“നീയൊന്ന് ചുമ്മാതിരി മനോജേ… ഇവനെക്കുറിച്ചൊക്കെ നിനക്കെന്തറിയാം. അല്ലെങ്കി തന്നെ ഈ ചെറുക്കൻ നിന്റെ ആരാ? ഇതാ കുഴപ്പം. ഞാൻ പറയുമ്പോ ആർക്കും വിശ്വാസമില്ല. അറിയാത്ത പിള്ള ചൊറിയുമ്പോ അറിഞ്ഞോളും.”
പുള്ളി തിരിച്ചടിച്ചു. ഇനി ഒന്നുംപറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായതിനാൽ ചായയും കുടിച്ച് കാശും കൊടുത്ത് ഞാൻ വായനശാലയിലേക്കിറങ്ങി.
അവിടെയും സ്ഥിതി വിഭിന്നമല്ല. ജോലിയും കൂലിയുമില്ലാത്ത ചില മധ്യവയസ്കരും കിളവന്മാരും പരദൂഷണം പറയുന്നതൊരു പുതുമയല്ല. ഇതിപ്പോ ചെറുപ്പക്കാരും അവരുടെ പാത പിന്തുടരുകയാണ്. വായനശാലയിലും ഉമേഷിൻ്റെ കാര്യം തന്നെയാണ് ചർച്ചാ വിഷയം. ചർച്ച കൊടുമ്പിരി കൊണ്ടപ്പോൾ പല നവീന ആശയങ്ങളും നിഗമനങ്ങളും ഉരുത്തിരിഞ്ഞ് വന്നു തുടങ്ങി. ചെക്കൻ കഞ്ചാവാണെന്നും അതല്ല അവനെ ഏതോ കുട്ടൂസ് തേച്ചതാണെന്നും അതുമല്ല ചെക്കൻ പ്രാന്ത് പിടിച്ച് ബാംഗ്ലൂർ തെരുവോരങ്ങളിൽ അലഞ്ഞുതിരിയുവായിരുന്നെന്നും ഒക്കെ ദൃക്‌സാക്ഷികളെന്ന് സ്വയം അവകാശപ്പെടുന്ന മഹാന്മാർ വച്ചുകാച്ചി. ഇവിടെയും ഒരു സ്വൈര്യവും കിട്ടുന്നില്ലെന്ന് കണ്ട് ഞാൻ വീട്ടിലേക്ക് നടന്നു.
വീട്ടിൽ ശ്രീമതി കുടുംബശ്രീ മീറ്റിങ്ങ് കഴിഞ്ഞെത്തിയതേയുള്ളൂ. എന്നെക്കണ്ട് ഒന്നുചിരിച്ചവൾ അകത്തേക്ക് കേറി.
“നിങ്ങളറിഞ്ഞോ മനുഷ്യാ?”
“എന്ത്?”
ഞാൻ സംശയത്തോടെ ചോദിച്ചു…
“നമ്മടെ സുമലത ചേച്ചീടെ മോൻ ആ ഉമേഷില്ലേ.. അവന്റെ കാര്യം.”
“നിങ്ങളിതിന്റെടക്ക് അത് കുടുംബശ്രീ മീറ്റിങ്ങിലും ചർച്ചക്കെടുത്തോ? എന്റെ പൊന്നു സുജേ… ആ ചെക്കൻ ജീവിച്ച് പൊക്കോട്ടെ. താടീം മുടീം അവന്റെ മുഖത്തല്ലേ ഇരിക്കുന്നത്.. വെറുതെ പറഞ്ഞ് അവനെ മാനസിക രോഗിയും മയക്കുമരുന്നിന് അടിമപ്പെട്ടവനും ആക്കല്ലേ.. അവനെ അവന്റെ പാട്ടിന് വിട്ടേക്ക്.”
“ഇതാ ഈ മനുഷ്യനോടൊന്നും പറയാൻ പറ്റാത്തത്..ഹോ! ഇതൊന്നും ഞാൻ പറഞ്ഞൊണ്ടാക്കിയതല്ല മനോജേട്ടാ.. അവടെ പെണ്ണുങ്ങൾ പറയുന്നത് കേട്ടതാ…”
“മ്.. അതെന്തേലുമാവട്ടെ. നീയായിട്ടിത് ആരോടും പറഞ്ഞുനടക്കല്ലേ…”
ഞാനവളെ താക്കീത് ചെയ്തു.
പക്ഷേ അങ്ങനെ ഒന്നോ രണ്ടോപേർ എതിർത്തു എന്നുവച്ച് തകർന്നുവീഴുന്ന ഒരു പ്രസ്ഥാനമല്ല ഇവിടുത്തെ നാട്ടുസഭകൾ. പുത്തരിക്കണ്ടം നിവാസികളെ സംബന്ധിച്ച് ഉമേഷിന്റേതൊരു ആഗോള പ്രശ്നമായി വളർന്നുവന്നു. നാലാൾ കൂടുന്ന എല്ലായിടത്തും ഇതൊരു ചർച്ചാവിഷയമായി. ക്ലബുകളിലും, ബാർബർ ഷോപ്പിലും, പഞ്ചായത്ത് കുളത്തിലും, പാർട്ടി ഓഫീസിലും എന്നുവേണ്ട എല്ലായിടവും ഇതുതന്നെയായിരുന്നു മുഖ്യ പ്രശ്നം.
ഒടുവിൽ ‘നാടിനെ നടുക്കുന്ന’ ഈ പ്രശ്നത്തിനൊരവസാനം കാണാൻ നാട്ടിലെ ചില പ്രമുഖർ ചേർന്ന് പൗരസമിതി രൂപീകരിച്ച് ഇതിനെക്കുറിച്ച് സതീശനോടും സുമലതയോടും സംസാരിക്കാൻ തീരുമാനിച്ചു. അങ്ങനെ കടന്നൽക്കൂടിളകിയ പോലെ ‘ഉത്തമപൗരന്മാർ’ സതീശന്റെ വീട്ടിലേക്ക് ഇരച്ചുകയറി. പുറത്തേക്കിറങ്ങാൻ നിന്ന ഉമേഷിനെയും വാരിയെടുത്ത് അവന്മാർ സതീശന്റെ മുന്നിലെത്തി.
പുള്ളിയിതൊക്കെ കണ്ട് അമ്പരന്നു നിന്നു. നേതാവ് സംസാരിച്ചു തുടങ്ങി..
“അല്ല സതീശേട്ട! നിങ്ങളിതെന്തിനുള്ള പുറപ്പാടാ? ”
Ayyo Beardo njanum onn vangiyuttulllathane
Athile pulliyano ee umesh????
Adipoli❤❤❤
ഉമേഷ് പരസ്യത്തിൽ അഭിനയിച്ചില്ല ബ്രോ… അവനെ കമ്പനിക്കാർ ചതിച്ചു????
കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം നവീൻ ബ്രോ… താങ്ക്സ് എ ലോട്ട്..♥️♥️
ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത് അടിപൊളി ആയിട്ടുണ്ട് അടുത്ത കഥയുമായി വരിക ഓണാശംസകൾ നേരുന്നു ?
രാഹുൽ ബ്രോ,
ഒത്തിരി സന്തോഷം… അടുത്തൊരു കഥയുമായി വീണ്ടും വരുന്നതായിരിക്കും. അപ്പൊ നല്ലൊരോണം ആശംസിക്കുന്നു. ഹാപ്പി ഓണം സഹോ?♥️?♥️
സ്നേഹപൂർവം
ആദിദേവ്
സത്യം ബ്രോ… ഇങ്ങനെ ഒക്കെ കൊറേ ആൾക്കാർ ഒണ്ട് എന്റെ പരിസരത്തും. ഹോ..
സാധുമൃഗം ബ്രോ,
സത്യം തന്നെ. അങ്ങനെയുള്ള ആൾക്കാരെ മനസിൽകണ്ടാണ് കഥ എഴുതിയത്. താങ്കൾക്ക് ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.
സ്നേഹത്തോടെ
ആദിദേവ്
തീർച്ചയായും ഇഷ്ടപ്പെട്ടു ബ്രോ… ഇഷ്ടപ്പെട്ടില്ല എങ്കിൽ കമൻറ് ചെയ്യുമായിരുന്നില്ല. താങ്കളുടെ അവതരണ ശൈലിയും വളരെ ഇഷ്ടമായി
???
ഒന്നും പറയാനില്ല സൂപ്പർ ?????.
പിള്ളേച്ചോ???
വായിച്ചതിനും ഈ നളവാക്കുകൾക്കും ഒത്തിരി ഒത്തിരി നന്ദി..
സ്നേഹപൂർവം
ആദിദേവ്
*നല്ലവാക്കുകൾക്കും (autocorrect) ?
സംഭവം കൊള്ളാം …
പക്ഷെ ഇന്നത്തെ കാലത്ത് ബെക്കും, കൂടെ ഒരു ലോഡ് താടി കൂടി ഉണ്ടെങ്കിലെ
ഫ്രീക്കി പെമ്പിള്ളാർ കൂടെ വരൂ..ല്ലേ??
താങ്ക്സ് PK♥️?♥️?♥️?♥️?♥️?
താങ്കൾ പറഞ്ഞത് സത്യമാണ്.. ചില കുട്ടൂസുകൾ വളയണമെങ്കിൽ താടിയും ബുള്ളറ്റും നിർബന്ധാ..????
Duke um
Combination athokk anallo
Eth??
?????
ആദിദേവ് നല്ല അവതരണം ?????????????
ഈ കഥയുടെ അതേ രീതിയിൽ തിരുവനന്തപുരത്ത് ഒരു സംഭവം ഈ അടുത്ത സമയത്ത് നടന്നതായി അറിയാം …..
ഒത്തിരി സന്തോഷം ഡ്രാക്കുള ബ്രോ… ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം..
സ്നേഹപൂർവം
ആദിദേവ്
ആദിദേവ്….
ഇപ്പോഴാണ് വായിച്ചത്… അടിപൊളി…
എനിക്കും ചെറിയ അനുഭവം ഉണ്ട്… താടി ഒന്നും അധികം ഇല്ലെങ്കിലും നല്ലപോലെ കിട്ടിയിട്ടുണ്ട്… ഇവിടെ പറയാൻ പറ്റില്ല.. ???
ഇനിയും നല്ല കഥകളായിട്ട് വേഗം വരണം… ❣️❣️
അഖിൽ ബ്രോ,
വായിച്ചെന്നറിഞ്ഞതിലും ഇഷ്ടപ്പെട്ടതിലും വളരെ സന്തോഷം…??♥️♥️??. അടുത്തൊരു കഥയുമായി വീണ്ടും വന്നിരിക്കും??. പിന്നെ ആ പറയാൻ പറ്റാത്ത അനുഭവം ഒക്കെ ഒരു കഥയായിട്ടിങ്ങ് പോരട്ടെന്നേ..??
എന്തായാലും ഒത്തിരി സന്തോഷം ബ്രോ..
സ്നേഹത്തോടെ
ആദിദേവ്
എല്ലാ നാട്ടിലെയും കാര്യം ഇതൊക്കെ തന്നെ ആണ്.. മുടിയോ താടിയോ നീട്ടിയാൽ അവൻ കഞ്ചാവ്, അല്ലെ ലൈൻ പൊട്ടി. നാട്ടിൽ ഏതേലും പെണ്ണ് ഗൈനക്കോളജിസ്റിനെ കണ്ടാൽ അത് അവിഹിത ഗർഭം, ജോലി നിന്നും ലീവ് എടുത്തു 6 മാസം വീട്ടിൽ ഇരുന്നാൽ കമ്പനിയിൽ എന്തോ ഉടായിപ്പ് കാണിച്ചു ജോലി പോയി… നല്ല കാര്യങ്ങളിൽ വേഗം കാട്ടു തീ പോലെ ഇത് അങ്ങ് പടരും… നല്ല ഫീൽ ഉള്ള റിയലിസ്റ്റിക് ആയുള്ള സ്റ്റോറി.. നല്ല എഴുത്ത് നല്ല അവതരണം… ഇനിയും പ്രതീക്ഷിക്കുന്നു താങ്കളുടെ കഥകൾ ❤️
ഇതൊക്കെ കേട്ട് എക്സ്പീരിയൻസ് ഉള്ളപോലെ ?
?
താങ്ക്സ് ഏ ലോട്ട് ജീവൻ ബ്രോ… തീർച്ചയായും.. ഇനിയും എഴുതും..??
സ്നേഹപൂർവം
ആദിദേവ്
സംഭവം ജോർ ആയിട്ടുണ്ട്…❣️
താങ്ക്സ് JA♥️?♥️?♥️?♥️?
ഒരു ചെറുകഥ വളരെ നല്ല രീതിയിൽ ആസ്വദകരമായി നർമ്മത്തിൽ ചലിച്ചു ഇത്തരം വ്യക്തികളുടെയും നാട്ടുകാരുടെ ചിന്തകളെയും മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തത്തിലേക്കുള്ള അനാവശ്യ ഇടപെടലുകളും എത്തിനോട്ടങ്ങളും അവരുടെ മാനുഷികപരിഗണകൾ വരെ കൈകടത്തി അഭിപ്രായങ്ങൾ പറയാനും അതിനെ സാധുകരിക്കാനും കാര്യങ്ങൾ വളച്ചൊടിക്കാനും ഇല്ലവചനങ്ങൾ പറഞ്ഞു പരത്താനും നാട്ടിലെ പൗര പ്രമാണികളുടെ സ്വഭാവ ത്വരയെ ഹസ്യരൂപേണ നല്ല രീതിയിൽ താങ്കൾ അവതരിപ്പിച്ചു
വളരെ ഇഷ്ടപ്പെട്ടു
By
അജയ്
താങ്ക്സ് അജയ്…താങ്കളുടെ നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി…
സ്നേഹത്തോടെ
ആദിദേവ്
സ്നേഹം ?
കലക്കി
നാട്ടിൻ പുറങ്ങളിൽ ഇതൊക്കെ ആഗോള പ്രശനം ആണല്ലോ..
അതിനു എണ്ണ പകരാൻ പലചരക്കു കടക്കാരൻ ചയകടകാരൻ പിന്നെ അയൽക്കാരും..
ഹർഷേട്ടാ…♥️♥️♥️
നിങ്ങൾ എന്റെയീ ചെറിയ കഥ വായിച്ചത് തന്നെ വലിയ സന്തോഷം… അപരാജിതൻ ഞാൻ വായിച്ചുതുടങ്ങി. 3 ഭാഗങ്ങളോളം വായിച്ചു. അടിപൊളിയാണ് കേട്ടോ…ഞാൻ നിങ്ങടെ സൈറ്റിലാണ് അത് വായിച്ചത്.. ഒരു രാക്ഷേമില്ല..
ബൈ ദി ബൈ.. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം…
എല്ലാ നാട്ടിലും ഇതുപോലുള്ള കഥാപാത്രങ്ങളുള്ളതുകൊണ്ടാണ് ബ്രോ ഈ തീം തിരഞ്ഞെടുത്തത്..
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
അപ്പൊ ആദിദേവാ
എന്ന പിന്നെ ഓണത്തിന്റെ കഥകൾ മത്സരത്തിൽ ഒരു രണ്ടു കഥ കൂടെ പോരട്ടെ..
കഥ പൂക്കളം..
ഇതേ പോലെ നാടൻ പശ്ചാത്തലത്തിൽ ഭംഗി ഉള്ള രണ്ടു കഥകൾ..
നോക്കാം ബ്രോ..♥️♥️
അടിപൊളി എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ കുറെ എണ്ണം ബൈ ദ ബൈ എനിക്ക് താടി ഒന്നും ഇല്ല ഞാൻ വളർത്തി എടുക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ?? കഥ അടിപൊളി ആണ് കേട്ടോ
ജോനാസ് ബ്രോ,
എല്ലാ നാട്ടിലുമുള്ള ഈ അന്യംനിന്നുപോവുന്ന ‘ജീവിവർഗത്തെ’ മനസ്സിൽ സ്മരിച്ചുകൊണ്ടെഴുതിയതാണ്… താങ്കൾക്കിഷ്തപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.
////എനിക്ക് താടി ഒന്നും ഇല്ല ഞാൻ വളർത്തി എടുക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ??////
വളർത്തുന്ന താടിക്ക് എല്ലാ ഭാവുകങ്ങളും???
സ്നേഹത്തോടെ
ആദിദേവ്
എടാ ലോനപ്പ നിനക്കു ആകെ 17 വയാസല്ലേ ആയിട്ടുള്ളൂ..നീ നിൽ..നിനക്കു വരും.
താടി…ഹോ….
??
എനിക്ക് രണ്ട് രോമം വന്നിട്ടുണ്ട് അത് വളർത്തി എടുക്കും ഞാൻ
Thats the spirit my boy..??♥️♥️
താങ്കു താങ്കു ??
അടിപൊളി.
നല്ല ഭാഷയും അവതരണവും,
???????????
താങ്ക്സ് ബ്രോ.. ആദ്യമായാണ് നർമം, ചെറുകഥ എന്ന ടാഗുകളിൽ കൈവക്കുന്നത്.. ന്തായാലും ഇഷ്ടപ്പെട്ടല്ലോ. സന്തോഷം..
സ്നേഹത്തോടെ
ആദിദേവ്
ബ്രോ,
എന്റൊരു ഫ്രണ്ട്, അവനും 3 വർഷം മുടി വളർത്തി..പക്ഷെ താടി വന്നില്ല കേട്ടോ?? അവൻ നാട്ടിൽ വന്നപ്പോ ഇതേ പോലെ …..ചേട്ടന്റെ മോൻ ഫുൾ കഞ്ചാവ് ആണെടാ, ഇവനൊക്കെ മര്യാദക്ക് നടന്നുകൂടെ വെറുതെ ആ പാവം …ചേട്ടനെ പറയിപ്പിക്കാൻ എന്നൊക്കെ ആയിരുന്നു.. നമ്മടെ ചെക്കൻ ആണേലോ കഞ്ചാവ് പോയിട്ട്, ഈ കല്യാണസദ്യ കഴിഞ്ഞു വെച്ചിരിക്കുന്ന വെറും വെറ്റിലയും റോജ പാക്കും തിന്നാൽ ട്വിങ്കിൽ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ പാടുന്നവനും..പക്ഷെ ഉമേഷിന്റെ അച്ഛന്റെ പോലെ അങ്കിളും മാസ് ആയിരുന്നു.. എതായാലും അവൻ കുറേ കാലം കൂടെ മുടി വളർത്തി ഏതാണ്ട് പെമ്പിള്ളേരുടെ അത്ര ഒക്കെ ആയപ്പോ തല ഷേവ് ചെയ്തു, കാൻസർ രോഗികൾക്ക് മുടി ഉണ്ടാക്കി നൽകുന്ന ഒരു സ്ഥലം ഉണ്ട്.. അവിടെ കൊണ്ടുപോയി കൊടുത്തു???
അത് വരെ അപവാദങ്ങൾ പറഞ്ഞു നടന്നിരുന്ന നാട്ടുകാർ ആരായി???
ഏതായാലും തമാശ രൂപത്തിൽ ആണെങ്കിലും ചുറ്റുമുള്ള കാര്യങ്ങൾ അടിപൊളിയായി പറഞ്ഞു..???
സ്നേഹത്തോടെ,
തലയിലെ മുടി 5 cm ഇൽ അധികം വളർന്നാൽ ഒന്നു മനുഷ്യക്കോലത്തിൽ നടന്നുകൂടെ എന്നും പറഞ്ഞു വീട്ടിൽ കോലാഹലം വെക്കുന്ന അച്ഛന്റേം അമ്മേടേം പാവം പുത്രൻ??
Bro..Adipoli aayittund.. ente oru friend und, avanum 3 varsham mudi valarthi.. pakshe thaadi vannilla ketto?? avan nattil vannappol full samsaram avan kanjavu anu, ivanokke maryadakku nadannu koode ennokke aayirunnu.. ee pavam chekkan aanel kanjavu poyitt ee kalyanathinu roja pakkum kootti murukkiyal twinlle
എന്തോന്നെടെയിത്?
ഒരു കാര്യം തന്നെ മലയാളത്തിലൂം മംഗ്ലീഷിലും പറയാന്‍ താനാരുവാ? ???
Autogenerated subtitles??
??
ഡാർക്ക്.. ആദ്യം മംഗ്ളീഷിൽ ടൈപ്പ്ചെയ്തു ഇനിയത് വായിക്കാൻ ബുദ്ധിമുട്ടല്ലേ എന്നും വിചാരിച്ചു മലയാളത്തിൽ ആക്കിയതാ…??? നാണം കെടുത്തിക്കളഞ്ഞല്ലോ കമന്റ് ബോക്‌സ്????
??
കൊള്ളാം ബ്രോ? നമ്മടെ ചെക്കന്റെ അതേ അവസ്ഥയാണല്ലോ ബ്രോയുടെ ചങ്കിനും.. എന്തായാലും അവൻ വളർത്തിയ മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്തത് വളരെ നല്ല കാര്യം തന്നെ♥️♥️?
////സ്നേഹത്തോടെ,
തലയിലെ മുടി 5 cm ഇൽ അധികം വളർന്നാൽ ഒന്നു മനുഷ്യക്കോലത്തിൽ നടന്നുകൂടെ എന്നും പറഞ്ഞു വീട്ടിൽ കോലാഹലം വെക്കുന്ന അച്ഛന്റേം അമ്മേടേം പാവം പുത്രൻ??////
അപ്പൊ ഇതെല്ലായിടത്തും ഉള്ള കലാപരിപാടി തന്നല്ലേ…?????
ഒത്തിരി സ്നേഹത്തോടെ
ആദിദേവ്
സൂപ്പർ കമന്റ്.??
?
????
താങ്ക്സ് സഹോ…♥️♥️
?????✌?
താങ്ക്സ് Bavakka♥️♥️♥️