TALE OF HADAAD 1 [Shah] 37

TALE OF HADAAD

ഈ കഥ നടക്കുന്നത് നമുക്ക് ചുറ്റുമുള്ള പരിചിതമായ ഭൂമിയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്ലോട്ടിൽ ആണ് .മാജിക്കും ഫാന്റസി ഒക്കെ ഉള്ള ഒരു അസാധാരണമായ ലോകത്തു. 

ഈ കഥയിൽ ഞാൻ ഒരു ഒരു പ്രത്യേക വ്യക്തിയെയോ മതത്തെയോ സ്ഥാപനത്തെയോ രാജ്യത്തെയോ ഉൾപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല അങ്ങനെ തോന്നുകയാണെങ്കിൽ അത് തികച്ചും ഒരു തെറ്റിദ്ധാരണ മാത്രമാണ്.

ഇത് മറ്റൊരു കഥയുമായിട്ട് യാതൊരു തലത്തിലും ഒരു ബന്ധവും ഉണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടോ  എന്നിട്ടും നിങ്ങൾക്ക് ഏതെങ്കിലും ഒരു കൃതിയും ആയിട്ട് ബന്ധം തോന്നുകയാണെങ്കിൽ  ഞാൻ ഇതുവരെ വായിച്ചിട്ടുള്ള കഥകൾ  എന്നിൽ അദൃശ്യം ആയിട്ട് ചെലുത്തുന്ന ഇൻസ്പിരേഷൻ ആണത്. എനിക്കതിൽ ഒന്നും ചെയ്യാൻ ഇല്ല.

……………………………

സമയം ഏകദേശം അർദ്ധരാത്രി കഴിഞ്ഞിരിക്കുന്നു എന്നിരുന്നാലും ആകാശത്തില്‍  ഉദിച്ചു നില്‍ക്കുന്ന ചന്ത്രനില്‍ നിന്നുള്ള നിലാവില്‍ ഏകദേശം 12 അടിയോളം  ഉയരത്തിൽ  നല്ല വെളുത്ത മാര്‍ബിള്‍ കല്ലുകൾ കൊണ്ട് നിര്‍മിച്ചിട്ടുള്ള കൊട്ടാരമതിലും അതിനുള്ളിൽ ഉള്ള  കൊട്ടാരവും  നിലാവെളിച്ചത്തിൽ  പ്രകാശിച്ചു നിൽക്കുന്നു.

നിലാവെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന വെള്ള കൊട്ടാരത്തിന് ഒരു അപവാദം എന്ന പോലെ കൊട്ടാരമട്ടുപ്പാവിലെ ഒരു മുറിയില്‍ നിന്നും മാത്രം മഞ്ഞ കലർന്ന ഓറഞ്ച്  നിറത്തിൽ മിന്നി മിന്നി കത്തുന്ന റാന്തൽ വെളിച്ചം കൊട്ടാരമതിലിന്റെ പുറത്തുനിന്നുപോലും തെളിഞ്ഞുകാണാം.

ആ മുറിയോട് ചേർന്നുള്ള ബാൽക്കണിയിൽ ഒരു നീലക്കണ്ണുള്ള പെൺകുട്ടി നിൽക്കുന്നത് കാണാം  മങ്ങിയ ചന്ദ്രനിലാവിൽ അവളുടെ മുഖം വ്യക്തമല്ലെങ്കിലും അവളുടെ കണ്ണുകൾ കൊട്ടാരത്തിന് പടിഞ്ഞാറേ വശത്തുള്ള  ചുവന്ന ഒരു ചെറിയ കെട്ടിടത്തിലോട്ടാണെന്ന് ആർക്കും നിസ്സംശയം പറയാം.

 അവളുടെ കണ്ണിൽ ഉള്ള ആ ആകാംക്ഷയും സന്തോഷവും ദൂരങ്ങൾ താണ്ടി അവളുടെ കണ്ണിലൊട്ടു നോക്കുന്ന ഏതൊരാൾക്കും തിരിച്ചറിയാൻ സാധിക്കുന്ന വിധം  വ്യക്തമാണെങ്കിലും പക്ഷേ അത് വേട്ട മൃഗത്തിന്നു തന്റെ ഇരയെ കിട്ടുമ്പോള്‍ ഉണ്ടാകുന്ന ആനന്ദം ആണോ അതോ പ്രണയിനിക്ക് തൻറെ പ്രണയിതാവിനെ കാണുമ്പോൾ തോന്നുന്ന സ്നേഹത്തിൻറെ അലയോളികളാണോ എന്നുള്ളത്  തിരിച്ചറിയാനാണ് ബുദ്ധിമുട്ട്. 

*************

കൊട്ടാരത്തോട് പടിഞ്ഞാട്ടു മാറി ചുവന്ന ചെങ്കൽ കൊണ്ട് നിർമ്മിച്ചിട്ടുള്ള  കുതിരാലയം അതിനോട് ചേര്‍ന്നുള്ള ഒരു  ചെറിയ  കെട്ടിടവും.കൊട്ടാരത്തിലെ മറ്റു വെള്ള മാർബിൾ കല്ലുകൾ കൊണ്ട് നിർമ്മിച്ച നിർമിതികള്‍ക്ക് തികച്ചും വിഭിന്നമായി ചുവന്ന ചെങ്കൽകൊണ്ട് ഭിത്തികളും പുല്ലുകൊണ്ട്  മേൽക്കൂരയും നിർമ്മിച്ചിട്ടുള്ള കെട്ടിടം ആണെങ്കിലും അതിലെ കൊത്തുപണികൾക്കൊന്നും കൊട്ടാരത്തിനെക്കാൾ ഒട്ടും പ്രൌഡിക്ക് കുറവൊന്നുമില്ല.

കുതിരാത്തോട് ചേർന്നുള്ള ഒരൊറ്റ മുറി  വീട്ടിലെ തറയിൽ പതിനാലോളം വയസ്സ് മാത്രം പ്രായമുള്ള തോന്നികുന്ന പയ്യൻ പുഞ്ചിരിക്കുന്ന മുഖത്തോടെ മുകളിലോട്ട് നോക്കി മലര്‍ന്ന്  കിടക്കുന്നത് കാണാം.

………………………………………………………………….

ദേ അവനെ കണ്ടോ അവനാണ് ആമിര്‍ അവനിപ്പോഴും സംശയത്തിലാണ് തൻറെ ജീവിതത്തിൽ നടക്കുന്നത് എന്താണ് എന്ന് അറിയാതെ ആരൊക്കെയോ രചിക്കുന്ന നാടകത്തിലെ വെറുമൊരു  നടനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏതൊരു വ്യക്തിക്കും തോന്നുന്നു സംശയങ്ങൾ 

സൂര്യന്‍ പോലും ചക്രവളത്തില്‍ പോയി ഒളിച്ചു യാമങ്ങൾ കഴിഞ്ഞിട്ടും അവൻ എന്താണ് ഈ ആകാശത്തോട്ട് നോക്കി കിടക്കുന്നത്  എന്നല്ലേ ഞാൻ പറഞ്ഞു തരാം. 

അതിൻറെ മുന്‍ബെ ഞാൻ ആരാണ് എന്ന് പറഞ്ഞില്ലല്ലോ ഞാനാണ് സഹർ(zahr) മുഴുവൻ പേര് സാഹുറഫൈൽ (ZahRafael) ഞാൻ ഒരു മനുഷ്യന്‍ അല്ല ചിലരൊക്കെ ഞങ്ങളെ ജിന്ന് കുട്ടിച്ചാത്തന്‍  എന്നൊക്കെ വിളിക്കും.

ശരിക്കും ഞങ്ങൾ ആരാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ സ്വർഗ്ഗത്തിലെ മാലാഖമാരേക്കാൾ ഒരു പടി മാത്രം താഴെയുള്ള ദൈവത്തിൻറെ മനുഷ്യരെയും മൃഗങ്ങളെയും പോലുള്ള ദൈവത്തിൻറെ മറ്റൊരു സൃഷ്ടി. 

ഞാൻ ആമിര്‍ ഈ മണ്ണിൽ ജനിച്ച ഉടനെ അവനു കൂട്ടായി അവനോടൊപ്പം ഈ മണ്ണിലോട്ട് വന്നതാണ്. അങ്ങനെ പറയണമെന്നൊക്കെയുണ്ട് പക്ഷേ സത്യം പറഞ്ഞു കഴിഞ്ഞാൽ അവൻ ജനിച്ച്  മിനിറ്റുകൾക്കുള്ളിൽ  ആരോ എന്നെ ഈ സ്ഥലത്തേക്ക് നിർബന്ധപൂർവ്വം വലിച്ചു കൊണ്ടുവന്നതാണ് എന്ന് പറയേണ്ടി വരും.

ഭൂമിയിൽ മനുഷ്യരോടൊപ്പം അവരെപ്പോലെ മനുഷ്യരായും മൃഗങ്ങളായും ചില സമയത്ത് അവർക്ക് കാണാൻ കഴിയാതെ അദൃശ്യനായും അവരോടൊപ്പം ജീവിച്ചുകൊണ്ടിരുന്ന എന്നെ ആര് എന്തിനുവേണ്ടിയാണ് ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് ഈ ലോകത്തോട് എത്തിപ്പെട്ട് ഏകദേശം 14 വർഷങ്ങൾക്കു മുകളിൽ ആയിട്ടും  ഇന്നും എനിക്ക് അറിയില്ല.

  അവൻ ജനിച്ച് സെക്കന്റുകൾക്കുള്ളിൽ അവൻറെ അടുത്തേക്ക് ഞാനും  എത്തപ്പെട്ടു  അതിനുശേഷം എനിക്ക് അവന്റെ ചുറ്റുവട്ടത്തിൽ നിന്നും 20 അടിയിൽ കൂടുതൽ ദൂരം ഇതുവരെ സഞ്ചരിക്കാൻ സാധിച്ചിട്ടില്ല. 14 വർഷത്തോളമായി ആരോടും മിണ്ടാനും സംസാരിക്കാനോ  സാധിക്കാതെ ഏകാന്തതയുടെ തടവറയിൽ അകപ്പെട്ട് ഞാനിന്നും അവന്റെ ചുറ്റും വട്ടത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ആദ്യമൊക്കെ എനിക്ക് ഭയങ്കര സന്തോഷമായിരുന്നു കാരണം ദൈവം അനുഗ്രഹിക്കപ്പെട്ടവർക്ക് അവരെയോടൊപ്പം സഹചാരിയായി ഭാഗ്യം ചെയ്ത ഞങ്ങളിൽ ചിലരെ ദൈവം ചിലപ്പോൾ നിയമിക്കുമെന്ന് എൻറെ പൂർവികർ പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്ക് നിങ്ങളോട് സംസാരിക്കാൻ കഴിയുമെന്നും അവരോടൊപ്പം എന്തിലും കൂടെ നിൽക്കണമെന്ന് ഞങ്ങൾ ചെറുപ്പത്തിൽ തന്നെ  പഠിക്കുന്നതാണ് വേണമെങ്കിൽ പഠിപ്പിക്കുന്നത് ആണെന്ന് പറയാം കുഞ്ഞു ആയിട്ടിക്കുമ്പോൾ ഞങ്ങളുടെ ഒക്കെ ആഗ്രഹം ആയിരുന്നു ഏതെങ്കിലും അനുഗ്രഹീതന്റെ കൂടെ സന്നദ്ധസാചാരി യാവുക എന്നുള്ളത് പക്ഷെ കാര്യങ്ങൾ ഞാൻ   പ്രതീക്ഷിച്ചതിൽ നിന്നൊക്കെ വിഭിന്നമായിരുന്നു. അവൻ എന്നോട് സംസാരിക്കുന്നത് പോയിട്ട് എന്നെ കാണുന്നുണ്ടോ  എന്നുപോലും എനിക്കിപ്പോഴും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

  ഇടക്കൊക്കെ എനിക്ക് തോന്നും അമാനിന് എന്നെ  കാണാൻ സാധിക്കുന്നുണ്ടെന്ന്  പക്ഷേ ഇതുവരെ എനിക്ക് അത് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല.  ഞാൻ പറയുന്നത് പ്രവർത്തിക്കുന്നതിനോട് ഒന്നും ഇതുവരെ വ്യക്തമായിട്ട്  അവൻ  പ്രതികരിക്കുന്നതും ഞാൻ കണ്ടിട്ടില്ല.

  എന്നാലും ചില സമയത്ത് അവന്റെ പ്രവർത്തികൾ കാണുമ്പോൾ എന്നെ അവന് കാണുന്നുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്.ആരെങ്കിലും എന്നെ കാണാനും കേൾക്കാനും ഉണ്ടെങ്കിൽ ഈ വിരസമായ ഏകാന്തതയിൽ നിന്ന് ഒരൽപ്പനേരത്തേക്ക് എങ്കിലും എനിക്ക് ഒന്ന് രക്ഷപ്പെടാമായിരുന്നു.

ഞാൻ ഈ ലോകത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ ഈ ലോകത്തിൻറെ പേരാണ്  ആലം ഇത് ഭൂമിയിൽ നിന്ന് വളരെ  വ്യത്യസ്തമായിട്ടുള്ള ഒരു ലോകമാണ്. 

ഭൂമിയെ പോലെ തന്നെ കുറെ കുന്നും മലകളും പച്ചപ്പും മനുഷ്യരും മൃഗങ്ങളും ഒക്കെയുണ്ടെങ്കിലും ഇതൊരു തികച്ചും വ്യത്യസ്തമായിട്ടുള്ള മറ്റൊരു ലോകം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

അമാനുഷിക ശക്തി ഉപയോഗിക്കുന്ന ജീവികളും  അപാരമായ കായിക ശക്തിയുള്ള മനുഷ്യരും ജീവികളും ഒന്നിച്ചു ജീവിക്കുന്ന  ഒരു ലോകം.

ഇവിടുത്തെ വായുവിന് ഭൂമിയെ അപേക്ഷിച്ച് കുറച്ചു കൂടി സാന്ദ്രത അല്ലെങ്കിൽ കട്ടി കൂടുതലാണ്  എന്നെ എനിക്കു തോന്നാറുണ്ട്.  അതുകൊണ്ടുതന്നെ ഇവിടത്തെ വായു ശ്വസിക്കുമ്പോൾ എനിക്ക് ആ മാറ്റം  വ്യക്തമായി തിരിച്ചറിയാനും   സാധിക്കുന്നുണ്ട്. 

ഇവിടെ ഉള്ള മനുഷ്യരുടെയും മറ്റു  ജീവികളുടെയും ശരീരത്തിലൂടെ ഒഴുകുന്ന  രക്തത്തിനു ഭൂമിയിലുള്ള ജീവികളെക്കാൾ കുറച്ചു വ്യത്യസ്തമാണ്.

 പ്രത്യകതരം ഒരു കറുത്ത നിറത്തിലുള്ള മറ്റെന്തോ രക്തത്തോടപ്പം ഒഴുകുന്നതു പോലെ  എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട് അതെന്തായാലും അത് കാരണം ആണ്  ഇവിടെ ഉള്ളവർക്ക് അമാനുഷികം ആയിട്ടുള്ള കരുത്ത് നൽകുന്നതും എന്നതാണ് എന്റെ ഒരു കണ്ടെത്തല്‍.

 കഴിഞ്ഞ 14 കൊല്ലമായി ഞാൻ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത് ഒരാളുടെ ശരീരത്തിലുള്ള ആ കറുത്ത എനർജിയെ ഒരു പ്രത്യേക രീതിയിലുള്ള ശരീരത്തിന്റെ മൂവ്മെൻറ് കൊണ്ടും ബ്രീത്തിങ്  കൊണ്ട് നിയന്ത്രിക്കാൻ കഴിയും എന്നതാണ്.

പക്ഷേ ഇവിടെ ഉള്ളവര്‍  വിശ്വസിക്കുന്നത് ഒരു കുട്ടി ഈ മണ്ണിൽ ജനിച്ചുവീണ ഉടനെ അവൻറെ ഉള്ളിലെ  ആ കറുത്ത രക്തത്തിന്റെ പിന്നീട്  മാറ്റമൊന്നും സംഭവിക്കില്ല എന്നും.  അത് ദൈവം അനുഗ്രഹിക്കപ്പെട്ടവര്‍ക്ക് കൊടുക്കുന്ന ബ്ലെസ്സിങ് ആണ് എന്നുമൊക്കെ ആണ് .

പക്ഷേ വ്യക്തമായ ശ്വാസ നിയന്ത്രണത്തിലൂടെയും ശരീരം ശ്വാസത്തിന് അനുസരിച്ച് നീകുന്നതിലൂടെയും ഒരല്‍ക്ക് വളരെ കൃത്യതയോടെ ലോകത്തുള്ള പഞ്ചഭൂതങ്ങളെ വരെ നിയന്ത്രിക്കാൻ സാധിക്കും അത് ഞാൻ എൻറെ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയതാണ് പക്ഷേ ഞാൻ അത് ആരോട് പറയാൻ ആര് കേൾക്കാൻ.  

ഞാന്‍ പറഞ്ഞത് ഇവര്‍ക്ക് ഇവരുടെ ഊർജ്ജം ഉപയോഗിക്കാന്‍ കഴിയില്ല അല്ലെങ്കിൽ അറിയില്ല എന്നല്ല ഇവര്‍ക്ക് ഇവരുടെതായിട്ടുള്ള പരിക്ഷീലന രീതികളും ഇവരുടേതായിട്ടുള്ള ടെക്‌നിക്കുകളും ഉണ്ട് അതുപ്രകാരം അവർക്ക് അവരുടെ ജനിക്കുമ്പോൾ മുതലുള്ള കറുത്ത എനർജികണ്ട്രോൾ ചെയ്യാനും അത് ഭാഗികമായി പഞ്ചഭൂതങ്ങളെ നിയന്ത്രികുന്നതുപോലുള്ള പല ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും കഴിയും. 

ഇവിടെ എനര്‍ജി നിയന്ത്രിക്കാനുള്ള ആദ്യത്തെ സ്റ്റെപ്പ് സക്സസ് ഫുൾ ആയിട്ട് കമ്പ്ലീറ്റ് ആകുന്ന ഒരാൾക്ക് ഒരാൾക്ക് വെറും കൈക്കൊണ്ട് പാറകല്ല് ഒക്കെ പൊടിക്കുക എന്നൊക്കെ  പറയുന്നത്  വെറും നിസ്സാരമായ കാര്യം ആണ് .

ഇവിടെ ഉള്ള ആളുകള്‍ അവരുടെ ശരീരത്തിലൂടെ ഒഴുകുന്ന എനര്‍ജി യെ അവര്‍ പ്രാണ എന്നാണ് വിളിക്കുന്നത്.അതിനെ അവർ ഒരു ദൈവികമായിട്ടുള്ള ഊർജം ആയിട്ടാണ് കണക്കാക്കുന്നത്. 

ഇവിടെയുള്ള എല്ലാ ജീവജന്തുക്കളുടെയും ആത്മാവിനെയും ജീവനെയും നിയന്ത്രിക്കുന്നത് പ്രാണശക്തി എന്നാണ് വിശ്വാസം.

ശരീരത്തിലെ ഹൃദയത്തിൽ ഉല്‍ഭവിച്ച് സിരകളിളൂടെ രക്തത്തോടപ്പം ഒഴുകുന്ന പ്രാണ എനർജിക്ക് ഒരു വ്യക്തിക്ക് ദൈവികമായുള്ള ശക്തി നൽകാനും ശരീരത്തിന് സംഭവിക്കുന്ന മുറിവുകളും ചതവുകളും വളരെ വേഗത്തിൽ self healing നടത്താൻ കഴിയും.

മനുഷ്യരെ പോലെ തന്നെ ഇവിടെയുള്ള മൃഗങ്ങളും വളരെ വ്യത്യസ്തമാണ് അവർക്കും എനർജി ഉപയോഗിക്കാനും അത് ഉപയോഗിച്ചു  പല അത്ഭുതപ്രവർത്തികൾ ചെയ്യാനും സാധിക്കും.

 അതുകൊണ്ട് തന്നെ   കറുത്ത രക്തത്തെ അല്ലെങ്കിൽ പ്രാണയെ ഉപയോഗിക്കാൻ കഴിയാത്ത ഒരാൾക്ക് ഇവിടുത്തെ ചെറിയ ജീവികളെ പോലും നേരിടുക എന്ന് പറയുന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതാണ്.

 എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഇവിടെയുള്ള മനുഷ്യരെക്കാൾ മൃഗങ്ങൾക്കാണ് അവരുടെ എനർജി വേണ്ടവിധത്തിൽ ഉപയോഗിക്കാൻ അറിയുന്നത് എന്ന്.

ഈ ലോകത്തിൻറെ പേര് ആലം എന്നാണെന്ന് പറഞ്ഞല്ലോ 4 വൻകരകളും   ഡസൻ  കണക്കിനോളം അതിശക്തമായ സാമ്രാജ്യങ്ങളും നിലനിൽക്കുന്ന  ശക്തനായവര്‍  ശക്തി കൊണ്ട് ദുർബലരായവരെ  ബലം പ്രയോഗിച്ച് അടിമകളാക്കി ഭരിക്കുന്ന ഒരു ലോകം. 

 ഇവിടെ മനുഷ്യൻറെ ശക്തികാണ് പ്രാധാന്യം   ശക്തൻ ദുർബലനെ ഭരിക്കും എല്ലാ ലോകത്തും അങ്ങനെ തന്നെയാണല്ലോ. 

കുന്നും മലകളും പച്ചപ്പും മഞ്ഞും മരുഭൂമികൾ കടലുകൾ കൊണ്ടും  സുന്ദരമാണെങ്കിലും ചെറിയ കാര്യങ്ങൾക്ക് പോലും രക്തം  രൂക്ഷിതമായ യുദ്ധം നടത്താൻ യാതൊരു മടിയും ഇവിടെയുള്ളവർ കാണിക്കാറില്ല.

ഒരിഞ്ച് സ്ഥലത്തിനുവേണ്ടി നൂറ്റാണ്ടുകളോളം യുദ്ധം ചെയ്ത പാരമ്പര്യമുള്ള കുടുംബങ്ങൾ വരെ  ഇവിടെയുണ്ട്.  അന്തസ്സിനുംഅഭിമാനത്തിനും വില നൽകുന്ന ഇവർ അതിനുവേണ്ടി എന്ത് ചെയ്യാനും മടി കാണിക്കില്ല കൊല്ലാൻ ആണെങ്കിൽ കൊല്ലാനും കൊന്നു തിന്നാൻ ആണെങ്കിൽ തിന്നാനും. 

…………………………………………….

1 Comment

  1. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.