❣️താലികെട്ട് ❣️ 4[Akku ✨️] 93

 

ഏയ് ഇല്ല പാറു.?.. ഇതൊക്കെ സർവ്വസാധാരണമല്ലേ?? ?… ഋതു

 

തറഞ്ഞു നിന്നുപ്പോയ അനുവും അതുപോലെ പവിയും ദയനീയമായി തിരിഞ്ഞു നോക്കി…

 

എടി.. വഞ്ചകി.. എന്തിനാടി ഈ ക്രൂരത…. ആദ്യരാത്രി തന്നെ രണ്ടുംകൂടി തല്ലിപ്പിരിയും. ?… അനു

 

അതെ.. നിങ്ങൾക്ക് യദുവിന്റെ സ്വഭാവം അറിയില്ലേ??? അവനു പെട്ടന്ന് ദേഷ്യം വരും.. മാത്രമല്ല ഇത്രയും പെട്ടന്ന് നടന്ന ചടങ്ങുകളും, കല്യാണവും ഒക്കെ അവന്റെ മനസ്സ് യോജിച്ചു വരുന്നേയുള്ളൂ.. ഇനി അതും പോരാഞ്ഞു നവനീതയും കൂടി വല്ല പണിയുമായിട്ട് ചെന്നാൽ അവൻ അവളെപ്പിടിച്ചു കിണറ്റിലിടും. ?… പവി

 

ആഹ്മ്.. ആഹ് പറഞ്ഞതു വളരെ ശരിയല്ലേ പാറുവേ?? ?”ഇന്ന് കല്യാണമേ നടക്കില്ലെന്ന് പ്രതീക്ഷിച്ചു പോയ ആൾക്കാർക്ക് പെട്ടന്ന് ഇങ്ങനെയൊക്കെ നടന്നപ്പൊ ഉൾകൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും”. ?അല്ലേ അനുവേട്ട.?… ഋതു

 

അതേയതെ??അല്ല what??? ?..ഋതു പറഞ്ഞതിന് ബധലെന്നോണം അനു ഇളിച്ചുകൊണ്ട് സമ്മതം മൂളിയതും പെട്ടന്നാണ് അവന്റെ ബുദ്ധിയിൽ അവളുടെ ചോദ്യത്തിന്റെ അപാകത തെളിഞ്ഞു വന്നത്.അവൻ കേട്ടതൊക്കെ ശരിയാണെന്നുറപ്പു വരുത്താൻ വേണ്ടി പവിയെ തിരിഞ്ഞു നോക്കി. അവനതാ കേട്ടതിന്റെ ഞെട്ടലിൽ വായയും തുറന്നവിടെ നിൽപ്പുണ്ട്. ?

 

നീ… നീ.. നീയിപ്പൊ എന്താ പറഞ്ഞെ??? കല്യാണം നടക്കില്ലായിരുന്നെന്നൊ?? ?.. എന്തൊക്കെയാ പാറു നീ വിളിച്ചു പറയുന്നെ??? ?… പവി തപ്പിത്തടഞ്ഞു എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു.

 

ആഹാ… അപ്പൊ നിങ്ങൾക്ക് മധുരിമ തള്ളയായിട്ടുള്ള കല്യാണം മുടക്കാൻ വേണ്ടിയുള്ള പ്ലാനൊന്നും യദുവേട്ടൻ പറഞ്ഞു തന്നിലാല്ലേ?? ?.. ഋതു

 

സബാഷ്.. എല്ലാം അവസാനിച്ചു.. ദൈവമേ പൊങ്കാലയിട്ടുക്കഴിഞ്ഞു അല്പം ജീവനെങ്കിലും എനിക്ക് ബാക്കി തരണേ…അല്ലെങ്കിലും അതെന്തിനാ ബാക്കി വെച്ചിട്ട് അതുംകൂടി ആഹ് യദു തെണ്ടി കഴുത്തിനു പിടിക്കുമ്പൊ പോയിക്കിട്ടും… ഇവരെങ്ങാനും ഇതൊക്കെ അറിഞ്ഞെന്നറിഞ്ഞാൽ ആഹ് കാട്ടാളൻ എന്റെ ബോഡിയിൽ തൃശൂർ പൂരം with പഞ്ചാരിമേളം നടത്തുമല്ലോ ദൈവങ്ങളെ.. ഇനിയിപ്പൊ what to do??.. ആഹ്മ് ഒന്നും അറിയാത്ത പോലെ തടിയൂരാം.. അതാ നല്ലത്..?… അനു സ്വയം ആത്മിച്ചുകൊണ്ട് ഋതുവിനേം പാറുവിനേം നോക്കി…

 

ഓഹ് രണ്ടിനും വായിൽ ലൈസൻസില്ലാന്ന് വെച്ചു തോന്നിയതൊക്കെ വിളിച്ചുപറയാമെന്നാണൊ മനസ്സിലിരിപ്പ്…?.. അനു മുഖത്ത് ഗൗരവം ഫിറ്റ്‌ ചെയ്തു അവരോട് പറഞ്ഞു…

 

അതുതന്നെ??.. ഇല്ലാത്ത ഓരോ കെട്ടുകഥളുണ്ടാക്കി ഇറങ്ങിക്കോളും രണ്ടുംകൂടി… പോയെ പോയെ. പവിയും അനു പറഞ്ഞതിനെ ഏറ്റുപ്പിടിച്ചുകൊണ്ട് അവരെ ആട്ടിപ്പായിക്കാൻ നോക്കി…

Updated: December 31, 2023 — 5:29 am

11 Comments

  1. Bro ee kadha kk story site apload cheyyumo

  2. ഇത് നിർത്തിയോ

  3. Next eppo varum

  4. നിധീഷ്

    ❤❤❤❤❤❤❤❤❤

  5. Baaki part evde

    1. Thankyou?✨️

  6. OK akku good ? .waiting for next part.

    1. Tharaam.. Thank you ✨️?

  7. ഇതെന്താ പേജ് കുറവാണല്ലോ ?

    1. Sorry kunju part aahn… Kshamikkane.. Ezhuthaan theere samayam kittaarilla.. ?✨️

Comments are closed.