താടി [ആദിദേവ്] 93

ഇവിടുത്തെ എന്റെ ആദ്യ കഥയാണ്.. എല്ലാവരും വായിച്ചഭിപ്രായമറിയിക്കുക. അപ്പോ തുടങ്ങാം …..


 

താടി

Thadi | Author : Aadhidev

 

ഈ താടിയും മുടിയുമൊക്കെ ഒരു വല്യ സംഭവം തന്നല്ലേ!… ചിലർക്ക് താടി വേണ്ട..ചിലർക്ക് വേണം.. മറ്റുചിലരാണെങ്കിലോ ഈ സാമാനം കൃഷി ചെയ്തുണ്ടാക്കാനായി കണ്ണിക്കണ്ട എണ്ണയും പിണ്ണാക്കുമൊക്കെ അരച്ചുതേച്ചും വളം ചെയ്തും കാത്തിരിക്കും. ഇനി എങ്ങാനും ഇക്കണ്ട നേർച്ചയും കാഴ്ചയും ഒക്കെ മൂലം ചെറുതായി താടി എങ്ങാനും വന്നാലോ? അപ്പൊ തന്നെ മുടി ബൈ ബൈ പറയും. കഷണ്ടിയെ..? ഇനിയിതെല്ലാം വേണ്ടുവോളം ഉള്ളവനോ, അവന്റെ പ്രശ്നങ്ങൾ മറ്റെന്തെങ്കിലുമാവും. അങ്ങനെ പറഞ്ഞുവന്നത്…ഒരു താടി ഉണ്ടാക്കി വച്ച കുഴപ്പങ്ങളുടെ കഥയാണ്.

പുത്തരിപ്പാടം പഞ്ചായത്തിൽ അന്നത്തെ പ്രഭാതം പൊട്ടിവിരിഞ്ഞത് ഒരു ഞെട്ടിക്കുന്ന വാർത്തയുമായാണ്.

“”ബിടെക് സപ്ലി അടിച്ച് പണ്ടാരടങ്ങി ഫാഷൻ ഡിസൈനിങ് പഠിക്കാനായി ബാംഗ്ലൂർ പോയ സതീശന്റെ മോൻ ഉമേഷ് നാട്ടിൽ തിരിച്ചെത്തി.””

ഇതുകേൾക്കുമ്പോ സ്വാഭാവികമായും നിങ്ങൾക്ക് തോന്നാം സതീശന്റെ മോന് കൊമ്പും വാലുമുണ്ടോ എന്ന്.. കാരണം അമ്മാതിരി ബിൽഡപ്പല്ലേ ചെക്കൻ പഞ്ചായത്തിൽ കാലുകുത്തിയപ്പോ തൊട്ട് ഞാനടക്കമുള്ള നാട്ടുകാർ കൊടുക്കണേ…പക്ഷെ ചെക്കന്റെ തിരിച്ചുവരവ് ഒരു കാട്ടുതീ പോലെ ഈ നാട്ടിൽ പടരാൻ ഒരു കാരണമുണ്ട്. ചെക്കൻ പോയതുപോലല്ല മടങ്ങിവന്നത്!…

നമ്മുടെ ‘പ്രേമം’ സിനിമയിലെ മാഷ് പറഞ്ഞതുപോലെ “കാര്യം നിസ്സാരമാണ്…ബട്ട് പവർഫുൾ!…” ഉമേഷിനെ കണ്ടാൽ അവന്റെ പെറ്റ തള്ള പോലും തിരിച്ചറിയില്ല..അമ്മാതിരി ട്രാൻസ്ഫോർമേഷൻ. താടിയും മുടിയും ഒക്കെ നീട്ടി വളർത്തി വല്ലാത്തൊരു കോലം….കണ്ടാൽ അസ്സൽ ഭ്രാന്തൻ.

ഈ വാർത്തയും അതോടൊപ്പം തന്നെ പലരുടെ പലവിധത്തിലുള്ള അഭ്യൂഹങ്ങളും അഭിപ്രായങ്ങളും അനുമാനങ്ങളും ആക്ഷേപങ്ങളുമെല്ലാം തന്നെ കാട്ടുതീ പോലെ പുത്തരിപ്പാടം ഗ്രാമം മുഴുവൻ പടർന്നു. ചെക്കൻ വീടുത്തുന്നതിനുമുന്നേ ഈ വിഷയം പല വേദികളിൽ ചർച്ചയ്ക്കെടുത്തു. നാട്ടിലെ എണ്ണംപറഞ്ഞ ‘ജഡ്ജിമാർ’ അവരുടേതായ ന്യായവിധികളും പ്രസ്താവനകളും പുറപ്പെടുവിച്ച് തുടങ്ങി….
“പോയി…ചെക്കന്റെ കാര്യം തീരുമാനമായി.” ഞാൻ വ്യസനത്തോടെ മനസ്സിലോർത്തു.

ഒരു ചായ കുടിച്ചുകളയാം എന്നു കരുതി രാമേട്ടന്റെ ചായപീടികയിലേക്ക് ചെന്നു. അവിടെ ചെന്നപ്പോൾ ഒരു പടക്കുള്ള ആളുണ്ട്. രാമേട്ടനോട് ഒരു ഡബിൾ സ്ട്രോങ്ങ് ചായയും പറഞ്ഞിരിക്കുമ്പോ ദാ വരുന്നു നമ്മുടെ പഞ്ചായത്തിലെ മെയിൻ ജഡ്ജിമാരിൽ ഒരാൾ! നാണുപിള്ള. തന്റെ ചള്ളാപിള്ളാ വയറുമായി നാണുപിള്ള പീടികയിലേക്ക് തള്ളിക്കയറി.

“രാമേട്ടാ.. ങ്ങളറിഞ്ഞാ? നമ്മടെ സതീശന്റെ ചെക്കൻ ബാംഗ്ലൂർന്ന് ഇന്നലെയെത്തി…

“അയിനെന്താപ്പാ…ഓന് വീട്ടിൽക്ക് വരണ്ടേ…ഇതിലിപ്പോ ന്താ പുതുമ?” രാമേട്ടൻ

“ഹ! ങ്ങളപ്പൊ ഒന്നുമറിഞ്ഞില്ലാ? ചെക്കൻ വന്ന കോലം കണ്ടാരുന്നോ? അവന്റെ താടിയും മുടിയുമൊക്കെ അങ്ങ് വളർന്നെറങ്ങി വല്ലാത്ത ഒരു കോലമായി.. ചെക്കനവിടെന്തോ മയക്കുമരുന്ന് മാഫിയയുമായിട്ടൊക്കെ ബന്ധമുണ്ടെന്നാ നാട്ടാരു പറയുന്നേ..”

“എന്റെ പൊന്നു നാണുവേട്ടാ, നിങ്ങക്കിതെന്തിന്റെ കേടാണ്? നിങ്ങക്കിതൊക്കെ എങ്ങനറിയാം? വെറുതെ ഇല്ലാത്തതൊന്നും പറഞ്ഞൊണ്ടാക്കല്ലേ.. ആ ചെക്കൻ എങ്ങനേലും ജീവിച്ചുപൊക്കോട്ടെ..”
കേട്ടതിഷ്ടപ്പെടാതെ ഞാനതിനെ എതിർക്കാൻ ശ്രമിച്ചു.

54 Comments

  1. Ayyo Beardo njanum onn vangiyuttulllathane
    Athile pulliyano ee umesh????
    Adipoli❤❤❤

    1. ആദിദേവ്‌

      ഉമേഷ് പരസ്യത്തിൽ അഭിനയിച്ചില്ല ബ്രോ… അവനെ കമ്പനിക്കാർ ചതിച്ചു????

      കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം നവീൻ ബ്രോ… താങ്ക്സ് എ ലോട്ട്..♥️♥️

  2. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത് അടിപൊളി ആയിട്ടുണ്ട് അടുത്ത കഥയുമായി വരിക ഓണാശംസകൾ നേരുന്നു ?

    1. ആദിദേവ്‌

      രാഹുൽ ബ്രോ,

      ഒത്തിരി സന്തോഷം… അടുത്തൊരു കഥയുമായി വീണ്ടും വരുന്നതായിരിക്കും. അപ്പൊ നല്ലൊരോണം ആശംസിക്കുന്നു. ഹാപ്പി ഓണം സഹോ?♥️?♥️

      സ്നേഹപൂർവം
      ആദിദേവ്‌

  3. സാധുമൃഗം

    സത്യം ബ്രോ… ഇങ്ങനെ ഒക്കെ കൊറേ ആൾക്കാർ ഒണ്ട് എന്റെ പരിസരത്തും. ഹോ..

    1. ആദിദേവ്‌

      സാധുമൃഗം ബ്രോ,

      സത്യം തന്നെ. അങ്ങനെയുള്ള ആൾക്കാരെ മനസിൽകണ്ടാണ് കഥ എഴുതിയത്. താങ്കൾക്ക് ഇഷ്ടപ്പെട്ടെന്ന് കരുതുന്നു.

      സ്നേഹത്തോടെ
      ആദിദേവ്‌

      1. സാധുമൃഗം

        തീർച്ചയായും ഇഷ്ടപ്പെട്ടു ബ്രോ… ഇഷ്ടപ്പെട്ടില്ല എങ്കിൽ കമൻറ് ചെയ്യുമായിരുന്നില്ല. താങ്കളുടെ അവതരണ ശൈലിയും വളരെ ഇഷ്ടമായി

        1. ആദിദേവ്

          ???

  4. ♨♨ അർജുനൻ പിള്ള ♨♨

    ഒന്നും പറയാനില്ല സൂപ്പർ ?????.

    1. ആദിദേവ്

      പിള്ളേച്ചോ???
      വായിച്ചതിനും ഈ നളവാക്കുകൾക്കും ഒത്തിരി ഒത്തിരി നന്ദി..

      സ്നേഹപൂർവം
      ആദിദേവ്

      1. ആദിദേവ്

        *നല്ലവാക്കുകൾക്കും (autocorrect) ?

  5. സംഭവം കൊള്ളാം …

    പക്ഷെ ഇന്നത്തെ കാലത്ത് ബെക്കും, കൂടെ ഒരു ലോഡ് താടി കൂടി ഉണ്ടെങ്കിലെ
    ഫ്രീക്കി പെമ്പിള്ളാർ കൂടെ വരൂ..ല്ലേ??

    1. ആദിദേവ്‌

      താങ്ക്സ് PK♥️?♥️?♥️?♥️?♥️?

      താങ്കൾ പറഞ്ഞത് സത്യമാണ്.. ചില കുട്ടൂസുകൾ വളയണമെങ്കിൽ താടിയും ബുള്ളറ്റും നിർബന്ധാ..????

      1. Duke um
        Combination athokk anallo
        Eth??

        1. ആദിദേവ്‌

          ?????

  6. ഡ്രാക്കുള

    ആദിദേവ് നല്ല അവതരണം ?????????????
    ഈ കഥയുടെ അതേ രീതിയിൽ തിരുവനന്തപുരത്ത് ഒരു സംഭവം ഈ അടുത്ത സമയത്ത് നടന്നതായി അറിയാം …..

    1. ആദിദേവ്‌

      ഒത്തിരി സന്തോഷം ഡ്രാക്കുള ബ്രോ… ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം..

      സ്നേഹപൂർവം
      ആദിദേവ്‌

  7. ꧁༺അഖിൽ ༻꧂

    ആദിദേവ്….
    ഇപ്പോഴാണ് വായിച്ചത്… അടിപൊളി…
    എനിക്കും ചെറിയ അനുഭവം ഉണ്ട്… താടി ഒന്നും അധികം ഇല്ലെങ്കിലും നല്ലപോലെ കിട്ടിയിട്ടുണ്ട്… ഇവിടെ പറയാൻ പറ്റില്ല.. ???

    ഇനിയും നല്ല കഥകളായിട്ട് വേഗം വരണം… ❣️❣️

    1. ആദിദേവ്‌

      അഖിൽ ബ്രോ,

      വായിച്ചെന്നറിഞ്ഞതിലും ഇഷ്ടപ്പെട്ടതിലും വളരെ സന്തോഷം…??♥️♥️??. അടുത്തൊരു കഥയുമായി വീണ്ടും വന്നിരിക്കും??. പിന്നെ ആ പറയാൻ പറ്റാത്ത അനുഭവം ഒക്കെ ഒരു കഥയായിട്ടിങ്ങ് പോരട്ടെന്നേ..??
      എന്തായാലും ഒത്തിരി സന്തോഷം ബ്രോ..

      സ്നേഹത്തോടെ
      ആദിദേവ്‌

  8. എല്ലാ നാട്ടിലെയും കാര്യം ഇതൊക്കെ തന്നെ ആണ്.. മുടിയോ താടിയോ നീട്ടിയാൽ അവൻ കഞ്ചാവ്, അല്ലെ ലൈൻ പൊട്ടി. നാട്ടിൽ ഏതേലും പെണ്ണ് ഗൈനക്കോളജിസ്റിനെ കണ്ടാൽ അത് അവിഹിത ഗർഭം, ജോലി നിന്നും ലീവ് എടുത്തു 6 മാസം വീട്ടിൽ ഇരുന്നാൽ കമ്പനിയിൽ എന്തോ ഉടായിപ്പ് കാണിച്ചു ജോലി പോയി… നല്ല കാര്യങ്ങളിൽ വേഗം കാട്ടു തീ പോലെ ഇത് അങ്ങ് പടരും… നല്ല ഫീൽ ഉള്ള റിയലിസ്റ്റിക് ആയുള്ള സ്റ്റോറി.. നല്ല എഴുത്ത്‌ നല്ല അവതരണം… ഇനിയും പ്രതീക്ഷിക്കുന്നു താങ്കളുടെ കഥകൾ ❤️

    1. ഇതൊക്കെ കേട്ട് എക്സ്പീരിയൻസ് ഉള്ളപോലെ ?

      1. ആദിദേവ്‌

        ?

    2. ആദിദേവ്‌

      താങ്ക്സ് ഏ ലോട്ട് ജീവൻ ബ്രോ… തീർച്ചയായും.. ഇനിയും എഴുതും..??

      സ്നേഹപൂർവം
      ആദിദേവ്‌

  9. സംഭവം ജോർ ആയിട്ടുണ്ട്…❣️

    1. ആദിദേവ്‌

      താങ്ക്സ് JA♥️?♥️?♥️?♥️?

  10. ഒരു ചെറുകഥ വളരെ നല്ല രീതിയിൽ ആസ്വദകരമായി നർമ്മത്തിൽ ചലിച്ചു ഇത്തരം വ്യക്തികളുടെയും നാട്ടുകാരുടെ ചിന്തകളെയും മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തത്തിലേക്കുള്ള അനാവശ്യ ഇടപെടലുകളും എത്തിനോട്ടങ്ങളും അവരുടെ മാനുഷികപരിഗണകൾ വരെ കൈകടത്തി അഭിപ്രായങ്ങൾ പറയാനും അതിനെ സാധുകരിക്കാനും കാര്യങ്ങൾ വളച്ചൊടിക്കാനും ഇല്ലവചനങ്ങൾ പറഞ്ഞു പരത്താനും നാട്ടിലെ പൗര പ്രമാണികളുടെ സ്വഭാവ ത്വരയെ ഹസ്യരൂപേണ നല്ല രീതിയിൽ താങ്കൾ അവതരിപ്പിച്ചു

    വളരെ ഇഷ്ടപ്പെട്ടു

    By
    അജയ്

    1. ആദിദേവ്‌

      താങ്ക്സ് അജയ്…താങ്കളുടെ നല്ല അഭിപ്രായത്തിന് ഒത്തിരി നന്ദി…

      സ്നേഹത്തോടെ
      ആദിദേവ്‌

      1. സ്നേഹം ?

  11. കലക്കി
    നാട്ടിൻ പുറങ്ങളിൽ ഇതൊക്കെ ആഗോള പ്രശനം ആണല്ലോ..
    അതിനു എണ്ണ പകരാൻ പലചരക്കു കടക്കാരൻ ചയകടകാരൻ പിന്നെ അയൽക്കാരും..

    1. ആദിദേവ്‌

      ഹർഷേട്ടാ…♥️♥️♥️

      നിങ്ങൾ എന്റെയീ ചെറിയ കഥ വായിച്ചത് തന്നെ വലിയ സന്തോഷം… അപരാജിതൻ ഞാൻ വായിച്ചുതുടങ്ങി. 3 ഭാഗങ്ങളോളം വായിച്ചു. അടിപൊളിയാണ് കേട്ടോ…ഞാൻ നിങ്ങടെ സൈറ്റിലാണ് അത് വായിച്ചത്.. ഒരു രാക്ഷേമില്ല..

      ബൈ ദി ബൈ.. കഥ ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം…
      എല്ലാ നാട്ടിലും ഇതുപോലുള്ള കഥാപാത്രങ്ങളുള്ളതുകൊണ്ടാണ് ബ്രോ ഈ തീം തിരഞ്ഞെടുത്തത്..

      ഒത്തിരി സ്നേഹത്തോടെ
      ആദിദേവ്‌

      1. അപ്പൊ ആദിദേവാ
        എന്ന പിന്നെ ഓണത്തിന്റെ കഥകൾ മത്സരത്തിൽ ഒരു രണ്ടു കഥ കൂടെ പോരട്ടെ..
        കഥ പൂക്കളം..
        ഇതേ പോലെ നാടൻ പശ്ചാത്തലത്തിൽ ഭംഗി ഉള്ള രണ്ടു കഥകൾ..

        1. ആദിദേവ്‌

          നോക്കാം ബ്രോ..♥️♥️

  12. ജോനാസ്

    അടിപൊളി എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ കുറെ എണ്ണം ബൈ ദ ബൈ എനിക്ക് താടി ഒന്നും ഇല്ല ഞാൻ വളർത്തി എടുക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ?? കഥ അടിപൊളി ആണ് കേട്ടോ

    1. ആദിദേവ്‌

      ജോനാസ് ബ്രോ,

      എല്ലാ നാട്ടിലുമുള്ള ഈ അന്യംനിന്നുപോവുന്ന ‘ജീവിവർഗത്തെ’ മനസ്സിൽ സ്മരിച്ചുകൊണ്ടെഴുതിയതാണ്… താങ്കൾക്കിഷ്തപ്പെട്ടെന്നറിഞ്ഞതിൽ സന്തോഷം.

      ////എനിക്ക് താടി ഒന്നും ഇല്ല ഞാൻ വളർത്തി എടുക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് ??////

      വളർത്തുന്ന താടിക്ക് എല്ലാ ഭാവുകങ്ങളും???

      സ്നേഹത്തോടെ
      ആദിദേവ്‌

    2. എടാ ലോനപ്പ നിനക്കു ആകെ 17 വയാസല്ലേ ആയിട്ടുള്ളൂ..നീ നിൽ..നിനക്കു വരും.
      താടി…ഹോ….

      1. ആദിദേവ്‌

        ??

      2. ജോനാസ്

        എനിക്ക് രണ്ട് രോമം വന്നിട്ടുണ്ട് അത് വളർത്തി എടുക്കും ഞാൻ

        1. ആദിദേവ്‌

          Thats the spirit my boy..??♥️♥️

          1. ജോനാസ്

            താങ്കു താങ്കു ??

  13. ഋഷി ഭൃഗു

    അടിപൊളി.
    നല്ല ഭാഷയും അവതരണവും,
    ???????????

    1. ആദിദേവ്‌

      താങ്ക്സ് ബ്രോ.. ആദ്യമായാണ് നർമം, ചെറുകഥ എന്ന ടാഗുകളിൽ കൈവക്കുന്നത്.. ന്തായാലും ഇഷ്ടപ്പെട്ടല്ലോ. സന്തോഷം..

      സ്നേഹത്തോടെ
      ആദിദേവ്‌

  14. ബ്രോ,

    എന്റൊരു ഫ്രണ്ട്, അവനും 3 വർഷം മുടി വളർത്തി..പക്ഷെ താടി വന്നില്ല കേട്ടോ?? അവൻ നാട്ടിൽ വന്നപ്പോ ഇതേ പോലെ …..ചേട്ടന്റെ മോൻ ഫുൾ കഞ്ചാവ് ആണെടാ, ഇവനൊക്കെ മര്യാദക്ക് നടന്നുകൂടെ വെറുതെ ആ പാവം …ചേട്ടനെ പറയിപ്പിക്കാൻ എന്നൊക്കെ ആയിരുന്നു.. നമ്മടെ ചെക്കൻ ആണേലോ കഞ്ചാവ് പോയിട്ട്, ഈ കല്യാണസദ്യ കഴിഞ്ഞു വെച്ചിരിക്കുന്ന വെറും വെറ്റിലയും റോജ പാക്കും തിന്നാൽ ട്വിങ്കിൽ ട്വിങ്കിൽ ലിറ്റിൽ സ്റ്റാർ പാടുന്നവനും..പക്ഷെ ഉമേഷിന്റെ അച്ഛന്റെ പോലെ അങ്കിളും മാസ് ആയിരുന്നു.. എതായാലും അവൻ കുറേ കാലം കൂടെ മുടി വളർത്തി ഏതാണ്ട് പെമ്പിള്ളേരുടെ അത്ര ഒക്കെ ആയപ്പോ തല ഷേവ് ചെയ്തു, കാൻസർ രോഗികൾക്ക് മുടി ഉണ്ടാക്കി നൽകുന്ന ഒരു സ്ഥലം ഉണ്ട്.. അവിടെ കൊണ്ടുപോയി കൊടുത്തു???
    അത് വരെ അപവാദങ്ങൾ പറഞ്ഞു നടന്നിരുന്ന നാട്ടുകാർ ആരായി???
    ഏതായാലും തമാശ രൂപത്തിൽ ആണെങ്കിലും ചുറ്റുമുള്ള കാര്യങ്ങൾ അടിപൊളിയായി പറഞ്ഞു..???

    സ്നേഹത്തോടെ,
    തലയിലെ മുടി 5 cm ഇൽ അധികം വളർന്നാൽ ഒന്നു മനുഷ്യക്കോലത്തിൽ നടന്നുകൂടെ എന്നും പറഞ്ഞു വീട്ടിൽ കോലാഹലം വെക്കുന്ന അച്ഛന്റേം അമ്മേടേം പാവം പുത്രൻ??

    Bro..Adipoli aayittund.. ente oru friend und, avanum 3 varsham mudi valarthi.. pakshe thaadi vannilla ketto?? avan nattil vannappol full samsaram avan kanjavu anu, ivanokke maryadakku nadannu koode ennokke aayirunnu.. ee pavam chekkan aanel kanjavu poyitt ee kalyanathinu roja pakkum kootti murukkiyal twinlle

    1. ഋഷി ഭൃഗു

      എന്തോന്നെടെയിത്?
      ഒരു കാര്യം തന്നെ മലയാളത്തിലൂം മംഗ്ലീഷിലും പറയാന്‍ താനാരുവാ? ???

      1. Autogenerated subtitles??

      2. ആദിദേവ്‌

        ??

    2. ഡാർക്ക്.. ആദ്യം മംഗ്ളീഷിൽ ടൈപ്പ്ചെയ്തു ഇനിയത് വായിക്കാൻ ബുദ്ധിമുട്ടല്ലേ എന്നും വിചാരിച്ചു മലയാളത്തിൽ ആക്കിയതാ…??? നാണം കെടുത്തിക്കളഞ്ഞല്ലോ കമന്റ് ബോക്‌സ്????

      1. ആദിദേവ്‌

        ??

    3. ആദിദേവ്‌

      കൊള്ളാം ബ്രോ? നമ്മടെ ചെക്കന്റെ അതേ അവസ്ഥയാണല്ലോ ബ്രോയുടെ ചങ്കിനും.. എന്തായാലും അവൻ വളർത്തിയ മുടി കാൻസർ രോഗികൾക്ക് ദാനം ചെയ്തത് വളരെ നല്ല കാര്യം തന്നെ♥️♥️?

      ////സ്നേഹത്തോടെ,
      തലയിലെ മുടി 5 cm ഇൽ അധികം വളർന്നാൽ ഒന്നു മനുഷ്യക്കോലത്തിൽ നടന്നുകൂടെ എന്നും പറഞ്ഞു വീട്ടിൽ കോലാഹലം വെക്കുന്ന അച്ഛന്റേം അമ്മേടേം പാവം പുത്രൻ??////

      അപ്പൊ ഇതെല്ലായിടത്തും ഉള്ള കലാപരിപാടി തന്നല്ലേ…?????

      ഒത്തിരി സ്നേഹത്തോടെ
      ആദിദേവ്‌

    4. സൂപ്പർ കമന്റ്.??

      1. ആദിദേവ്‌

        ?

    1. ആദിദേവ്‌

      താങ്ക്സ് സഹോ…♥️♥️

    1. ആദിദേവ്‌

      താങ്ക്സ് Bavakka♥️♥️♥️

Comments are closed.