ആദ്യം ഫസ്റ്റ് നൈറ്റിന് പാവത്തെ പോലെ നില്കുന്നു….കരയുന്നു…അപ്പുറത്തെ സോഫയിൽ കിടക്കുന്നു….ചില തീരുമാനങ്ങൾ എടുക്കുന്നു….ചെക്കൻ സുഖമായി ബെഡിൽ ഉറങ്ങുന്നു….എ സി സ്പീഡ് കൂട്ടി നായികയെ ബുദ്ദി മുട്ടിക്കുന്നു… നായിക തണുത്ത് വിറക്കുന്നു…എ സി സ്പീഡ് കുറക്കുന്നു….
രാവിലെ എണീറ്റ് സെർവെന്റ് തന്ന കോഫിയുമായി ചെക്കന്റെ അടുത്ത് പോകുന്നു…ചെക്കൻ തന്റെ കാര്യത്തിൽ ആരും ഇടപെടേണ്ട എന്നും പറഞ്ഞ് അലറുന്നു….
പെണ്ണിന്റെ വീട്ടിലേക്ക് വിരുന്ന് പോകുന്നു….പെൺ വീട്ടുകാരുടെ അടുത്ത് ചെക്കൻ മാന്യമായി പെരുമാറുന്നു….പെണ്ണ് ചെക്കന് പണികൾ കൊടുക്കുന്നു….ചെക്കന്റെ ദേഷ്യം വർധിക്കുന്നു….ചെക്കന്റെ വീട്ടിൽ എത്തിയ ശേഷം പെണ്ണിന് പണികൾ തിരികെ കിട്ടുന്നു….
പെണ്ണ് കോളേജിൽ പോകാൻ ചോദിക്കുന്നു….ചെക്കൻ പറ്റില്ല എന്ന് പറയുന്നു….പെണ്ണിന് ദേഷ്യവും സങ്കടവും വരുന്നു…കോളേജിൽ പോകാൻ വേണ്ടി അവനെ അനുസരിക്കാം എന്ന് പറയുന്നു…
ഹണിമൂൺ ട്രിപ്പ് പോകാൻ വീട്ടുകാർ നിർബന്ധിപ്പിക്കുന്നു….അവരുടെ നിര്ബന്ധത്തിന് വഴങ്ങി ട്രിപ്പ് പോകുന്നു….രണ്ട് പേരും തല്ല് കൂടി കൂടുതൽ അടുക്കുന്നു….ഇടയിൽ അറിയാതെ സംഭവിക്കുന്ന ചില റൊമാൻസുകൾ….
തല്ല് കൂടൽ വർധിക്കുന്നു അതോടൊപ്പം റൊമാൻസും….തല്ല് കൂടി തല്ല് കൂടി രണ്ടും മനസ്സിൽ കട്ടക്ക് പ്രണയിക്കുന്നു….ചെക്കന്റെ മനസ്സിൽ പ്രണയം വിരിയുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് പെണ്ണ് തെറ്റുന്നു…..അവൻ അവളുടെ പിറകെ നടക്കുന്നു….
അതിന്റെ ഇടയിൽ ആവും വില്ലൻമാരുടെ വെരവുകൾ…അതോടെ പ്രണയം കൊടുക്കുന്നു….ചെക്കന്റെ അല്ലെങ്കിൽ പെണ്ണിന്റെ ഒരു പാസ്റ്റ് ലൈഫും ഉണ്ടാകും….അത് തേപ്പോ കൊലക്കേസോ മറ്റോ ആകാം….
വില്ലന്മാർ പരാജയം കൂടുതൽ ഏറ്റ് വാങ്ങി അവരുടെ റോൾ ഭംഗിയായി നോക്കും….നായകൻ വിജയിച്ച് കൊണ്ടിരിക്കും….
ഒടുവിൽ എന്ത് തന്നെ ആയാലും കീരിം പാമ്പും ആയി നടന്നവർ തേനും ചക്കരയും ആകും….അതിന്റെ ഇടയിൽ അവരുടെ ട്രോഫിയുടെ വരവും…അതോടെ കഥ കഴിഞ്ഞു….
ഇത്രയേ ഒള്ളൂ….ഹി..ഹി..അത് ഒക്കെ നമ്മളെ കൊണ്ടും പറ്റും…ആദ്യം പാവത്തെ പോലെ നിൽക്കും….പിന്നെ നമ്മള് പുലി ആകും മക്കളേ… നിങ്ങൾ കണ്ടോ…..പിന്നെ ഒരു ബ്ലാഗറ്റ് ഒക്കെ ആയി പോകണം….അഥവാ ചെക്കൻ എ സി ഇട്ട് നമ്മളെ ബുദ്ദിമുട്ടിച്ചാലോ…മുൻ കരുതൽ നല്ലതാണ്….
പെട്ടന്നാണ് നമ്മളെ ഫോൺ കിടന്ന് കാർന്നത്…. നമ്മള് വേഗം ഫോൺ എടുത്തു… ചെക്കൻ ആണെങ്കിലോ…നമ്മള് പൊളിക്കും….
“ഹലോ ദിൽശ ഇത്ത അല്ലേ…. ഇത് നമ്മളാണ് റിശുവിന്റെ പെങ്ങൾ….”
ഛെ…പെരട്ട കിളവി നീ ആയിരുന്നോ…നമ്മള് നമ്മളെ ചെക്കന് ആണെന്ന് കരുതി….മനസ്സിൽ പറഞ്ഞത് ആണ് ട്ടോ….ഹി..ഹി…അല്ലാതെ നമ്മള് പറയോ…നഹി..നഹി…ദാറ്റ് ഈസ് നമ്മളെ നാത്തൂൻ ഹേ….എനിക്ക് വയ്യ ഇപ്പോത്തന്നെ നാത്തൂൻ പോര് ഒക്കെ തുടങ്ങാൻ….
“ഹലോ…എന്താ ഒന്നും മിണ്ടാതെ ഇത്തു….ഒന്നും മിണ്ടാത്ത ടൈപ് അല്ലല്ലോ ഫുൾ വായാടി ആണെന്നാ പറഞ്ഞ് കേട്ടത്….”
“ഹോ….അത് ഇവിടെ റേഞ്ച് ഇല്ല അതാ…ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോ ആണ് റേഞ്ച് വന്നത്….പിന്നെ എന്നെ ദിൽശ ഇത്തു എന്നൊന്നും വിളിക്കേണ്ട….ദല്ല എന്ന് വിളിച്ചാൽ മതി….ഓക്കേ മൈ ഡിയർ ഷിഫു….”
“ഓക്കേ ഡിയർ…പിന്നെ എന്തൊക്കെ കാക്കു വിളിച്ചില്ലേ….”
പെരട്ട കിളവി ചോദിക്കുന്നത് കേട്ടില്ലേ… പെങ്ങൾ ആയ ഇവൾ അല്ലേ അവനെ കൊണ്ട് വിളിപ്പിക്കേണ്ടത്…എന്നിട്ട് ഇവിടെ വെന്ന് എന്നോട് സൊള്ളുന്നു….ഇതിനൊക്കെ ഞാൻ തരും നാത്തൂനെ….വെയിറ്റ്….
“ഹലോ…കേൾക്കുന്നില്ലേ….കാക്കു വിളിച്ചിരുന്നോ….”
“ഇല്ലാ…കേൾക്കുന്നില്ല…കേൾക്കുന്നില്ല….ഇവിടെ തീരെ റേഞ്ച് ഇല്ല….പറയുന്നത് ഒന്നും ക്ലിയർ അല്ല നാത്തൂൻ….”
“അപ്പൊ ഞാൻ കേൾക്കുന്നില്ലേ എന്ന് ചോദിച്ചത് എങ്ങനെ കേട്ടു….”
അയ്യോ…ഛെ..അങ്ങനെ ഉണ്ടായിരുന്നു അല്ലേ… ഈ തെണ്ടി ഒന്ന് വെച്ച് പോകാൻ വേണ്ടി പറഞ്ഞതാണ്…കുരിഷായോ റബ്ബേ….
“അതേ…ഇവിടെ ഒന്നും കേൾക്കുന്നില്ല….ഞാൻ വെക്കുവാണ്…. ബൈ….”
നമ്മള് മെല്ലെ ഫോൺ കട്ട് ചെയ്തു…ഒരു സമാധാനം…അപ്പൊത്തന്നെ ദാ വരുന്നു ലവളുടെ മെസ്സേജ്….മിക്കവാറും നിന്നെ ഞാൻ ബ്ലോക്കും….
ഇനി മെസ്സേജ് അയാക്കാതെ നിന്നാൽ ഒക്കെ കുളമാകും…നമ്മള് പിന്നെ ജാഡ ഒന്നും കാണിക്കാതെ മെസ്സേജ് അയച്ചു….അപ്പഴാ നമ്മക്ക് മനസ്സിലായത് ലവൾ പച്ച പാവം ആണെന്ന്….അയ്യോ…ഞാൻ ലവളെ കുറിച്ച് ഒരു ഹൊറർ സീൻ ഒക്കെ ക്രീയേറ്റ് ചെയ്തിരുന്നു….നാത്തൂൻ അല്ലേ…ഹി..ഹി…ചുമ്മാ…പണ്ടാരോ പറഞ്ഞ പോലെ ഒറ്റക്കഥയിലെ അപകടം… അതെനിക്കും സംഭവിച്ചു….എല്ലാ നാത്തൂന്മാരും ദുഷ്ടകളായി മനസ്സിൽ പ്രതിഷ്ടിച്ചു…ഇപ്പൊ ക്ലിയർ ആയി…
എന്നാലും ലവൻ വിളിച്ചില്ല….ഇനി ഇപ്പൊ നമ്മള് വിളിക്കേണ്ടി വരും….ഇനി അവൻ നമ്മളെ കാളിന് വേണ്ടി വെയിറ്റ് ചെയ്യുവാണെങ്കിലോ..അതും വേണ്ടേ ചിന്തിക്കാ…
പിന്നെ ഒന്നും നോക്കിയില്ല ബിസ്മിയും ചൊല്ലി ഒറ്റ കാൾ
Super!!!
♥️♥️♥️
നന്നായിട്ടുണ്ട്.