എന്താ മോളെ മുഖത്തിനൊരു വാട്ടം.. ഋതു അവളുടെ കവിളിൽ പിടിച്ചു വലിച്ചു…
ഓഹ്.. ഒന്നുവില്ല ??.. നിച്ചു
ബൈ ദു ബൈ ഇന്ന് നിങ്ങളുടെ ഫസ്റ്റ് നൈറ്റ് അല്ലേ?? ഞങ്ങൾ പോയി അതിനുള്ള ഡെക്കറേഷൻ ചെയ്യട്ടെ… ഋതു വാ.??… പാറു ഋതുവിന്റെ കൈപ്പിടിച്ചു വലിച്ചതും പെട്ടന്ന് നിച്ചു ഞെട്ടികൊണ്ട് അവർ രണ്ടുപേരെയും കണ്ണിൽ ദീപം കത്തിച്ചു നോക്കി.
നീയിപ്പൊ എന്താ പറഞ്ഞെ??..10 കോടി ലോട്ടറി അടിച്ച സന്തോഷത്തിൽ നിച്ചു പാറുവിനെ പിടിച്ചു കുലുക്കി.. ??
അ… അ.. ത്.. ത്… ആ… ദ്യ… രാ… ത്രി… ????… പാവംപാറു നിച്ചു പിടിച്ചു കുലുക്കുന്നതിന്റെ എഫക്റ്റിൽ പാറുവിന്റെ വായിൽ നിന്ന് എല്ലാം മുറിഞ്ഞു മുറിഞ്ഞ കേൾക്കുന്നെ…പക്ഷെ പാറു അത്രയും പറഞ്ഞപ്പോഴേക്കും നിച്ചു അവളുടെ തോളിലെ പിടിവിട്ടു…നിലത്ത് വീഴുന്നതിനു മുന്നേ ഋതു അവളെ പിടിച്ചതുകൊണ്ട് മാത്രം നിലത്തതുവീണില്ല.അല്ലെങ്കിലും പാറുവിന് ഭൂമിയോടൊരു പ്രത്യേക അറ്റാച്ച്മെന്റാണ്. ?അതല്ലേ അമ്പലത്തിലും വീട്ടിലുമൊക്കെ ഉരുണ്ടും മറിഞ്ഞും വീഴുന്നെ.
ബുഹഹഹ…. കിട്ടിപ്പോയി… നിന്റെയൊക്കെ പ്രിയപ്പെട്ട യദു ചോട്ടനു പണി കൊടുക്കാൻ ഇതിലും വലിയ അവസരം എനിക്ക് വീണു കിട്ടില്ല.. ??ഞാനൊരു കലക്ക് കലക്കും കൊടുങ്ങല്ലൂരമ്മേ…നിച്ചു അട്ടഹസിച്ചുകൊണ്ട് പറഞ്ഞതും ബാക്കി രണ്ടുപ്പേരും അവളെ അന്തംവിട്ടു നോക്കി…പക്ഷെ അതൊന്നും മൈൻഡ് ചെയ്യാതെ നിച്ചു സാരിത്തുമ്പും കറക്കി അടുക്കളയിലേക്ക് പോയി..
എന്താടി ഇപ്പൊയിവിടെ നടന്നെ??? ?സാധാരണ ആദ്യരാത്രി മണിയറയെന്നൊക്കെ കേൾക്കുമ്പൊ നാണവും വിറയലും ആഹ്ണേൽ ഇപ്പൊ പോയവൾക്ക് ഡിസ്ക്കൊ ഡാൻസൊ??? ?.. പെട്ടന്ന് അനുവിന്റെ ശബ്ദം കേട്ടതും പാറുവും ഋതുവും തിരിഞ്ഞു നോക്കി, അവന്റെയൊപ്പം പവിയുമുണ്ട്..
നിങ്ങളെപ്പൊ വന്നു?? ?….ലെ പാറു
അവൾ പറഞ്ഞതെല്ലാം കേട്ടൊ??? ?… ഋതു
കേട്ടൂ… ?രണ്ടുപ്പേരും ഒരമ്മ പെറ്റ അളിയന്മാരെ പോലെ മറുപടി നൽകി..
ഇനിയിതൊക്കെ ചെന്ന് യദുവേട്ടനോട് പറയുന്നില്ലേ?? ??… ഋതു അങ്ങനെ ചോദിച്ചപ്പോഴാ രണ്ടിനും ആഹ് കാര്യം ഓർമ്മ വന്നത് തന്നെ…
അളിയാ.. യദു.. ബാ അവനോട് പറഞ്ഞിട്ടു വരാം, അല്ലേൽ ആദ്യരാത്രി അന്ത്യരാത്രിയായ ഹതഭാഗ്യനായ കന്യകനാവും നമ്മുടെ യദു.? അനു അങ്ങനെ പറഞ്ഞുകൊണ്ട് യദുവിനെ വിളിച്ചു തിരിയാൻ പോയതും പാറുവിന്റെ അടുത്ത ഡയലോഗിൽ രണ്ടുംപ്പേരും അവിടെ തറഞ്ഞു നിന്നുപ്പോയി…
എടി ഋതുവേ.. എന്റെ ചേട്ടനും ആൾടെ ചങ്കിനും ഭക്ഷണത്തിൽ വിം കലക്കി കൊടുത്താൽ വല്ല പോലീസ് കേസും ആവുമോടി??? ??.. പാറു

Adutha part evide bro 2024 thirarayi ketto Iniyengilum adutha part idane ketto
Bro ee kadha kk story site apload cheyyumo
ഇത് നിർത്തിയോ
Next eppo varum
❤❤❤❤❤❤❤❤❤
Baaki part evde
Adipoli
Thankyou?✨️
OK akku good ? .waiting for next part.
Tharaam.. Thank you ✨️?
ഇതെന്താ പേജ് കുറവാണല്ലോ ?
Sorry kunju part aahn… Kshamikkane.. Ezhuthaan theere samayam kittaarilla.. ?✨️