് നോക്കുന്നുണ്ട്…അത് കണ്ട് നമ്മള് ഒന്ന് ഇളിച്ച് കൊടുത്ത് പോകാൻ നിന്നതും നമ്മളെ കൈ പിടിച്ച് വെച്ചു…. ന്ന്ട്ട് നാളെ ഒരു നോട്ടം ആണ്….
“അ…അത് പിന്നെ ഞാൻ ചുമ്മാ വെന്നതാണ്….”
“ഞാൻ വല്ലതും ചോദിച്ചോ….”
അത് കേട്ടപ്പൊ നമ്മള് ഒന്ന് ഇളിച്ച് കൊടുത്തു….
“നിനക്കെന്തിനാ എന്റെ ഫോൺ…..”
“ഹും നിങ്ങൾ വലിയ ശോ ഒന്നും കാണിക്കേണ്ട….നട്ടപ്പാതിരാക്ക് ഏത് പെണ്ണിനോടാണ് കൊഞ്ചുന്നത്….”
“ഡീ…വേണ്ടാത്ത ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ….”
“ഞാൻ സത്യം തന്നെയാണ് പറയുന്നത്….എനിക്ക് എല്ലാം അറിയാം…നിങ്ങളുടെ വാട്ട്സ് അപ്പും കാൾ ഹിസ്റ്റോറിയും എടുത്ത് നോക്കിയാൽ അപ്പൊ അറിയാം….”
നമ്മള് നല്ല അന്തസിൽ തന്നെ പറഞ്ഞു…അപ്പൊത്തന്നെ ചെക്കൻ നമ്മളെ നേരെ ഫോൺ നീട്ടി….നമ്മള് അപ്പൊത്തന്നെ ഒനെ ഒന്ന് പുഛിച്ചു ഫോൺ വാങ്ങി ആദ്യം തന്നെ കാൾ ഹിസ്റ്ററി നോക്കി…അപ്പൊ അങ്ങനെ സംശയിക്കപ്പെടേണ്ട ആരും ഇല്ല…ഇവിടുത്തെ ഉമ്മിയും പിന്നെ നാത്തൂനും ഉണ്ട്….അവൻ നമ്മളെ നോക്കി പിരികം പൊന്തിച്ചു…നമ്മള് സമ്മതിച്ച് കൊടുക്കോ… ഇല്ലല്ലോ…കാരണം എന്താ…ആ അതന്നെ ദിവസവും നമ്മള് ഇവന് ഇവിക്കുന്നതാണെല്ലോ…എന്നിട്ട് കാൾ ഹിസ്റ്റോറിയിൽ അത് ഇല്ല…
“എന്താ…മണവാട്ടി വല്ലതും കിട്ടിയോ….”
“നീ വല്ലാതെ പറയേണ്ട…കാൾ ഹിസ്റ്ററി നീ ഡിലീറ്റ് ചെയ്തതാവും….പിന്നെ വാട്ട്സ് ആപ്പ് ചാറ്റ് ക്ലിയർ ചാറ്റ് അടിക്കേം ചെയ്തിട്ടുണ്ടാവും….”
“ഡീ…ഇല്ലാത്തത് പറയരുത്…..നീയാവും കോഴി….നല്ല പിടയ്ക്കുന്ന പെൺകോഴി….”
“നീയാടാ തെണ്ടി കോഴി……”
“നീ ആരോടാഡീ രാത്രി സൊള്ളി ഇരിക്കാറ്…..”
ദേ ഈ ചെക്കൻ ചോദിക്കുന്നത് നോക്ക്…പരട്ട കിളവൻ….പാതിരാ വരെ ഇവനും ആയി കാൾ ചെയ്യുന്ന എന്നൊട് ഇവൻ തന്നെ ഇത് ചോദിക്കണം….
“പറയ്….എന്താ നാവ് ഇറങ്ങിപ്പോയോ…നിന്റെ കാൾ ഹിസ്റ്ററി ഒന്ന് എടുത്ത് നോക്കിയാൽ അറിയാം നിന്റെ നിലവാരം….ഉള്ള സത്യം പറയാം….എനിക്ക് നിന്നെ പെരുത്ത് ഇഷ്ടം ആയിരുന്നു….കോളേജിൽ നിന്ന് ഇഷ്ടം
Super!!!
♥️♥️♥️
നന്നായിട്ടുണ്ട്.