❤തെളിഞ്ഞ് വെന്ന പൂക്കാലം❤ [Shamna Mlpm] 50

ആണ്….മറുതലക്കൽ നിന്നും ഹെലോ എന്ന് കേട്ടതും നമ്മള് മിണ്ടാതെ നിന്നു….ആള് എങ്ങനാ ആവൊ…കലിപ്പൻ ആണെങ്കിൽ ഇപ്പളെ ഒക്കെ കണ്ടറിഞ്ഞ് ചെയ്യാം…

“ഹലോ…ആരാണ്…ഹലോ….ഹലോ…
ആരാണ്…”

അപ്പൊ തെണ്ടി എന്റെ നമ്പർ ഒന്നും ഇല്ലല്ലേ….ദുഷ്ടൻ…ഇവൻ ഒക്കെ എങ്ങനെ എന്റെ തലയിൽ തന്നെ വന്നു ദൈവമേ….മനസ്സിൽ ആണ്ട്ടോ പറഞ്ഞത്….

“ഹലോ…ഇതാരാണ് ഈ നട്ടപ്പാതിരാക്ക്…ഓരോന്ന് ഇറങ്ങിക്കോളും മനുഷ്യനെ ശല്യം ചെയ്യാൻ…..”

“അയ്യോ വെക്കല്ലേ സേട്ടാ…..ഇത് നമ്മളാണെ….”

കുറച്ച് പഞ്ചാര കലക്കിയാണ് പറഞ്ഞത്….ഹി..ഹി..ആള് എങ്ങനാ നോക്കല്ലോ….എന്തായാലും നമ്മളെ നമ്പർ സേവ് അല്ല ലവന്റേതിൽ…അപ്പൊ ഒരു കൈ നോക്കാം…

“സേട്ടാ…കേൾക്കുന്നില്ലേ….ഇത് നമ്മളാണ് സേട്ടാ….”

“ഏത് നമ്മള്……”

“ഇത് നമ്മളെന്നെ സേട്ടാ… നമ്മളെ അറിയില്ലേ….ഇത് നമ്മളാണ്…നമ്മളെ സേട്ടന് അറിയില്ലേ…അറിയില്ലേ….ങ്ങീ….നമ്മളെ അറിയാത്ത സേട്ടനെ നമ്മൾ ഇന്ന് വരെ കണ്ടിട്ടില്ല സേട്ടാ….സേട്ടനെ ഞാൻ സേട്ടൻ എന്ന് വിളിക്കുന്നതിൽ സേട്ടിനും സേട്ടന്റെ സേട്ടനും വല്ല കുഴപ്പവും ഉണ്ടോ സേട്ടാ….ഇല്ലല്ലോ സേട്ടാ…”

“ഇല്ല സേച്ചി….സേച്ചി എന്നെ സേട്ടാ എന്ന് വിളിച്ചോളൂ….”

അവനും നമ്മള് പറഞ്ഞ അതെ കൗണ്ടറിൽ സേട്ടന് സേച്ചി എന്ന് തിരിച്ച് അടിക്കുന്നത് കേട്ട് അറിയാതെ ചിരി വന്നു…ഒരു സേച്ചി വന്നപ്പോ ഇവന്റെ ഉറക്ക് ഒക്കെ പോയി എന്നാ തോന്നുന്നത്…ഹമ്മോ പക്കാ നാടൻ പൂവൻ ആണെന്നാ തോന്നുന്നത്….

“ഹലോ സേച്ചി പോയോ…..”

എടാ മണകുണാഞ്ചാ….നീ ഇങ്ങനെത്തവൻ ആയിരുന്നു അല്ലേ… എന്താ ഒലിപ്പിക്കൽ….ഇത്രക്ക് കോഴിത്തരം ഉള്ളവരെ തന്നെ എനിക്ക് കിട്ടിയല്ലോ റബ്ബേ…അതിന് മാത്രം ഞാൻ എന്ത് ചെയ്തു….ങ്ങീ….ഇനി കല്ലിയണം കഴിഞ്ഞിട്ട് ഇവനെ ഒന്ന് മാറ്റിയെടുക്കണം….നിന്നെ ഞാൻ ശെരിക്ക് ഒന്ന് കാണുന്നുണ്ട് മോനെ…അത് വരെ നീ കളി….

“സേച്ചി…ഹലോ സേച്ചി….വെക്കല്ലേ സേച്ചി…പോകല്ലേ സേച്ചി….”

“ഇല്ല സേട്ടാ…ഞാൻ പോകുന്നില്ല….”

നമ്മള് പല്ല് കടിച്ച് ദേഷ്യം കടിച്ചമർത്തി പറഞ്ഞു….കുറേ നേരം അവന്റെ കോഴിത്തരം കേട്ടിരുന്നു….ഇവൻ കലിപ്പൻ ആണെന്ന് കരുതിയിരുന്ന എനിക്ക് പിഴച്ചു…അസ്സൽ പൂവൻ കോഴി….പിന്നെ എന്താ നമ്മക്ക് വിളിക്കാത്തെ…ഇനി നമ്മളെ നമ്പർ കിട്ടാഞ്ഞിട്ടാണോ…ആവോ….

കുറേ സമയത്തിന് ശേഷം ആണ് അവൻ ഫോൺ കട്ട് ചെയ്തത്…അത് കഴിഞ്ഞ് കുറേ വാട്സപ്പിലും ചാറ്റ് ചെയ്ത് എപ്പഴോ ഉറങ്ങി….

കല്യാണം വരെ എല്ലാ ദിവസവും ഞങ്ങൾ ഫോണിൽ വിളിച്ച് സംസാരിച്ചു….അവനോട് ഞാൻ നിന്റെ പെണ്ണ് ആണെന്ന് പറയാൻ തോന്നിയില്ല….ഫസ്റ്റ് നൈറ്റിന് അത് ഞാനായിരുന്നു എന്നും പറഞ്ഞ് ഷോക്ക് കൊടുക്കണം എന്നൊരു പ്ലാൻ മനസ്സിലുണ്ട്…..പിന്നെ ആ കോഴിത്തരം നിർത്തിക്കണം…ഹും…കുറേ പണി ഉണ്ട്….ഹി..ഹി…ഉത്തരവാദിത്വബോധം ഉള്ള ഭാര്യ ആവേണ്ടേ….

അങ്ങനെ കാത്തിരുന്ന ദിവസം എത്തി….സന്തോഷപ്പെരുമഴ…..എന്നാലും ആ കോഴിയെ കുറിച്ച് ആലോജിക്കുമ്പോ കാലിൽ നിന്ന് തരിച്ച് കേറുന്നുണ്ട്….എത്ര പെണ്ണുങ്ങളോട് കെഞ്ചുന്നുണ്ടോ എന്തോ….എന്റെ തലവിധി….ഒക്കെ ഞാൻ ശരിയാക്കും….

കല്ലിയാണം ഒക്കെ ഗംഭീരം ആയിത്തന്നെ നടന്നു….ചെക്കന്റെ വീട്ടിൽ പോകാൻ ആയപ്പൊ ഫോർമാലിറ്റിക്ക് വേണ്ടി ചുമ്മാ ഒന്ന് ഉമ്മനെയും ഉപ്പാനെയും കെട്ടിപ്പിടിച്ച് കരഞ്ഞു….അല്ലാതെ കരച്ചിൽ ഒന്നും വന്നില്ല…ഹി..ഹി…അറുക്കാൻ ഒന്നും അല്ലല്ലോ കൊണ്ട് പോകുന്നത്…..ഈ….

ബട്ട്…നമ്മളെ ചെക്കന്റെ മോന്ത ഫുൾ കലിപ്പ്….രാത്രി ഇങ്ങനെ അല്ലല്ലോ…ഫുൾ കോഴി ആകും…ഇപ്പൊ കലിപ്പ്…ഹാഹാ…അന്തസ്…നിന്നെ ഞാൻ ശരിയാക്കും….ഒരു തുള്ളി ചിരി ആ മുഖത്ത് ഇല്ല…നമ്മളെ ഒരുമാതിരി നോട്ടം….നമ്മള് എന്തോ വലിയ അപരാധം ചെയ്ത പോലെ….നമ്മള് പിന്നെ മൈൻഡ് ചെയ്യാൻ പോയീല…രാത്രി കാണിച്ച് കൊടുക്കാം….

സാദാരണ ഫസ്റ്റ് നൈറ്റിന് എല്ലാ പെണ്ണുങ്ങളും പേടിച്ചാകും പോകാ എന്നാ നമ്മള് പറഞ്ഞ് കേട്ടിട്ടുള്ളത്…ബട്ട് നമ്മള് തികച്ചും വ്യത്യസ്തം ആയിരുന്നു…ഒരു പേടിയും ഇല്ല ബേജാറും ഇല്ല….ഇന്ന് നൈറ്റിന് അവന്റെ കോഴിത്തരം പൊളിയും എന്നുള്ള സന്തോഷത്തിൽ ആയിരുന്നു….

നാത്തൂൻ തന്ന പാലുമായി റൂമിലേക്ക് ചെന്നു…. അപ്പൊ ദാ വരുന്നു നമ്മളെ കോഴി കലിപ്പൻ ബാത്‌റൂമിൽ നിന്ന്…..നമ്മളെ ഒരു മൈൻഡും ഇല്ല…ഹാഹാ…അത് ശെരി…അങ്ങനെ ആയോ….ഇപ്പൊ ശരിയാക്കിത്തരാം…

“ഡാ കോഴി…..”

നമ്മളെ വിളികേട്ട് ഓൻ ഒറ്റ തിരിയൽ ആണ്…. കണ്ണൊക്കെ ചുവന്ന്… കണ്ടിട്ട് നമ്മളെ കയ്യും കാലും വിറക്കാൻ തുടങ്ങി…അപ്പൊ ഇവൻ കോഴി അല്ലേ… കോഴി വിത്ത് കാലിപ്പാകും….ഛെ അങ്ങനെ വിളിച്ചാൽ മതിയായിരുന്നു…അടുത്തതിൽ നോക്കാം…ഇപ്പൊ എന്തായാലും പെട്ടു….

ഇവനെ മയക്കാൻ എനിക്ക് അറിയാം….നാല് പഞ്ചാര പറഞ്ഞാൽ മതി….ഇവൻ വീഴും ഉറപ്പാ…നമ്മളെ ഒരു സേട്ടാ എന്ന വിളി മതി….

3 Comments

  1. Super!!!

  2. ♥️♥️♥️

  3. സുദർശനൻ

    നന്നായിട്ടുണ്ട്.

Comments are closed.